ദിലീപിനെ ആരെങ്കിലും മോശമായി പറയുന്നത് എനിക്ക് സഹിക്കില്ല; എന്തിനാണ് ഈ വെറുപ്പ്: ഷാരിസ് മുഹമ്മദ്
ദിലീപ് ഫാനായ തനിക്ക് ആരെങ്കിലും അദ്ദേഹത്തെക്കുറിച്ച് മോശമായി സംസാരിക്കുന്നത് സഹിക്കാനാകില്ലെന്ന് തിരക്കഥാകൃത്തായ ഷാരിസ് മുഹമ്മദ്. സിനിമയോട് വല്ലാതെ ഒരു ഹേറ്റ് വന്നിട്ടുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ ആ ട്രെയിലറിന്റെ ലാസ്റ്റ് 'സേ നോ ടു ഹേറ്റ് സേ യെസ് ടു സിനിമ' എന്ന് വെച്ചത്. നമ്മൾ സിനിമ ചെയ്തത് മോശമായാൽ അത് മോശം സിനിമ മാത്രമാണ്. അല്ലാതെ വെറുക്കപ്പെടേണ്ട സിനിമയല്ല എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ വിജയാഘോഷ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കുട്ടി പരീക്ഷ എഴുതി തോറ്റാൽ അത് തോറ്റ വിദ്യാർത്ഥി മാത്രമാണ്, അല്ലാണ്ട് വെറുക്കപ്പെട്ടവനാകരുത്. എന്നുതൊട്ടാണ് സിനിമയിൽ അഭിനയിക്കുന്ന മഹാനടന്മാരോട് അതുല്യ സംവിധായകരോടൊക്കെ വെറുപ്പ് വന്നു തുടങ്ങിയതെന്ന് ആലോചിക്കേണ്ടതല്ലേ. മഹാനടന്മാർ എന്ന് പറഞ്ഞ് നമ്മൾ ആദരിക്കുന്ന, മനസ്സിൽ കൊണ്ടുനടക്കുന്ന കലാകാരന്മാരോട് എന്ന് തൊട്ടാണ് വെറുപ്പ് തുടങ്ങിയത്. ആ വെറുപ്പിന് നമ്മള്‍ തടയിടും. ഈ സിനിമയിൽ നമ്മൾ സംസാരിക്ക ഉദ്ദേശിക്കുന്നത് അതാണ്.

നമ്മളെയൊക്കെ ഇവിടെ ഒരുമിപ്പിക്കുന്നത് ജാതിയോ മതമോ ലിംഗമോ ഒന്നുമല്ല, സിനമയാണ്. എനിക്ക് 100 ശതമാനം ഉറപ്പ് പറയാന്‍ സാധിക്കും അപ്പുറത്ത് ഒരു മിനിസ്റ്ററിന്റെ പത്രസമ്മേളനം കവർ ചെയ്യുന്നതിനേക്കാൾ ഒരുപാട് ഉത്സാഹത്തോടെ നിങ്ങളെല്ലാവരും ഇവിടെ വന്നിരിക്കും. അത് സിനിമയോടുള്ള സ്നേഹമാണ്. ലിസ്റ്റിന്‍ ചേട്ടന്റെ ഓഫീസിൽ ഇരുന്ന ഞാൻ കരഞ്ഞിട്ടുണ്ട്. ഞങ്ങളുടെ ഒരു വർഷത്തെ അധ്വാനം, ഈ ടീമിന്റെ ഒരു വർഷത്തെ അധ്വാനം ഒരാളുടെ അഞ്ചു മിനിറ്റോ 10 മിനിറ്റോ റിവ്യൂവിൽ പണയം വെക്കാൻ ഞങ്ങൾ റെഡിയല്ല. ആ റെഡിയല്ല എന്നുള്ളതിന്റെ മറുപടിയാണ് ഓൾ കേരളയിൽ ഈ പറയുന്ന ജനങ്ങൾ വന്നിട്ട് തിയേറ്ററിൽ കാണുന്നത്.
ഈ സിനിമ മാത്രം വെച്ചല്ല ഞാന്‍ പറയുന്നത്. എനിക്ക് സംഭവിക്കുന്നത് എന്തും ആവട്ടെ, സിനിമ ഇല്ലെങ്കിൽ നെറ്റ് ക്വാളിഫൈഡ് അധ്യാപകനായ ഞാന്‍ കോളേജിൽ പഠിപ്പിക്കാൻ പോകും. അല്ലെങ്കിൽ മുനമ്പം ഹാർബറിൽ മീൻ ചുമക്കാൻ പോകും. പക്ഷേ ഈ വെറുപ്പിന് നിന്നു കൊടുക്കേണ്ട കാര്യമില്ല. ഈ വെറുപ്പ് ഇവിടെ തീരണം എനിക്ക് ലാൽ സാർ എന്ന മഹാനടനെ വെച്ച് ലിജോ ജോസ് പല്ലിശ്ശേരി സാർ ഒരു പടം ചെയ്തു.
ആ സിനിമ കണ്ട് വരുമ്പോൾ ഞാൻ കാണുന്നത് ലിജോസ് സാർ നടത്തുന്ന പ്രസ് മീറ്റ് ആണ്.മ അതിൽ അദ്ദേഹം ചോദിക്കുകയായമ് എന്തിനാണ് ഇത്രയധികം ഹേറ്റ് ഒരു സിനിമയോടെന്ന്. ചിന്തിക്കേണ്ട വാക്കുകളല്ലേ അത്. എന്തിനാണ് ഒരു സിനിമയോട് ഇത്രധികം ഹേറ്റ്. ഇഷ്ടമായില്ലെങ്കിൽ ഇഷ്ടമായില്ല, അത് പറയാല്ലോ. റെസ്പെക്റ്റ് വിട്ടിട്ട് ഒന്നിനും നിന്നു കൊടുക്കേണ്ട കാര്യമില്ല.
ഈ സിനിമയിലെ റിലീസിന്റെ തലേദിവസം എല്ലാ റിവ്യൂവേഴ്സിനെയും പേഴ്സണലി വിളിച്ചിട്ട് ഈ സിനിമ കാണണം എന്ന് പറഞ്ഞ ആളാണ് ഞാൻ. കാരണം ഞങ്ങളുടെ ബേബിയാണ്. ഇവിടെ ഇരിക്കുന്ന പലവരെയും ഞാൻ വിളിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കൽ പോലും നല്ലത് പറയണമെന്ന് ഞാൻ പറഞ്ഞിട്ടില്ല, പടച്ചവൻ സത്യം. എന്റർടൈൻമെന്റ് കിഴിലെ ജിനേഷിനെ നിങ്ങൾ വിളിച്ചു ചോദിച്ചോളു, ഞാൻ അദ്ദേഹത്തോട് പറഞ്ഞത് ഈ സിനിമ കാണണം സിനിമയെ കുറിച്ച് എന്തെങ്കിലും എതിർ അഭിപ്രായം ഉണ്ടെങ്കിൽ അത് പബ്ലിക് ആയിട്ട് ഓൺ ക്യാമറ പറയണം എന്നാണ്. അത് ഞങ്ങളുടെ ഔദാര്യം ഒന്നുമല്ല. അത് മീഡിയയുടെ അവകാശമാണ്.
പബ്ലിക് ആയിട്ട് നിങ്ങൾ വിമർശിച്ചോ പക്ഷേ ഈ വെറുപ്പിന് ഇനിമുതൽ ഞങ്ങൾ നിന്നു കൊടുക്കില്ലെന്നാണ് എല്ലാവരോടും പറഞ്ഞത്. നമ്മൾ 100 വർഷമായിട്ടുള്ള ഇൻഡസ്ട്രിയുടെ കാര്യമാണ് പറയുന്നത്. ആ ഇൻഡസ്ട്രിയില്‍ എനിക്ക് ഞാൻ ആരാധിക്കുന്നവരോടുള്ള വെറുപ്പ് എനിക്ക് സഹിക്കാനാകില്ല. ലാൽ സാറിനെ മോശമായിട്ട് പറയുമ്പോൾ എനിക്ക് സഹിക്കില്ല. മമ്മുക്കയെ മോശമായിട്ട് പറയുമ്പോൾ, ദിലീനെ മോശമായി പറയുമ്പോള്‍ എനിക്ക് സഹിക്കില്ലെന്നും ഷാരിസ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications