'ദിലീപാണ് ചെയ്തത്, പലർക്കും ഇതൊന്നും അറിയില്ല...മമ്മൂക്ക സ്നേഹക്കാരൻ'; നടി പൊന്നമ്മ ബാബു
ദിലീപ് സിനിമ മേഖലയിലും പുറത്തും പലരേയും സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെന്ന് നടി പൊന്നമ്മ ബാബു. അദ്ദേഹം നൽകുന്ന സഹായങ്ങൾ പലപ്പോഴും പുറംലോകം അറിയില്ല. ദിലീപും മമ്മൂട്ടിയും മോഹൻലാലുമടക്കം പല പ്രമുഖ നേതാക്കളും മറ്റുള്ളവർക്ക് ചെയ്യുന്ന സഹായത്തെ കുറിച്ച് പാടിനടക്കില്ലെന്നും അവർ പറഞ്ഞു. പൊന്നമ്മയുടെ വാക്കുകളിലേക്ക്
'ദിലീപ് ഒരുപാട് പേരെ സഹായിക്കാറുണ്ട്. ദിലീപ് മാത്രമല്ല മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയുമൊക്കെ സഹായിക്കാറുണ്ട്. ഇവർ ആരും സഹായിച്ചാലും ഇക്കാര്യങ്ങളൊന്നും പുറത്തോട്ട് വരാറില്ല. താരസംഘടനയായ അമ്മ എന്തൊക്കെ ചെയ്യുന്നുണ്ട്, അതൊന്നും പുറത്ത് അറിയുന്നില്ല.

വീൽ ചെയറിൽ ഇരിക്കുന്നൊരു പെൺകുട്ടിക്ക് ദിലീപ് ചെയ്ത് കൊടുത്ത സഹായം ഒരുപരിപാടിയിൽ വെച്ചാണ് ഞാൻ കേട്ടത്. ശരിക്കും ഞാൻ അത്ഭുതപ്പെട്ടുപ്പോയി.അപ്പോൾ മാത്രമാണ് ഇതൊക്കെ പറയുന്നത്. സിനിമയിൽ ഉള്ളവരേയും ദിലീപ് സഹായിക്കാറുണ്ട്. എന്തിന് അധികം പറയുന്നു, അമ്മ സംഘടനയിൽ പെൻഷൻ എന്ന ആശയത്തിന് വഴിവെച്ചത് ദിലീപ് ആയിരുന്നു. ട്വന്റി ട്വന്റി എന്ന പടം ചെയ്യാൻ ആദ്യം കുറേപേർ തയ്യാറായിരുന്നു. എന്നാൽ അത് നടന്നില്ല. തുടർന്ന് ദിലീപ് ധൈര്യം കാണിച്ച് ഞാൻ അത് ചെയ്യാം എന്ന് പറയുകയായിരുന്നു. അങ്ങനെ അമ്മക്ക് വേണ്ടി ദിലീപ് ആ പടം നിർമ്മിച്ചു. മുൻനിരതാരങ്ങളെല്ലാം അഭിനയിച്ചൊരു പടമായിരുന്നു അത്. വൻ ഹിറ്റായിരുന്നു ആ ചിത്രം. ആ ചിത്രത്തിലൂടെ വലിയൊരു ഫണ്ട് അമ്മ സംഘടനയ്ക്ക് ലഭിച്ചു. അതോടെ നിസാര സംഖ്യ മാത്രമായിരുന്ന പെൻഷൻ 5,000 രൂപയിലേക്ക് എത്തിക്കാൻ പറ്റി. ദിലീപാണ് ശരിക്കും ആ ആദ്യ ഫണ്ട് ഉണ്ടാക്കിതന്നത്. ഇതിനെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ ന്യായീകരിക്കും.കാരണം തന്നതൊന്നും മറക്കരുത്.
ആ പരിപാടിക്ക് ശേഷം സ്റ്റേജ് പരിപാടികളിലൂടെയൊക്കെയായി അമ്മ കുറേ ഫണ്ട് ഉണ്ടാക്കി. പക്ഷെ ആദ്യ ഫണ്ട് സമാഹരിച്ചത് ദിലീപാണെന്ന് തന്നെ ഞാൻ പറയും. സംഘടനയ്ക്കുള്ളിൽ തന്നെ പലരേയും ദിലീപ് സഹായിച്ചിട്ടുണ്ട്', പൊന്നമ്മ ബാബു പറഞ്ഞു. മമ്മൂട്ടിയായും വളരെ അടുത്ത ബന്ധം തനിക്കുണ്ടെന്ന് അവർ വ്യക്തമാക്കി.
'മമ്മൂക്ക ഭയങ്കര സ്നേഹക്കാരനാണ്. അദ്ദേഹത്തെ കണ്ട് കഴിഞ്ഞാൽ പെട്ടെന്ന് അടുക്കില്ലെന്ന് തോന്നും, അങ്ങനെയൊക്കെയാണ്. കണ്ടുകഴിഞ്ഞാൽ ഒരുപാട് സംസാരിക്കാനോ വിശേഷങ്ങൾ പങ്കുവെയ്ക്കാനോ ഒന്നും ഞാനും ശ്രമിക്കാറില്ല. അടുത്ത് വന്നിരുന്നാൽ കുടുംബത്തെ കുറിച്ചും കുട്ടികളെ കുറിച്ചുമൊക്കെ ചോദിക്കും. മമ്മൂക്കയുടെ കൂടെ നിരവധി പടങ്ങളിൽ അഭിനയിക്കാൻ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. കാണുമ്പോൾ ബഹുമാനത്തോടെ നമസ്കാരം പറയും. മക്കളൊക്കെ സുഖമായിരിക്കുന്നോ എന്നൊക്കെ ചോദിക്കും. മമ്മൂക്കയും മോഹൻലാലുമൊന്നും ഇങ്ങനെ അന്വേഷിക്കില്ലെന്നൊക്കെ പറയും. അങ്ങനെയല്ലത്, അവർ കാണുമ്പോൾ ഈ വിവരങ്ങളൊക്കെ ചോദിക്കുകയും അന്വേഷിക്കുകയും ചെയ്യും.
കുറേനാൾ കണ്ടില്ലെങ്കിൽ ആരെങ്കിലുമൊക്കെ കൊണ്ട് നമ്മളെ വിളിപ്പിച്ച് വിവരങ്ങൾ അന്വേഷിക്കും. കാണുമ്പോൾ ചോദിക്കും എവിടെയായിരുന്നു, മക്കളുടെ അടുത്ത് പോയോ എന്നൊക്കെ ചോദിക്കും.












Click it and Unblock the Notifications