Get Updates
Get notified of breaking news, exclusive insights, and must-see stories!

'മമ്മൂക്ക ചെയ്തത് പോലെ തന്നെയാണ് ദിലീപും അന്ന് അത് ചെയ്തത്;നടനെ കുറിച്ച് പറഞ്ഞതിന് കാരണം..ജോണി ആന്റണി പറയുന്നു

മലയാളത്തിൽ നടൻ ദിലീപിനെ വെച്ച് ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ജോണി ആൻറണി. അദ്ദേഹത്തിന്റെ സിഐഡി മൂസ പോലുള്ള സിനിമകൾ പ്രേക്ഷകർക്ക് എത്ര കണ്ടാലും മടുക്കാത്തതാണ്. സിഐഡി മൂസയുടെ രണ്ടാം ഭാഗം എന്ന് ഉണ്ടാകുമെന്ന ചോദ്യം ഏറെ നാളായി ആരാധകർ ഉയർത്തുന്നു. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് ജോണി ആന്റണി. ദി സിനിമ ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് ജോണി ആന്റണി ഇത് സംബന്ധിച്ച് കൂടുതൽ പ്രതികരിച്ചത്. ദിലീപിനെ കുറിച്ചും അഭിമുഖത്തിൽ അദ്ദേഹം മനസുതുറന്നു. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ-

ദിലീപിന വെച്ച് നാല് പടവും മമ്മൂക്കയെ വെച്ച് മൂന്ന് പടവും ചെയ്തു. ഇതിൽ പട്ടണത്തിൽ ഭൂതം ഒഴിച്ചുള്ള പടങ്ങളെല്ലാം സാമ്പത്തികമായി വിജയമായിരുന്നു. സിഐഡി മൂസ 2ക്ക് വേണ്ടിയുള്ള സിനിമക്കുള്ള ശ്രമം നടത്തുന്നുണ്ട്. സിനിമയിൽ മൂസയും നായയായ അർജുനും മസ്റ്റാണ്. മറ്റ് കഥാപാത്രങ്ങളെ സിനിമക്ക് അനുസരിച്ച് പ്ലേസ് ചെയ്യും. ആളുകളെ അമ്പരപ്പിക്കുന്ന എന്തെങ്കിലും പുതിയ മൂസയിലും ഉണ്ടായാലേ കാര്യമുള്ളൂ. ആദ്യ ഭാഗത്തേക്കാൾ നല്ല രണ്ടാം ഭാഗം ഒരു സിനിമയ്ക്കും ഉണ്ടായിട്ടില്ല. രണ്ടാം ഭാഗവും കുഴപ്പമില്ല എന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണം.

johny-

ആദ്യ ഭാഗം പോലെ തന്നെ രണ്ടാം ഭാഗവും വളരെ അധികം വെല്ലുവിളി നിറഞ്ഞതാണ്. സിഐഡി മൂസയുടെ രണ്ടാം ഭാഗത്തിനായി ദിലീപും ചോദിക്കുന്നുണ്ട്. ഞാൻ നടനായതുകൊണ്ട് ഞാൻ ഉഴപ്പുന്നുവെന്നാണ് പുള്ളി പറയുന്നത്. എഴുതി എല്ലാം ആകണ്ടേ. സിഐഡി മൂസയുടെ സമയത്ത് നമ്മുടെ തുടക്ക കാലം, ആദ്യ സിനിമയാണ്. അത് എത്ര നന്നായി നടത്തണം എന്നാണ് ചിന്ത. ഇന്നാണേൽ നമ്മുടെ കുടുംബം നന്നായി നടത്തണമെന്ന ചിന്തയാണ്. ഒന്നിന്റെ പുറകെ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചാൽ അത് ശരിയാവില്ല.

പടം വിജയക്കുകയാണെങ്കിൽ എന്തിനേയും അതിജീവിച്ച് പോകാനുള്ള ഇന്ധനം ദിലീപിന് ഉണ്ടെന്ന് പ്രിൻസ് ആന്റ് ദി ഫാമിലി സിനിമ വെച്ച് മാത്രം പറഞ്ഞതല്ല. ഏത് സിനിമയും കൊള്ളാവുന്നതാണെങ്കിൽ ഹിറ്റടിക്കാൻ പാകത്തിൽ ആളുകളുടെ ഇഷ്ടവും പിന്തുണയും ഇപ്പോഴും ദിലീപിനുണ്ട്. ദിലീപ് സഹോദരതുല്യനായ സുഹൃത്താണ്. അദ്ദേഹത്തിന്റെ എല്ലാ അവസ്ഥയിലും കൂടെ നിൽക്കുകയെന്നത് എന്റെ ഉത്തരവാദിത്തമാണ്. എന്റെ ആദ്യ ചിത്രത്തിന്റെ നിർമ്മാതാവാണ് അദ്ദേഹം. മമ്മൂക്ക പുതുമുഖങ്ങൾക്ക് ഡേറ്റ് കൊടുത്തു എന്ന് പറയുമ്പോൾ ദിലീപും എന്റെ ആദ്യ പടത്തിനാണ് ഡേറ്റ് തന്നത്. അന്നത്തെ മലയാള സിനിമയിൽ ഏറ്റവും ബജറ്റുള്ള സിനിമയാണ്. അതിന്റെ ഡേറ്റാണ് ദിലീപ് എനിക്ക് തന്നത്. അദ്ദേഹത്തോടുള്ള നന്ദി എനിക്ക് എന്നും ഉണ്ട്. അതുണ്ടാവണ്ടേ. ഒരു മനുഷ്യന് വേണ്ട ഏറ്റവും നല്ല ക്വാളിറ്റി നമ്മൾ നന്ദിയുള്ളവരായിരിക്കണം. ആ സിനിമ 90 ദിവസം കൊണ്ടാണ് പൂർത്തിയായത്. രാവിലെ മുതലങ്ങ് തുടങ്ങുകയാണ്. ചെയ്ത് തീർക്കാനുള്ള പ്രയത്നമാണ്.

ഞാൻ വിശ്വാസിയാണ്, ദൈവ ഭയമുള്ള ആളാണ്. എന്റെ കുടുംബപശ്ചാത്തലം അങ്ങനെയാണ്. സാധാരണ കുടുംബത്തിൽ വളർന്നുവന്നയാളാണ്. ഒരു ശക്തിയിൽ ഞാൻ വിശ്വസിക്കുന്നുണ്ട്. നല്ല കർമ്മ ചെയ്യാനും അതിന് അനുസരിച്ച് നല്ല ഫലം ലഭിക്കാനും സാധിക്കുന്നത് ഈ വിശ്വാസം കൊണ്ടാണ്. ജീവിതത്തൽ ശത്രുക്കൾ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന ആളാണ് ‍ഞാൻ. ചെറിയ കാര്യത്തിന് ദേഷ്യപ്പെടുന്ന ആളാണ് ഞാൻ. പക്ഷെ പിന്നീട് അവരോട് സംസാരിക്കും. ആരും എന്നോട് വൈരാഗ്യം വെച്ച് പുലർത്താറില്ല', ജോണി ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+