Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപും പൃഥ്വിരാജും തമ്മില്‍ എന്താണ് പ്രശ്നം; 'പണിക്ക് മറുപണിയുണ്ടായി': എല്ലാത്തിനും കാരണം ആ സംഭവമോ?

മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട രണ്ട് താരങ്ങളാണ് ദിലീപും പൃഥ്വിരാജും. രണ്ടുപേരും തങ്ങളുടേതായ രീതിയില്‍ സിനിമ മേഖലയില്‍ കഴിവ് തെളിയിച്ചവരാണ്. മിമിക്രി വേദിയില്‍ നിന്നും വന്ന സാധാരണക്കാരനായ ദിലീപ് ഒരുകാലത്ത് മലയാള സിനിമയെ നിയന്ത്രിക്കുന്ന നിർണ്ണായക ശക്തിയായി വരെ മാറി. ജനപ്രിയനായകന്‍ എന്ന നിലയില്‍ നിന്നും അടുത്ത സൂപ്പർ സ്റ്റാർ പദവിയിലേക്ക് കടക്കുന്നതിന് ഇടയിലാണ് നടി ആക്രമിക്കപ്പെടുന്ന കേസില്‍ പ്രതിചേർക്കപ്പെടുന്നത്. ഇതോടെ സമാനതകളില്ലാത്ത തിരിച്ചടി ദിലീപിന് നേരിടേണ്ടി വന്നു.

മലയാളത്തിലെ അറിയപ്പെടുന്ന സിനിമാ കുടുംബത്തില്‍ നിന്ന് വരുന്ന വ്യക്തിയാണെങ്കിലും സ്വന്തമായ കഠിനാധ്വാനത്തിലൂടെയാണ് പൃഥ്വിരാജ് ഇന്ന് കാണുന്ന താരമായി മാറിയത്. കേരളത്തിന് പുറത്തുള്‍പ്പെടെ താരമൂല്യമുള്ള അദ്ദേഹം സംവിധായകന്‍ എന്ന നിലയിലും മികവ് തെളിയിച്ചു. സത്യമായാലും അല്ലെങ്കിലും പൃഥ്വിരാജിന്റെ വളർച്ച തടയാന്‍ ദിലീപ് ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു.

dileep-pritviraj-

മാക്ടയില്‍ രൂപപ്പെട്ട പ്രശ്നവുമായി ഇരുവരുടേയും അകല്‍ച്ചയ്ക്ക് ബന്ധമുണ്ടെന്ന് വിലയിരുത്തുന്നവരുമുണ്ട്. തുളസീദാസ് പടത്തിന് വേണ്ടി ദിലീപ് അഡ്വാന്‍സ് വാങ്ങുകയും പിന്നീട് ഡേറ്റ് നീട്ടുകയും ഒടുവില്‍ പടം തന്നെ ഡ്രോപ്പാകുകയും ചെയ്തു. ഈ സമയത്താണ് വിനയന്റെ നേതൃത്വത്തിലുണ്ടായിരുന്ന മാക്ട അഡ്വാന്‍സ് വാങ്ങുന്ന നടന്മാർ എഗ്രിമെന്റില്‍ ഒപ്പിടണം എന്ന് പറയുന്നത്. അതിനെ അനുകൂലിച്ച ചുരുക്കം നടന്മാരിൽ ഒരാളാണ് പ്രിത്വിരാജ്. അതിന് ശേഷം ആണ് അദ്ദേഹത്തിന് അപ്രഖ്യാപിത വിലക്ക് വരുന്നത്. പിന്നീട് വിനയന്റെ സത്യം, അത്ഭുതദ്വീപ് എന്ന ചിത്രങ്ങളില്‍ അഭിനയിച്ച് പൃഥ്വിരാജ് തിരിച്ച് വന്നെങ്കിലും ഇതും ചില പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ടെന്നാണ് ആകാശ് എന്ന പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്.

'ആദ്യം കുഞ്ചാക്കോ, പിന്നെ പൃഥ്വി ഇവർ രണ്ട് പേര് മാത്രമാണ് ദിലീപിന് വളർച്ചയിൽ ഒരു വെല്ലുവിളി ഉയർത്തിയത്. രണ്ട് പേർക്കും പുള്ളി ചില്ലറ പണികളും വെച്ച് കൊടുത്തിട്ടുണ്ട് അവസരം വന്നപ്പോൾ അവർ തിരിച്ചും ചെക്ക് വെച്ചു. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ദിലീപിൻ്റെ എതിർ വശത്ത് നിൽക്കുന്നു എന്ന് പറയപ്പെടുന്ന നടീ നടന്മാർ എല്ലാം സ്ഥിരം ഒരുമിച്ച് ഫോട്ടോ ഒന്നും ഇടാറില്ലെങ്കിലും ഇടക്കിടെ ഒത്തു കൂടുകയും നല്ല ബന്ധം പരസ്പരം സൂക്ഷിക്കുകയും ചെയ്യുന്നുണ്ട് യ മഞ്ജു, ചാക്കോ, ഇന്ദ്രജിത്ത് പൃഥ്വി, ജയസൂര്യ ഒക്കെ നല്ല ഫ്രണ്ട്സ് ആണ്' എന്നാണ് മൈക്ക് ജോസഫ് എന്നയാള്‍ കമന്റ് ബോക്സില്‍ കുറിക്കുന്നത്.

'ദിലീപും പൃഥ്വിരാജും തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ?' എന്ന ആ പഴയ ചോദ്യം ഇപ്പോള്‍ വീണ്ടും പ്രേക്ഷകർക്കിടയില്‍ ഉയർന്നിരിക്കുകയാണ്. പ്രമുഖ സിനിമ ആസ്വാധക ഗ്രൂപ്പായി സിനിഫിലെയില്‍ പങ്കുവെച്ച കുറിപ്പിലൂടെ ഉബൈദ് ടി എന്ന വ്യത്തിയാണ് ഈ ചർച്ചകള്‍ വീണ്ടും തുടക്കം കുറിച്ചത്.

'ജനപ്രിയ താരങ്ങളാണ് രണ്ടാളും. പേരിനൊരു മൾട്ടിസ്റ്റാർ മൂവിയിലല്ലാതെ ഒരു സിനിമയിലും ഇവരൊന്നിച്ചിട്ടില്ല. ശരിക്കും ഇവർ തമ്മിൽ എന്തേലും പ്രശ്നം ഉണ്ടോ? ദിലീപിൻ്റെ ഇഷ്യു വരുന്നതിന് മുമ്പത്തെ അവസ്ഥയും സെയിം തന്നെയാണ്. മലയാളത്തിലെ ഏകദേശം എല്ലാ താരങ്ങളുമായി ഒന്നിച്ചു സിനിമ ചെയ്ത ദിലീപ് പ്രിഥിയുമായി ഒരൊറ്റ മൂവി പോലുമില്ലാത്തത് എന്താ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.' എന്നാണ് ഉബൈദ് കുറിച്ചത്. ഈ കുറിപ്പിന് താഴെ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് നിരവധിയാളുകളാണ് മുന്നോട്ട് വന്നിരിക്കുന്നത്.

അതേസമയം, ദിലീപുമായി മാത്രമായിട്ടാണോ പൃഥ്വിരാജ് സിനിമ ചെയ്യാത്തത്. ജയസൂര്യ, ആസിഫ് അലി, ദുൽഖർ, ഫഹദ്, എന്നിവരൊടൊപ്പം ദിലീപും അഭിനയിച്ചിട്ടില്ലല്ലോ എന്നാണ് ഒരു വിഭാഗം ആളുകള്‍ ചോദിക്കുന്നത്. 'നല്ല കഥ കിട്ടാതിരുന്നത് കൊണ്ടാകാം ഇരുവരും ഒരുമിച്ച് അഭിനയിക്കാതിരുന്നത്. പെരുമഴക്കാലത്തിൽ വിനീതിന് പകരം പൃഥ്വി ആയിരുന്നെന്ന് കേട്ടിട്ടുണ്ട്.' എന്നാണ് ഷഫീഖ് എന്നയാള്‍ കുറിച്ചത്.

'പൃഥ്വി മോഹൻലാലുമായി 2019 ല്‍ ലൂസിഫറിലൂടെയാണ് ഒന്നിക്കുന്നത്. 2010 ഇൽ പോക്കിരിരാജയിലൂടെ മമ്മൂട്ടിയുമായും ഒന്നിച്ചിരുന്നു. ബറോസ് സിനിമയുടെ പൂജ വേളയിൽ ദിലീപ് പൃഥ്വിരാജിന് കൈ കൊടുക്കുന്നതും സംസാരിക്കുമ്പോൾ മെന്‍ഷന്‍ ചെയ്യുന്നതും കാണാം. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൃഥ്വി പറഞ്ഞത് മലയാള സിനിമയില്‍ പവർ ഗ്രൂപ്പ് ഉള്ളതായി എനിക്ക് അനുഭവപ്പെട്ടിട്ടില്ലെന്നും ഉണ്ടെങ്കിൽ അത് ഇല്ലാതാവണം എന്നുമാണ്. അതായത് കമൽഹാസൻ ദശാവതാരത്തിൽ ദൈവം ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന് പറഞ്ഞത് പോലെയായിരുന്നു അത്' കൃഷ്ണ പ്രസാദ് അഭിപ്രായപ്പെടുന്നു.

അതേസമയം, പൃഥ്വിരാജിനെ തകർക്കാർ ശ്രമിച്ചവരുടെ കൂട്ടത്തില്‍ ദിലീപ് ഇല്ലായിരുന്നുവെന്ന് മല്ലിക സുകുമാരന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 'പൃഥ്വിരാജിനെ തകര്‍ക്കാന്‍ ശ്രമിച്ചവരുടെ കൂട്ടത്തില്‍ ദിലീപ് ഇല്ല. ഈ അടുത്ത കാലത്ത് അനാവശ്യമായി ദിലീപിനെ അതിലേക്ക് വലിച്ചിഴയ്ക്കുന്നതായി കണ്ടു. എന്റെ അറിവില്‍ ദിലീപ് രാജുവിനെ പരസ്യമായി താഴ്ത്താന്‍ ശ്രമിച്ചിട്ടില്ല. രഹസ്യമായി ചെയ്തിട്ടുണ്ടോ എന്ന് എനിക്ക് അന്വേഷിക്കേണ്ട കാര്യവും ഇല്ല' എന്നായിരുന്നു മല്ലിക സുകുമാരന്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+