Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനും മോഹൻലാലിനും മാത്രമാണ് അതില്ലാത്തത്, ഏഴ് ജൻമമെടുത്താലും അക്കാര്യം നടക്കില്ല'; ശാന്തിവിള ദിനേശ്

പ്രിൻസ് ആന്റി ഫാമിലി എന്ന സിനിമ ദിലീപിനെ വെച്ച് ചെയ്യാൻ തയ്യാറായ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനെ അംഗീകരിക്കണമെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. ലിസ്റ്റിൽ വിചാരിച്ചാൽ പൃഥ്വിരാജ്, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ എന്ന് വേണ്ട ഏത് സൂപ്പർ താരങ്ങളുടേയും ഡേറ്റ് കിട്ടും. എന്നാൽ ദിലീപിനെ വെച്ച് അദ്ദേഹം സിനിമ എടുത്തു. അതും പുതിയ സംവിധായകൻ, ആ ചിത്രം വിജയിപ്പിക്കുകയും ചെയ്തു എന്ന് പറഞ്ഞാൽ അത് ചെറിയ കാര്യമല്ല, ശാന്തിവിള പറഞ്ഞു. ഭാരത് ലൈവിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'പ്രിൻസ് ആന്‌റ് ഫാമിലി ഞാനാണ് കൊണ്ടുവന്നതെങ്കിൽ എനിക്ക് വിജയിപ്പിച്ചെടുക്കാനാകില്ല. എനിക്ക് നല്ല തീയറ്റുകൾ കിട്ടില്ല, പ്രമോഷൻ ഇതുപോലെ ചെയ്യാനാകില്ല, എന്തിന് സാറ്റലൈറ്റ് റൈറ്റ് പോലും കിട്ടില്ല. പ്രത്യേകിച്ച് ദിലീപ് തകർച്ചയുടെ വക്കിൽ നിൽക്കുന്ന സമയത്ത് കൂടി.

dileepa-174

ഇപ്പോൾ ലിസ്റ്റിന് ലോട്ടറി അടിച്ചു, 10 കോടിക്കാണ് പടം വിൽക്കാൻ വെച്ചതെങ്കിൽ 30 കോടി കിട്ടും. അയാൾ രക്ഷപ്പെട്ടു. അയാളുടെ മനസുകൊണ്ടാണ് ഇങ്ങനെ ഭാഗ്യം ഉണ്ടായത്. പൃഥ്വിരാജാണ് ദിലീപിന്റെ ഏറ്റവും വലിയ എതിരാളി എന്നാണ് പറയുന്നത്. ആ എതിരാളിയുടെ ഏറ്റവും അടുത്ത ആളായ വ്യക്തി തന്നെ ദിലീപിനൊരു റീ എൻട്രി കൊടുത്തു. ഇപ്പോൾ മോഹൻലാലിനും ദിലീപിനും കിട്ടി റീ എൻട്രി കിട്ടി.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ജനങ്ങൾക്ക് ദിലീപിനോടുള്ള ഇഷ്ടം കുറയില്ല. . ദിലീപിനെ ഏറ്റവും കൂടുതൽ കുറ്റപ്പെടുത്തിയ നിർമ്മാതാവാണ് ലിബർട്ടി ബഷീർ. അയാളാണ് പറഞ്ഞത് തുടരുമിന് പിന്നാലെ ദിലീപിന്റെ സിനിമക്ക് കൂടുതൽ ടിക്കറ്റുകൾ ഒന്നിച്ച് പോകുന്നു.

ലിബർട്ടി ബഷീറിന് പോലും ദിലീപിനെ കുറിച്ച് പറയേണ്ടി വന്നു. അതുകൊണ്ട് തന്നെ ഇത് ദിലീപിന്റെ പുനഃർജൻമമാണ്. മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് ചെയ്യാനിരിക്കുന്ന ചിത്രം കൂടി വിജയിച്ചാൽ വീണ്ടും അദ്ദേഹം ഒന്നാം സ്ഥാനക്കാരനായി ആണിയടിക്കപ്പെടും. മോഹൻലാൽ പിന്നാക്കം പോയെന്ന് ചില യുട്യൂബ് ചാനലുകാർ പറഞ്ഞിരുന്നു. എന്നാൽ താനെങ്ങും പോയില്ലെന്ന് മോഹൻലാൽ തെളിയിച്ചത് പോലെ ദിലീപും ജനപ്രിയ നായകമായി തന്നെ തുടരും. മോഹൻലാലിന് എതിരാളികൾ ഇല്ലെന്നതാണ് അദ്ദേഹം നേരിടുന്ന പ്രധാന പ്രശ്നം. കാരണം മമ്മൂട്ടിയില്ല, സുരേഷ് ഗോപിയില്ല, ജയറാമില്ല, ദിലീപില്ല ഇയാൾ ഒറ്റക്കായി.

കോമഡി ചെയ്യാൻ ദിലീപിനോളം കഴിവുള്ള ഒരു നടനും ഇല്ല. പ്രിൻസ് ആന്റ് ഫാമിലി കണ്ടപ്പോൾ തോന്നിയത് മലയാള സിനിമയിൽ ദിലീപിനെ പോലെ കോമഡി ചെയ്യാൻ എതിരാളികൾ ഇല്ലെന്നതാണ്. സീരിയസ് വേഷങ്ങൾ കുടുംബത്തിന് വേണ്ടി ചെയ്യാൻ മോഹൻലാലും തമാശ ചെയ്യാൻ ദിലീപും മാത്രമാണ് ഉള്ളത്. ഇവർക്ക് രണ്ടുപേർക്കും എതിരാളികൾ ഇല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+