ദിലീപിനെ ആരാണ് വിളിച്ചത്?, റേറ്റിങ് കുറയ്ക്കണമോയെന്ന്: ഉടന്‍ മറുപടി; മഞ്ജു വാര്യർക്ക് വരാമെങ്കില്‍...
2017 ല്‍ പുറത്തിറങ്ങിയ രാമലീലയ്ക്ക് ശേഷം എടുത്ത് പറയാന്‍ സാധിക്കുന്ന ഹിറ്റുകള്‍ ഒന്നും ഇല്ലാതെ വലയുന്ന താരമാണ് ദിലീപ്. ബാന്ദ്രയും തങ്കമണിയും പോലുള്ള വമ്പന്‍ സിനിമകള്‍ ഇതിനിടയില്‍ തിയേറ്ററില്‍ എത്തിയെങ്കിലും ഒന്നും വിജയം കണ്ടില്ല. ഈ സാഹചര്യത്തില്‍ അടുത്ത മാസം ഒമ്പതിന് പുറത്തിറങ്ങാനിരിക്കുന്ന 'പ്രിന്‍സ് ആന്റ് ഫാമിലി' എന്ന ചിത്രത്തില്‍ ദിലീപ് ആരാധകർക്ക് വലിയ പ്രതീക്ഷയാണുള്ളത്.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ദിലീപിന്റെ 150-ാം ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബിന്റോ സ്റ്റീഫനാണ്. ചിത്രത്തില്‍ ദിലീപിന്റെ അനുജന്മാരായി ധ്യാന്‍ ശ്രീനിവാസനും ജോസ് കുട്ടി ജേക്കബും എത്തുന്നത്. കുടുംബബന്ധത്തിന്റെ കഥ പറയുന്ന ചിത്രം പ്രേക്ഷകരും ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ചിത്രത്തിന്റെ വലിയ രീതിയിലുള്ള പ്രമോഷന്‍ പരിപാടികളും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഏഷ്യാനെറ്റിന്റെ സ്റ്റാർ സിംഗർ സീസൺ 10 ന്റെ വേദിയിലും 'പ്രിന്‍സ് ആന്റ് ഫാമിലി' യുടെ പ്രമോഷന്റെ ഭാഗമായി ദിലീപ് എത്തുന്നുണ്ട്. പരിപാടിയുടെ പ്രമോ ഏഷ്യാനെറ്റ് ഇതിനോടകം പുറത്തുവിട്ടു കഴിഞ്ഞു.
പ്രമോയ്ക്ക് ആരാധകരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം തന്നെ ദിലീപിനെ എതിർക്കുന്നവർ ഏഷ്യാനെറ്റിനെതിരേയടക്കം നിശിതമായ വിമർശനവും ഉയർത്തുന്നു. 'ഇവനെ ഈ പരിപാടിക്ക് വിളിച്ച ഏഷ്യാനെറ്റിന്റെ റേറ്റിങ് കുറയ്ക്കണോ? അടുത്ത പരിപാടിയിൽ നിന്നും ഏഷ്യാനെറ്റ് ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നു' എന്നായിരുന്നു ദിലീപ് ഓണ്‍ലൈന്‍ എന്ന ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റില്‍ വിനോദന്‍ വിനോദ് എന്നയാള്‍ കമനറ് ചെയ്തത്.
ചില ആളുകള്‍ വിനോദന്റെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്ത് വന്നുവെങ്കിലും ദിലീപ് ആരാധകരുടെ ഭാഗത്ത് നിന്നും നിശിതമായ വിമർശനമാണ് നേരിടേണ്ടി വന്നത്. 'പവർഗ്രൂപ്പിന്റെ കൂട്ടുകാരൻ അല്ല ഇപ്പോൾ ഏഷ്യാനെറ്റ് നടത്തുന്നത്, ഓണറും പഴയ ആൾ അല്ല . അമ്പാനിയാണ് ഇപ്പോൾ മുതലാളി' എന്നാണ് ഗിരിജ എന്നയാള്‍ മറുപടിയായി കുറിച്ചത്.
'ചാനലുകളുടെ റേറ്റിംഗ് എല്ലാ അർത്ഥത്തിലും കൂട്ടിയ ആളാണ് ദിലീപ്. അയാളെ ആർക്കും അങ്ങനെ ഒഴിവാക്കാൻ പറ്റില്ല. ഭാവനയെയും മഞ്ജുവിനെയും കൊണ്ടുവരമെങ്കിൽ ദിലീപിനെയും കൊണ്ട് വരാം. കാരണം അയാൾ ഒരു ഇര ആണ് പലരുടെയും ദുഷ്ടതയുടെ ഇര.. നീ പറഞ്ഞാൽ ഏഷ്യാനെറ്റ് ഒഴിവാക്കാൻ, നീ വിചാരിച്ചാൽ അവർക്കു റേറ്റിംകൂട്ടാൻ പറ്റുമോ' എന്ന് ഷിജി എന്നയാളും ചോദിക്കുന്നു.
അന്നും ഇന്നും ചാനലുകളുടെ റേറ്റിംഗ് താരം ദിലീപ് തന്നെ. അതവർക്ക് നന്നായി അറിയാം സുഹൃത്തേ, ദിലീപ് മലായ സിനിമ ലോകത്തേക്ക് ശക്തമായ രീതിയില്‍ തന്നെ തിരിച്ച് വരും, കുടുംബപ്രേക്ഷകർക്ക് ഇന്നും ഏറെ പ്രിയപ്പെട്ട താരമാണ് ദിലീപ്. അത് ചാനലുകാർക്കും നല്ലവണ്ണം അറിയാം. അതുകൊണ്ടാണ് വിഷു പരിപാടിക്ക് തന്നെ അദ്ദേഹത്തെ ക്ഷണിച്ചത്.- എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകള്‍.












Click it and Unblock the Notifications