പഴയ ദിലീപ് തിരിച്ച് വരുന്നോ? 'സിഐഡി മൂസ റിട്ടേണ്‍' : വമ്പന്‍ പ്രഖ്യാപനവുമായി ജോണി ആന്റണി
കുട്ടികളും മുതിർന്നവരും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു ദിലീപ് സിനിമയാണ് സിഐഡി മൂസ. ജോണി ആന്റണിയുടെ സംവിധായക മികവില്‍ പുറത്തുവന്ന ചിത്രം അന്നുവരേയുള്ള കളക്ഷന്‍ റെക്കോർഡുകളും തിരുത്തിക്കുറിച്ചിരുന്നു. സംവിധായകന് ജോണി ആന്റണി ഇന്ന് മലയാള സിനിമയില്‍ തിരക്കുള്ള നടന്മാരില് ഒരാളാണ്. അഭിനയത്തില്‍ സജീവമാകുമ്പോഴും പലപ്പോഴും ജോണി ആന്റണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ് സിഐഡി മൂസയുടെ രണ്ടാംഭാഗം ഉണ്ടാകുമോയെന്നത്.
കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസിന് നല്കിയ അഭിമുഖത്തിലും സിഐഡി മൂസയുമായി ബന്ധപ്പെട്ട ജോണി ആന്റണി നേരിടേണ്ടി വന്നു. സംവിധായകനായി തിരിച്ച് വരണമെന്ന് പലരും പറയാറുണ്ട്. ഞാന്‍ വീണ്ടും സംവിധാനം ചെയ്താലും നല്ല സിനിമ ആണെങ്കില്‍ മാത്രമേ ആളുകള്‍ സ്വീകരിക്കുകയുള്ളു. നല്ല ആത്മവിശ്വാസമുള്ള കഥയും സാഹചര്യവും വന്നാല്‍ സിനിമ ചെയ്യുമെന്നും ജോണി ആന്റണി നടത്തുന്നു.

സിഐഡി മൂസയുടെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട കാര്യങ്ങളും നടക്കുന്നുണ്ട്. എല്ലാ കൃത്യസമയത്ത് വരും. ഒന്നും നമുക്ക് മുന്‍കൂട്ടി പറയുന്ന സാഹചര്യങ്ങളില്‍ അല്ലാലോ കടന്ന് പോകുന്നത്. ഉയനും സിബിയും തിരക്കഥ എഴുതണം. എങ്കിലും നല്ല രീതിയിലുള്ള ചർച്ചകള്‍ നടക്കുന്നുണ്ട്. ആളുകളുടെ പ്രതീക്ഷ എന്ന് പറയുന്നത് ഒരു ബാധ്യത തന്നെയാണ്.
ഇത്രയും ഹിറ്റായ ഒരു സിനിമയുടെ രണ്ടാം ഭാഗം എന്ന് പറയുമ്പോള്‍ വലിയ ഉത്തരവാദിത്തമാണ്. അതിനോളം ഇല്ലെങ്കിലും അതിന് അടുത്തെങ്കിലും എത്തിയാലേ അഭിമാനം കാക്കാന്‍ സാധിക്കുകയുള്ളു. പ്രത്യേകിച്ച് ആദ്യത്തെ സിനിമയുടെ മാനം കാക്കാന്‍ കഴിയൂ. അല്ലെങ്കിലും അതിനും ചീത്തപ്പേരാവും. ഇത്തരത്തിലുള്ള ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുമ്പോഴാണല്ലോ വിജയങ്ങളിലേക്ക് പ്രവേശിക്കുക. എന്തായാലും നമുക്ക് നോക്കാമെന്നും ജോണി ആന്റണി വ്യക്തമാക്കുന്നു.
റിവ്യൂ കൊണ്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കും. ഒരോരുത്തരുടേയും സിനിമ ആസ്വാദന രീതികള്‍ വ്യത്യസ്തമായിരിക്കും. റിവ്യൂ വേണമെന്നാണ് എന്റെ അഭിപ്രായം. സിനിമ കണ്ട് അതിലെ മോശമായതും നല്ലതുമായ കാര്യങ്ങള്‍ പറയണം. അല്ലാതെ ഒരു സിനിമ കണ്ട് അതിനെ ടാർഗറ്റ് ചെയ്ത് നശിപ്പിക്കുന്ന പ്രവർത്തനങ്ങളെ അംഗീകരിക്കാന്‍ സാധിക്കില്ല.
ആളുകളെ കളിയാക്കാനോ, വ്യക്തിഹത്യ നടത്താനോ പാടില്ല. സിനിമയുടെ വിജയ-പരാജയങ്ങള്‍ ഞങ്ങള്‍ തീരുമാനിക്കുമെന്ന ഹുങ്കും വരാന്‍ പാടില്ല. കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും എടുക്കുന്നത്. ഓരോരുത്തരുടേയും സ്വപ്നങ്ങളാണ് സംവിധായകന് സ്ക്രീനിലേക്ക് പകർത്തുന്നത്. അവിടെ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടാകും. എന്നുവെച്ച് ജീവിതത്തില്‍ എഴുന്നേല്‍ക്കാത്ത രീതിയില്‍ ആക്ഷേപിക്കാന്‍ പാടില്ലെന്നും ജോണി ആന്റണി അഭിപ്രായപ്പെടുന്നു.
പൈസ മുടക്കി കാണുന്നവന് അദ്ദേഹത്തിന്റെ അഭിപ്രായം പറയാന്‍ അവകാശമുണ്ട്. അതൊക്കെ വളരെ സൌമ്യമായി പറയാലോ. എന്നാല്‍ ഇവിടെ നടക്കുന്നത് വ്യക്തിഹത്യയും താരതമ്യവും ആണല്ലോ. സഹിഷ്ണുതയോടെ കാണാന്‍ ശ്രമിക്കണം. എല്ലാം തികഞ്ഞവരാണോ ഈ പറയുന്നത്. ഇവർക്കൊക്കെ ഒരു ഷോട്ടൊക്കെ എടുക്കാന്‍ പറ്റുമോ. റിവ്യൂ പറയാമെങ്കിലും വ്യക്തിഹത്യ വേണ്ടെന്നുള്ളത് തന്നെയാണ് തന്റെ അഭിപ്രായമെന്നും ജോണി ആന്റണി കൂട്ടിച്ചേർക്കുന്നു.
-
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ്












Click it and Unblock the Notifications