Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപേട്ടനെ അടുത്തറിയുന്ന ഒരാൾക്കും ഈ പറയുന്ന കാര്യങ്ങൾ വിശ്വസിക്കാൻ പറ്റില്ല'; അനുമോളും ജീവനും പറയുന്നു

നടൻ ദിലീപിനോടുള്ള സ്നേഹവും അടുപ്പവും തുറന്ന് പറഞ്ഞ് മിനി സ്ക്രീൻ താരം ജീവൻ. അദ്ദേഹം തനിക്ക് ചേട്ടനെ പോലെയാണെന്നും മൈ ബോസ് സിനിമ സെറ്റിലൊക്കെ തന്നെ ചേർത്ത് പിടിച്ച വ്യക്തിയാണെന്നും ജീവൻ പറഞ്ഞു. മൈൽ സ്റ്റോൺ മേയ്ക്കേഴ്സ് യുട്യൂബ് ചാനലിനോടായിരുന്നു ജീവന്റെ പ്രതികരണം. ജീവന്റെ അടുത്ത സുഹൃത്തും നടിയുമായ അനുമോളും ജീവനൊപ്പം അഭിമുഖത്തിൽ പങ്കെടുത്തിരുന്നു.

'ദിലീപേട്ടൻ ഇങ്ങനെയൊക്കെ അനുഭവിച്ചു എന്ന് കേൾക്കുമ്പോൾ ഭയങ്കര സങ്കടമായിരുന്നു എനിക്ക്. നമ്മുടെ സ്വന്തം ചേട്ടനൊക്കെ ഇങ്ങനെ സംഭവിച്ചാൽ എങ്ങനെയിരിക്കും. അതുപോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. ദിലീപേട്ടനെ പോയി കണ്ടാലോ, എന്റെ രീതിയിൽ പിന്തുണച്ചാലോയെന്നൊക്കെ ആലോചിച്ചിട്ടുണ്ട്. എനിക്ക് പക്ഷെ അദ്ദേഹത്തെ കാണാൻ പോകാൻ പറ്റിയിട്ടില്ല. അദ്ദേഹത്തിന് എന്തെങ്കിലും പങ്കുവെയ്ക്കാൻ ഒരാൾ വേണമെങ്കിൽ അങ്ങനെയൊരാൾ ഞാൻ ആയിരുന്നെങ്കിൽ എന്നൊക്കെ ആലോചിച്ചിട്ടുണ്ട്. കാരണം മൈ ബോസ് സെറ്റിലൊക്കെ അദ്ദേഹം അങ്ങനെയാണ് പെരുമാറിയിട്ടുള്ളത്.ദിലീപേട്ടനെ അടുത്തറിയുന്ന ഒരാൾക്കും ഈ പറയുന്ന കാര്യങ്ങളൊന്നും വിശ്വസിക്കാൻ പറ്റില്ല. അംഗീകരിക്കില്ല. ദിലീപേട്ടൻ അങ്ങനെ നമ്മളെ പിന്തുണയ്ക്കുന്നൊരാളാണ്', ജീവൻ പറഞ്ഞു.

anu-172

ദിലീപേട്ടനെ തനിക്കും ഇഷ്ടമാണെന്നും ആ പ്രശ്നം വന്നപ്പോൾ ദിലീപേട്ടനെ ഒത്തിരി പേർ നെഗറ്റീവായി പറഞ്ഞുവെന്നും അനുമോൾ പറഞ്ഞു.'ദിലീപേട്ടനെ മാത്രമല്ല മറ്റ് സെലിബ്രിറ്റികളുടെ കാര്യത്തിലും അങ്ങനെയാണ്. ഈ ലോകത്ത് ആരും നല്ലവരല്ല. എല്ലാവർക്കും ഓരോ കൈയ്യിലിരിപ്പുണ്ട്. ഞാൻ മനസിലാക്കിയൊരു കാര്യം പ്രണയിച്ച് പീഡിപ്പിച്ചെന്നൊക്കെ വാർത്തകൾ വരുന്നുണ്ടല്ലോ, എല്ലാവരും പുരുഷൻമാരെ കുറ്റം പറയും. സംഭവം എന്താണെന്നോ ആരുടെ ഭാഗത്താണ് ശരി, തെറ്റ് എന്നൊന്നും ആരും മനസിലാക്കുന്നില്ല. ഈ 2024 ൽ ഒരുപാട് പീഡന വാർത്തകൾ വന്നു. സ്നേഹിച്ച് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നൊക്കെയാണ് വരുന്നത്. നമ്മുക്ക് താത്പര്യമുണ്ട് ,താത്പര്യമില്ലാതെയല്ലല്ലോ പോകുന്നത്. എന്നിട്ട് ഒന്നുകിൽ പെൺകുട്ടിയെ അല്ലെങ്കിൽ ആൺകുട്ടിയെ കുറ്റം പറയും. ഒന്നും അറിയാതെ ആളുകൾ എന്തിനാണ് കുറ്റം പറയുന്നതെന്ന് മനസിലാകുന്നില്ല.

അടുത്തിടെ യുട്യൂബർ മച്ചാൻ എന്നയാൾ അറസ്റ്റിലായി. ഇതിനെ കുറിച്ച് ഞാൻ അന്വേഷിച്ചിരുന്നു. അയാൾ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു.ആ കുട്ടിക്ക് 18 വയസാണെന്ന് പറഞ്ഞിരുന്നു. പക്ഷെ ഇപ്പോൾ 16 വയസാണെന്നാണ് പറയുന്നത്. ആ കുട്ടിയുടെ താത്പര്യത്തിനാണ് അവർ അവനൊപ്പം പോയത്. ഇപ്പോൾ ആ കുട്ടിയുടെ മാതാപിതാക്കളാണ് കേസ് കൊടുത്തത് പീഡിപ്പിച്ചെന്ന് പറഞ്ഞത്. ഈ കേസ് വന്നപ്പോൾ ഞാൻ പുള്ളിയുടെ പേജ് എടുത്ത് നോക്കിയിരുന്നു. എല്ലാ പോസ്റ്റിന് താഴെയും മോശം കമന്റുകളാണ്. ഇപ്പോൾ മച്ചാൻ ജയിലിൽ ആയില്ലേയെന്നൊക്കെയാണ് കമന്റ്. എന്തിനാണ് ഇങ്ങനെ കമന്റ് ചെയ്യുന്നത്. അടുത്തിടെ സോഷ്യൽ മീഡിയോയിൽ ഒരു പെൺകുട്ടി സൈബർ അധിക്ഷേപത്തെ തുടർന്ന് ആത്മഹത്യ ചെയ്തു. ശരിക്കും മലയാളികളാണ് ഇപ്പോൾ ഓരോ ആളുകളേയും കൊന്നോണ്ടിരിക്കുന്നത്. എന്തിനാണ് ഇങ്ങനെ മോശം കമന്റ് ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. നമ്മൾ ആരേയും കുറ്റപ്പെടുത്താൻ പോകരുത്. സ്വന്തം കാര്യം നോക്കി ജീവിക്കണം. നമ്മുക്ക് നാളെ എന്താണ് വരാൻ പോകുന്നതെന്ന് അറിയില്ലല്ലോ', താരം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+