ദിലീപ് ഞാന്‍ വിളിച്ചിട്ട് എടുത്തില്ല, ബ്ലോക്ക് ചെയ്തു: തുറന്ന് പറഞ്ഞ് ചാലി പാല; അദ്ദേഹത്തിന് ഒരു ദുരിതം വരില്ല
വില്ലന്‍ വേഷങ്ങളിലൂടെ മലയാളി സിനിമ പ്രേക്ഷകർക്കിടയില്‍ ശ്രദ്ധേയനായി മാറിയ താരമാണ് കോട്ടയം പാല സ്വദേശിയിയായ ചാലി പാല. ചില ചിത്രങ്ങളില്‍ ശ്രദ്ധേയമായ കോമഡി കഥാപാത്രങ്ങളേയും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ മലയാള സിനിമ ലോകത്തെ പ്രമുഖരുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് തുറന്ന് പറയുകയാണ് അദ്ദേഹം.
മമ്മൂട്ടിയുടെ അസുഖത്തെക്കുറിച്ചൊന്നും എനിക്ക് അറിയില്ല. ആ മനുഷ്യന് ഒരു കുഴപ്പവും ഉണ്ടാകരുതേയെന്ന പ്രാർത്ഥന മാത്രമാണ് എനിക്കുള്ളത്. പ്രാഞ്ചിയേട്ടനില്‍ അഭിനയിച്ചുകൊണ്ടിരിക്കെ എന്റെ ക്ലോസ് എടുക്കുകയാണ്. മമ്മൂട്ടി തൊട്ട് അടുത്തുണ്ട്. റിഹേഴ്സല്‍ എടുക്കുന്ന സമയത്ത് എന്റെ പിരികം അറിയാതെ പൊങ്ങിപ്പോയി. അതുകൊണ്ട് രഞ്ജിത്തേട്ടന്‍ പറഞ്ഞു 'ചാലി പിരികം പൊക്കണ്ട, അല്ലാതെ പറഞ്ഞാല്‍ മതി'.

അതുകഴിഞ്ഞ് ഞാന്‍ മമ്മൂട്ടിയോടായി പറഞ്ഞു 'എന്റെ മമ്മൂക്ക എന്റെ ശരീരത്തില്‍ ആകെ പൊങ്ങുന്നത് പുരികം മാത്രമേയുള്ളുവെന്ന്'. ഇത് കേട്ടതോടെ മമ്മൂക്ക ബിജു മേനോനെ വിളിച്ച് ഞാന്‍ പറഞ്ഞ കാര്യം പറഞ്ഞ് ചിരിച്ചു. സിനിമ മേഖല മുഴുവന്‍ അത് അങ്ങ് പ്രചരിച്ചു. ടിനി ടോമാണ് അത് പരത്തിയതെന്നും ചാലി പാല ചിരിച്ചുകൊണ്ട് റയുന്നു. കേരളീയം ന്യൂസ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിർമ്മാതാവ് രഞ്ജിത്തിനെയൊക്കെ എത്രയോ കാലം മുന്നേ അറിയാം. പക്ഷെ പുള്ളി പടത്തിലേക്ക് വിളിച്ചില്ല. അതൊന്നും പ്രശ്നമില്ല. ചിപ്പി രണ്ടാമത് അഭിനയിക്കുന്ന സിനിമ സ്ഫടികമാണ്. തിലകന്‍ ചേട്ടനെ ഭയങ്കര ഇഷ്ടമാണ്. ജീവന്റെ ജീവനാണ്. അദ്ദേഹവുമായുള്ള അനുഭവങ്ങളൊക്കെ പറയുകയാണെങ്കില്‍ ഒരു അഭിമുഖത്തില്‍ തീരില്ല. തിലകന്‍ ചേട്ടന്റെ മക്കള്‍ക്കൊക്കെ ഇപ്പോഴും വലിയ ഇഷ്ടമാണ്.
ഇന്ത്യന്‍ സിനിമയില്‍ മോഹന്‍ലാലിനെ പോലെ വേറെ ഒരു നടനില്ല. മഹാനായ കലാകാരനാണ് അദ്ദേഹം. എല്ലാവരേയും എനിക്കിഷ്ടമാണ് ആരും മോശമല്ല. പിന്നെ എൻ്റെ അനുഭവത്തില്‍ നിന്നുള്ള കാര്യങ്ങളാണ് പറയുന്നത്. ജഗതി ശ്രീകുമാർ ഈ പരിസരത്തേക്ക് ഒക്കെ വരുമ്പോള്‍ എന്തിനും അദ്ദേഹത്തിന്റെ കൂടെയുണ്ടാകുമായിരുന്നു. അദ്ദേഹത്തിന്റെ വീഴ്ചയിലാണ് ഞാന്‍ തകർന്നു പോയത്. യേശുക്രിസ്തു മൂന്നാം നാള്‍ ഉയർത്തെഴുന്നേറ്റ് വന്നത് പോലെ അദ്ദേഹവും ഉയർത്തി എഴുന്നേറ്റ് വരുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ അമ്മയുടെ യോഗത്തില്‍ അദ്ദേഹം വന്നു. ഞങ്ങള്‍ അടുത്ത് അടുത്താണ് ഇരുന്നത്. കണ്ടപ്പോള്‍ ഒന്ന് നോക്കി, പേര് പറഞ്ഞപ്പോള്‍ മുഖത്ത് ഒരു ചിരി വന്നു. അമ്പിളി ചേട്ടനും ശ്രീനിയേട്ടനുമാണ് എന്നെ ഏറ്റവും അധികം ഫീല്‍ ചെയ്യിച്ചത്. ഇവിടെ മരിയസദനം എന്ന് പറയുന്ന ഒരു ജീവകാരുണ്യ സ്ഥാപനമുണ്ട്. അവിടെ അമ്പിളി ചേട്ടന്‍ വരികയും വലിയ രീതിയില്‍ സഹായം ചെയ്യാറുമുണ്ടായിരുന്നു.
ദിലീപ് വലിയ ചങ്കാണ്. എത്രയോ പടങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചു. പക്ഷെ ഇടക്ക് പുള്ളിക്ക് എന്തൊക്കെയോ പ്രശ്നം ഉണ്ടായപ്പോള്‍ ഞാന്‍ പല പ്രാവശ്യം വിളിച്ചു. എന്നാല്‍ പുള്ളി എടുക്കുന്നില്ല. ഒടുവില്‍ ബ്ലോക്ക് ചെയ്തു. അത് എന്റെ കുഴപ്പം അല്ല. ലാല്‍ സാർ കഴിഞ്ഞാല്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു താരം ദിലീപാണ്. പുള്ളിക്ക് ഒരു ദുരന്തം വരികയില്ലെന്ന് ദൈവത്തെ സാക്ഷി നിർത്തി ഞാന്‍ പറയുകയാണ്. നല്ല മനുഷ്യസ്നേഹിയാണ് അദ്ദേഹം.
ദിലീപിന്റെ അച്ഛന്‍ എന്റെ ഒരു സുഹൃത്താണ്. അദ്ദേഹത്തെ പോലെ തന്നെ ശുദ്ധനായ മനുഷ്യനാണ് ദിലീപും. ഒരുകാലത്ത് എല്ലാ പടത്തിലേക്കും ദിലീപ് വിളിക്കുമായിരുന്നു. പിന്നെ വിളിക്കുന്നില്ല. എന്താണ് കാരണം എന്ന് അറിയില്ല. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. അദ്ദേഹത്തിന് വേണ്ടി ചങ്ക് തകർന്ന് പ്രാർത്ഥിക്കുന്ന വ്യക്തിയാണ് ഞാന്‍
മക്കളെ തമ്മില്‍ വേർതിരിച്ച് കാണാന്‍ പാടില്ല എന്നത് പോലെ ചെയ്ത വേഷങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത്, ഇഷ്ടപ്പെടാത്തത് എന്നൊന്നും ഇല്ല. ഞാന്‍ ചെയ്ത എല്ലാ വേഷങ്ങളും എനിക്ക് ഇഷ്ടപ്പെട്ടതാണ്. അതിന് വലിപ്പ ചെറുപ്പങ്ങളില്ല. ഒരിക്കലം അങ്ങനെ വേർതിരിച്ച് കാണാന്‍ പാടില്ലെന്നും ചാലി പാല കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications