ദിലീപിന്റെ കാര്യത്തിൽ സംഭവിച്ചത്..മോഹൻലാലും മമ്മൂട്ടിയും പേടിച്ചുപോയി.. ഞാൻ നേരിട്ട് കണ്ടതാണ്'; ദേവൻ
ശ്വേത മേനോനെ പിന്തുണച്ച് നടൻ ദേവൻ. കേസിനെ അസംബന്ധം എന്ന് മാത്രമേ പറയാൻ സാധിക്കുകയുള്ളൂവെന്നും എന്നാൽ കേസിന് പിന്നിൽ സിനിമ മേഖലയിൽ നിന്നുള്ളവർ ഉണ്ടെന്ന് കരുതുന്നില്ലെന്നും ദേവൻ പറഞ്ഞു. ബാബുരാജിന് ശ്വേത മേനോനെതിരെ കളിക്കേണ്ട ആവശ്യം ഉണ്ടെന്ന് കരുതുന്നില്ല. കേസ് കൊടുക്കാൻ കളിച്ചവരുടെ അജണ്ട അമ്മ സംഘടനയെ തകർക്കലാണെന്നും ദേവൻ ആരോപിച്ചു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'ശ്വേതക്കെതിരായ കേസ് ബുൾഷിറ്റാണ്. ശ്വേത മേനോൻ എനിക്കെതിരെ മത്സരിക്കുന്ന സ്ഥാനാർത്ഥിയാണ്. ഞാൻ പക്ഷെ അതല്ല ആലോചിച്ചത്. വല്ലാണ്ട് വേദന തോന്നി, അവർക്ക് ഇത്രക്കും ഗതികേടോ? ഇതൊരു കാരണവശാലും നിലനിൽക്കാത്ത കേസല്ലേ.

ശ്വേതക്കെതിരായ കേസ് മലയാള സിനിമയിലെ ആരും ചെയ്തതല്ലെന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു. പുറത്തുള്ള വ്യക്തിയായിരിക്കും പിന്നിൽ. എന്താണ് ലക്ഷ്യമെന്ന് എനിക്ക് അറിയില്ല. അമ്മ എന്ന സംഘടനയെ തകർക്കുകയായിരിക്കും ലക്ഷ്യം. ഇങ്ങനെയൊരുകേസ് വരുമ്പോൾ അമ്മയിൽ തർക്കങ്ങൾ ഉണ്ടാകും. പിളർപ്പ് സംഭവിക്കും. തിരഞ്ഞെടുപ്പ് തടസപ്പെടുത്തുകയാണ് കേസിന് പിന്നിലെ അജണ്ട. ഈ കേസിൽ ഞാൻ ശ്വേതക്ക് പരിപൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ശ്വേതക്കെതിരായ കേസിന് പിന്നിൽ ബാബുരാജ് ആണെന്ന് ഞാൻ കരുതുന്നില്ല. അയാൾക്ക് അങ്ങനെ ചെയ്യേണ്ട കാര്യമില്ല, എന്തിന് വേണ്ടിയാണ് അയാൾ അത് ചെയ്യേണ്ടത്? സിനിമ മേഖലയിൽ ഉള്ള ആരെങ്കിലും ഇങ്ങനെയൊരു കേസിന് പോകില്ലെന്ന് തന്നെയാണ് വിശ്വാസം.
അമ്മയെ സംബന്ധിച്ച് ബൈലോയും മര്യാദയും പ്രധാനമാണ്. ബൈലോ റിജിഡ് ആണ്. മര്യാദയാണ് റിജിഡിറ്റിയെ സോഫ്റ്റ് ആക്കുന്നത്.ഇത് രണ്ടും പ്രധാനമാണ്. ബൈലോ നോക്കി മാത്രം ഭരിച്ചാൽ അത് ശരിയാവില്ല.
സിദ്ധിഖിന്റെ പേരിൽ വലിയ ആരോപണമായിരുന്നു ഉയർന്നത്. മാറി നിൽക്കണമെന്ന് മറ്റൊരാൾ പറയുന്നൊരു അവസ്ഥ പോലും ഉണ്ടാക്കാതെ തന്നെ സിദ്ധിഖ് മാറി നിന്നു. നീ രാജിവെക്ക് ഇല്ലെങ്കിൽ നിന്നെ പുറത്താക്കും എന്ന് പറഞ്ഞ് പുറകെ നടക്കുന്നതല്ല മര്യാദ. എന്റെ പേരിൽ ഒരു ആരോപണം വന്നാൽ അത് തെളിയിക്കേണ്ടത് എന്റെ ബാധ്യതയാണ്. ആരോപണം ഉയർന്നപ്പോൾ മാറി നിൽക്കണമെന്ന മര്യാദയും മാതൃകയും ആദ്യം കാണിച്ചത് സിദ്ധിഖ് അല്ലേ. വാർത്ത വന്ന ഉടനെ തന്നെ അദ്ദേഹം നേരെ പോയി മോഹൻലാലിന് രാജിക്കത്ത് കൊടുത്തു. അല്ലാതെ ബൈലോ നോക്കി തർക്കിക്കാൻ നിന്നില്ല.
ദിലീപിന്റെ കാര്യത്തിൽ നമ്മൾ ബൈലോ നോക്കിയില്ല, അനീതിയല്ലേ അത്. ഒരു അംഗത്തെ പുറത്താക്കണമെങ്കിൽ ചില നടപടികൾ ഉണ്ട്. അയാൾക്ക് നോട്ടീസ് കൊടുക്കണം, സമയം കൊടുക്കണം. ഞാൻ അങ്ങനെയല്ല, ഇങ്ങനെയാണ് ചെയ്തത് എന്ന് പറയാൻ സമയം കൊടുക്കണം, എന്നാൽ ഇവിടെ എന്താണ് ഉണ്ടായത്? ഓൺ ദി സ്പോട്ടല്ലേ പുറത്താക്കിയത്. അത് നിയമവിരുദ്ധമല്ലേ. ബൈലോ പ്രകാരം നമ്മൾ ഇത് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞവരാണ് മമ്മൂട്ടിയും മോഹൻലാലും. പുറത്താക്കാനുള്ള അവകാശം കമ്മിറ്റിക്കില്ലെന്ന് അവർ ശക്തമായി പറഞ്ഞു. സമയമെടുത്ത് മാത്രമേ അങ്ങനെ ചെയ്യാവൂ നമ്മുക്ക് ഇപ്പോൾ അദ്ദേഹത്തെ സസ്പെന്റ് ചെയ്യാമെന്ന് അവർ പറഞ്ഞു. എന്നാൽ അവർക്ക് പുറത്ത് നിന്ന് സമ്മർദ്ദം വന്നു, അവർ പേടിച്ചു പോയി. പ്രാഥമിക അംഗത്വത്തിൽ നിന്ന് ഇപ്പോൾ തന്നെ ഡിസ്മിസ് ചെയ്യണമെന്നായിരുന്നു ആവശ്യം. ഞാനതിന് ദൃക്സാക്ഷിയാണ്.












Click it and Unblock the Notifications