Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ അടി എനിക്ക് മാത്രമല്ല, സിനിമക്കും സർക്കാറിനും വരെ നഷ്ടമെന്ന് ദിലീപ്: പ്രേക്ഷകർ എന്നോടൊപ്പമുണ്ട്

ചില ആളുകള്‍ക്ക് എന്തിനാണ് എന്നോട് ഇത്ര ശത്രുതയെന്ന് മനസ്സിലാകുന്നില്ലെന്ന് ദിലീപ്. മനസ്സാ വാചാ അറിയാത്ത ഒരു കാര്യത്തിനു വേണ്ടിയാണ് ഏഴ് വർഷമായി അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത് തീർക്കാന്‍ പലർക്കും താല്‍പര്യമില്ല. ഞാനെന്ത് പറയാനാണ്. ഇവിടുത്തെ നീതിന്യായ വ്യവസ്ഥകളെ വിശ്വസിച്ചും അനുസരിച്ചും വേണം നമ്മൾ പോകാൻ. എല്ലാം നമ്മുടെ സമയ ദോഷമെന്നും ദിലീപ് പറയുന്നു. മനോരമയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലാകാരനായ ഞാന്‍ സിനിമയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചാണ് മുന്നോട്ട് പോയിട്ടുള്ളത്. പിന്നില്‍ നടക്കുന്ന കാര്യങ്ങളൊന്നും എനിക്ക് അറിയില്ല. സിനിമ വ്യവസായത്തില്‍ ഇത്രയും പ്രശ്നം ആർക്കാണ്. ഒരു അസ്ത്രം തൊടുത്തു വിടുമ്പോള്‍ അതിന് പിന്നില്‍ ഒരാള്‍ ഉണ്ടാകുമല്ലോ? പറഞ്ഞ് വന്നാല്‍ വേറൊരു വഴിക്ക് പോകും. ഉപാധികളോടെ ജാമ്യത്തില്‍ നില്‍ക്കുന്ന ആളായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാന്‍ സാധിക്കില്ല.

dileep-new

പലരും അവർക്ക് വായില്‍ തോന്നിയതൊക്കെ ടിവിയില്‍ വന്ന് പറയുന്നുണ്ടല്ലോ? ദിലീപിന് മാത്രമെന്താ പറയാൻ പാടില്ലാത്തത് എന്ന്. എനിക്ക് ഇതിനെക്കുറിച്ച് പറയാൻ പാടില്ല. ഞാന്‍ ഫൈറ്റ് ചെയ്യുന്നു. സമയദോഷത്തിലൂടെയാണ് കടന്ന് പോകുന്നതെങ്കിലും ഞാന്‍ ഇപ്പോഴും ജോലി ചെയ്യുന്നു. പ്രേക്ഷകർ എന്നോടൊപ്പം നില്‍ക്കുന്നുണ്ടെന്നും ദിലീപ് പറയുന്നു.

സംവിധായകന്‍മാർ, നിർമ്മാതാക്കള്‍, അണിയപ്രവർത്തകർ അങ്ങനെ എന്റെയൊപ്പം നില്‍ക്കുന്ന ഒരുപാട് ആള്‍ക്കാരുണ്ട്. എന്നെ മാത്രം അറ്റാക്ക് ചെയ്യുമ്പോഴും ഈ അടി എന്നെ ചുറ്റിപ്പറ്റി നിൽക്കുന്ന ആൾക്കാർക്കൊക്കെ കിട്ടുന്നു. ഇതിലൂടെ സിനിമ മേഖലയ്ക്ക് തന്നെ വലിയ നഷ്ടങ്ങള്‍ സംഭവിക്കുന്നു. ഇവർക്ക് മാത്രമല്ല, സർക്കാറിനും നഷ്ടമുണ്ട്. അത്രയധികം ടാക്സ് സർക്കാറിന് ഉണ്ടാക്കിക്കൊടുത്ത വ്യക്തിയാണ് ഞാന്‍.

കഴിഞ്ഞ കുറേ വർഷമായി ഇത് ഞാന്‍ നേരിടുന്നു. ഇനിയും നേരിടും, നേരിട്ടല്ലേ പറ്റൂ. എന്നെ മാറ്റി നിർത്താന്‍ ചിലർ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ എന്നെ ആരും മാറ്റി നിർത്തിയിട്ടില്ല. തിരിച്ച് വരുന്നു എന്ന് പറയാന്‍ ഞാന്‍ എവിടേയും പോയിട്ടില്ല. എല്ലാം തീരട്ടെ എന്ന് കരുതി രണ്ട് വർഷം സിനിമ ചെയ്തില്ല. എന്നിട്ടും ഇത് തീർക്കാനുള്ള പരിപാടികള്‍ കാണുന്നില്ല.

എനിക്കും കുടുംബമുണ്ട്, എന്നെ വിശ്വസിച്ച് അഡ്വാന്‍സ് തന്ന നിർമ്മാതാക്കളുണ്ട്. അപ്പോൾ എനിക്ക് ജോലിക്കിറങ്ങാതിരിക്കാൻ പറ്റില്ല. ജോലി ചെയ്യുന്നു. നല്ല സിനിമകള്‍ ഉണ്ടാകട്ടേയെന്നാണ് എന്റെ പ്രാർത്ഥന. ഞാന്‍ വല്ലാതെ ഇരിക്കുന്ന സമയത്താണ് രാമലീല ഇറങ്ങുന്നത്. അന്ന് പ്രേക്ഷകർ എനിക്കൊപ്പം നിന്നു.

കുറച്ചാളുകള്‍ ചേർന്നൊരുക്കുന്ന കാര്യങ്ങളില്‍ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. കുറേ ആളുകൾ ജീവിച്ചിരിപ്പുണ്ട് എന്നറിയുന്നത് ഞാൻ ഉളളതുകൊണ്ടാണെന്ന് തോന്നുന്നു. എന്റെ പേരിലാണ് കുറെ ആള്‍ക്കാർ അറിയപ്പെടുന്നതും ജീവിക്കുന്നതും എന്നതില്‍ സന്തോഷമുണ്ടെന്നും ദിലീപ് പറയുന്നു.

ന്യൂമറോളജിയെപ്പറ്റി കുറച്ചുപേർ പറഞ്ഞു. അതുകൊണ്ടാണ് പേര് മാറ്റിയത്. ഇത്തരത്തില്‍ പേര് മാറ്റുന്ന ആദ്യത്തെ ആളല്ല ഞാന്‍. മറ്റ് ഭാഷകളിലൊക്കെ ഇത് സാധാരണയായി നടക്കുന്നു. അങ്ങനെയെങ്കില്‍ അതും കൂടെ നോക്കാമെന്ന് ഞാന്‍ കരുതിയതാണെന്നും ആരാധകരുടെ പ്രിയപ്പെട്ട താരം കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+