Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് നശിക്കുന്നത് എന്തുകൊണ്ട്? അശ്വന്ത് കോക്കൊന്നുമല്ല, കാരണങ്ങൾ നിരത്തി ശാന്തിവിള ദിനേശ്

സിനിമ തിരഞ്ഞെടുപ്പുകളുടെ പേരിൽ ദിലീപിനെ വിമർശിച്ചതോടെ നടൻ തന്നെ വിളിക്കാറേ ഇല്ലെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. സിനിമ മാറിയത് ദിലീപ് ഇപ്പോഴും അറിഞ്ഞിട്ടില്ല. അതുകൊണ്ടാണ് അയാൾ പരാജയം രുചിക്കുന്നതെന്നും ശാന്തിവിള പറഞ്ഞു. ടേണിങ് സ്റ്റാർ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

സിനിമ മാറിയത് ദിലീപ് മനസിലാക്കണ്ടേ, കുഞ്ചാക്കോ ബോബൻ മാറിയതൊക്കെ അയാൾ പഠിക്കണം. അയാളെ ഒരു ചോക്ലേറ്റ് നായകനെ പോലെ കണ്ടതല്ലേ, അവിടെ നിന്ന് ഓഫീസർ ഓൺ ഡ്യൂട്ടിയിൽ അയാൾ എത്തി. എന്ത് രസമാണ് കാണാൻ. ദിലീപ് അതുപോലെ മാറുന്നില്ല. അയാളുടെ ചുറ്റും കുറേ ഉപഗ്രഹങ്ങൾ ഉണ്ട്. ദിലീപേട്ട നിങ്ങളിങ്ങനെ ചെയ്യ് അപ്പോൾ നിങ്ങൾ ആക്ഷൻ ഹീറോയാകും എന്ന് പറഞ്ഞ് വഴിതെറ്റിക്കുന്നുവെന്ന് എനിക്ക് സംശയമുണ്ട്.

santhivila-dileep

അശ്വന്ത് കോക്കൊന്നുമല്ല ദിലീപിനെ നശിപ്പിക്കുന്നത്, നിങ്ങൾ സ്വയം നശിക്കുന്നതാണെന്ന് ഞാൻ ഒരു എപ്പിസോഡിൽ പറഞ്ഞതിന് ശേഷം ദിലീപ് എന്നെ വിളിച്ചിട്ടേ ഇല്ല. ദിലീപ് സിനിമ പഠിക്കണം, അയാൾക്ക് സിനിമ നന്നായി അറിയാം, പക്ഷെ ആ മാറ്റം മനസിലാക്കുന്നില്ല. അത് മനസിലാക്കിയാൽ അയാൾക്കൊരു സ്പേസ് ഉണ്ട്. പൃഥ്വിരാജിന് ചാന്തുപൊട്ടും കുഞ്ഞിക്കൂനനും ചെയ്യാൻ പറ്റുമോ? ഇല്ല. അതുകൊണ്ട് ദിലീപിന് മാത്രം ചെയ്യാൻ പറ്റുന്ന ചില കഥാപാത്രങ്ങളുണ്ട്. അത് ചെയ്യണം.

അടുത്തിടെ ബെന്നി പി നായരമ്പലം ഒരു കിടിലൻ കഥ എഴുതി. എന്നാൽ അതുവേണ്ടെന്ന് വെച്ചാണ് ദിലീപ് ബാന്ദ്ര ചെയ്തത്, അതെന്തൊരു കൂതറ പടമാണ്. ദിലീപിന് ജ്യോതിഷത്തിലും ദൈവത്തിലുമൊക്കെ ആവശ്യത്തിലധികം കമ്പനി അടിക്കുന്ന ആളാണ്. ദൈവവുമായി അധികം കമ്പനി അടിക്കരുത്. അത് നമ്മുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തും. ഇതുപോലെ നാലാംകിട പടം ചെയ്യുന്നതാണ് അയാളുടെ പരാജയം.

സിനിമ അസോസിയേഷനുകളിൽ പ്രത്യേകിച്ച് അമ്മയിലൊക്കെ പുതിയ താരങ്ങൾ ചേരാത്തത് സംഘടനയുടെ നിയമാവലിയൊക്കെ പാലിക്കാൻ സാധിക്കാത്തതിനാലായിരിക്കാം. വലിയും കുടിയൊന്നും ഇല്ലാതെ പറ്റില്ലല്ലോ. സംഘടനയിൽ അംഗമായാൽ പിന്നെ ആ ചട്ടക്കൂടിൽ ജീവിക്കണ്ടേ, അതുകൊണ്ട് അമ്മയിൽ അംഗമായില്ലെങ്കിൽ നഷ്ടം അവർക്ക് തന്നെയാണ്. അമ്മയിൽ അംഗമായാൽ സൗജന്യമായി ഇൻഷുറൻസ്, 5000 രൂപ പെൻഷൻ അങ്ങനെ സംഘടന എന്തൊക്കെ ചെയ്യുന്നുണ്ട്. ഇതൊന്നും ഇന്നത്തെ താരങ്ങൾക്ക് വേണ്ട. കാരണം ഇന്ന് ആദ്യ പടം വിജയിച്ചാൽ രണ്ടാമത്തെ പടത്തിന് രണ്ട് കോടിയാണ് പ്രതിഫലം. കോടികൾ ഉണ്ടാക്കുമ്പോൾ എന്തിനാണ് സംഘടന എന്നൊക്കെ ചിന്തിക്കുന്നുണ്ടാകും. അങ്ങനെ ചിന്തിക്കുന്നതൊക്കെ കൊണ്ടായിരിക്കും അംഗത്വമൊന്നും വേണ്ടാത്തത്.
സംഘടനയിൽ ചേർന്നാൽ മാത്രമേ നിലനിൽപ്പുളളൂവെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ.

ബംഗ്ലാവിൽ ഔദ എന്ന
എന്റെ സിനിമയിൽ കലാഭവൻ മണിയായിരുന്നു നായകനാകേണ്ടിയിരുന്നത്. ഒരിക്കൽ ഒരു പരിപാടിയിൽ വെച്ച് ചുവരുണ്ടെങ്കിലേ ചിത്രം വരക്കാൻ സാധിക്കൂ, അതുകൊണ്ട് കാശ് മുടക്കുന്ന പ്രൊഡ്യൂസർമാർക്കനുസരിച്ച് നിൽക്കണം അല്ലാതെ താരങ്ങളുടെ പിറകിൽ നടക്കരുതെന്ന് ഞാൻ പ്രസംഗിച്ചു. സംവിധായകൻ ഷാജി കൈലാസ് ഈ പ്രസംഗം എടുത്ത് ഹൈദരാബാദിലുള്ള കലാഭവൻമണിയെ കേൾപ്പിച്ചു.

ഷാജി കൈലാസ് എനിക്ക് പാരവെച്ചതല്ല, പക്ഷേ മണിയെന്നോട് ചൂടായി, സുരേഷ് ഗോപി ചേട്ടൻ ആശുപത്രിയിൽ കിടക്കുമ്പോൾ ഗണേഷേട്ടന്റെ കാറിൽ സഞ്ചരിച്ച ഒറ്റ പരിചയം കൊണ്ടല്ലേ ഡേറ്റ് തന്നത് എന്നിട്ട് താരങ്ങളെ ബഹുമാനിക്കാൻ പാടില്ലെന്ന് പറയുന്നുവെന്ന് പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു ബഹുമാനിക്കേണ്ടെന്നല്ലേ, ഞങ്ങൾ സംവിധായകരും നിർമ്മാതാക്കളും ഉണ്ടെങ്കിലേ താരങ്ങൾ ഉള്ളൂവെന്നാണ് എന്ന്. ഞാൻ എന്ത് പറയണമെന്ന് ഞാൻ തീരുമാനിക്കും എന്ന് പറഞ്ഞു. മണിക്ക് മനസിലായി അയാൾ മുൻപ് കണ്ട സംവിധായകനെ പോലെ അല്ല ഞാൻ എന്ന്. അങ്ങനെ അടുത്ത ദിവസം ഞാൻ ചാലക്കുടിയെത്തും വിളിക്കൂവെന്ന് മണി പറഞ്ഞു. പക്ഷെ രാത്രി ഞാൻ തീരുമാനിച്ചു, ഇനി മണിയെ വെച്ച് സിനിമ ചെയ്യുന്നില്ലെന്ന്. അങ്ങനൊണ് ലാലിനെ സമീപിക്കുന്നത്', ശാന്തിവിള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+