ദിലീപ് ചതിച്ചത് അല്ല, ആ സാഹചര്യം അതായിരുന്നു: അദ്ദേഹം അടിക്കാന്‍ പറഞ്ഞതും ഞാന്‍ അടിച്ചു: മനോജ് ഗിന്നസ്
പല മിമിക്രി താരങ്ങളേയും പോലെ സ്റ്റേജ് ഷോയില്‍ നിന്നും തുടങ്ങി ടെലിവിഷന്‍ വഴി സിനിമ മേഖലകളിലേക്ക് എത്തിയ വ്യക്തിയാണ് മനോജ് ഗിന്നസ്. 2002 ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രമായ മഴത്തുള്ളികിലുക്കം എന്ന ചിത്രത്തിലാണ് മനോജ് ഗിന്നസ് ആദ്യമായി അഭിനയിക്കുന്നത്. ഇപ്പോഴിതാ തന്റെ സിനിമാ വിശേഷങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് താരം.
ആദ്യമായി ദിലീപേട്ടന്റെ മഴത്തുള്ളിക്കിലുക്കം എന്ന ചിത്രത്തിലാണ്. ദിലീപേട്ടന്‍ ഒരു മിമിക്രിക്കാരനാണല്ലോ. ഞങ്ങള്‍ എല്ലാവരും ആരാധിക്കുന്ന ഒരു വ്യക്തിയാണ്.
മെർക്കാറ എന്ന് പറയുന്ന സ്ഥലത്താണ് ഷൂട്ട്. അപ്പൊ എനിക്കൊരു ദിവസം കോൾ വരുന്നു. നാളെ എത്തണം അവിടെ. അങ്ങനെ ഞാൻ ഇവിടെ നിന്ന് വടകരയും കടന്ന് തലശ്ശേരി ചെന്ന്. തലശ്ശേരി നിന്ന് കർണാടക റൂട്ട് ആണത്. ബസ്സിന് അവിടെ ചെന്ന് ഇറങ്ങി. അന്ന് അവിടെ നിന്നു. പിറ്റേന്ന് ദിലീപേട്ടനെ കണ്ടു.

ആദ്യമായിട്ട് ലൊക്കേഷനില്‍ ചെല്ലുമ്പോഴുള്ള ഒരു ഭയം ഉണ്ട്. സുകുമാർ സാറാണ് ക്യാമറ. നവ്യ നായരൊക്കെ ഉണ്ട്. ഞാൻ ഇങ്ങനെ പകച്ച് ലൊക്കേഷനിൽ നില്‍ക്കുകയാണ്. ആദ്യമായിട്ടാണല്ലോ ഒരു സിനിമയിൽ അഭിനയിക്കാന്‍ ചെല്ലുന്നത്. പെട്ടെന്ന് ദിലീപേട്ടൻ പുറത്തു വന്നു. ഞാൻ കൈ കാണിച്ചപ്പോ ദിലീപേട്ടൻ വന്നിട്ട് എന്റെ തോളത്ത് കൈയിട്ടു. എന്നിട്ട് പലകാര്യങ്ങളും ചോദിച്ചു. പ്രധാനമായും മിമിക്രി കാര്യങ്ങളാണ് ചോദിക്കുന്നത്. എടാ എങ്ങനെയുണ്ട്? മറ്റേ ട്രൂപ്പിൽ എങ്ങനെ ഉണ്ടെടാ എന്നൊക്കെ.
ദിലീപേട്ടൻ ഇങ്ങനെ വന്ന് പോയപ്പോള്‍ തന്നെ ലൊക്കേഷനില്‍ ഉള്ളവരൊക്കെ ഒന്ന് നോക്കി. കാരണം ദിലീപേട്ടന്റെ അടുത്ത ആളാണല്ലോ എന്നുള്ള രീതിയില്‍ പെട്ടെന്ന് ഒരു പരിഗണന കിട്ടി. ദിലീപേട്ടന്‍ അഭിനയിക്കാന്‍ അകത്തേക്ക് പോയപ്പോള്‍ എനിക്ക് പെട്ടെന്ന് ചായ തരുന്നു. ഒരു കസേര തന്ന് സാറെ ഇരിക്ക് എന്നൊക്കെ പറഞ്ഞു. അങ്ങനെ ഒരു പരിഗണന ഒക്കെ കിട്ടി. പക്ഷെ ആ പടത്തിൽ എനിക്കൊരു കുതിരവണ്ടികാരന്റെ വേഷമാണ് കിട്ടിയതെന്നും അദ്ദേഹം പറയുന്നു.
വേഷം തന്നെങ്കിലും മുഖം വ്യക്തമാകാത്ത രീതിയില്‍ ദിലീപേട്ടന്റെ തന്നെ ചതിക്കുകയും ചെയ്തല്ലോയെന്ന അവതാരകന്റെ ചോദ്യത്തിന് അത് ഒരിക്കലും അങ്ങനെ അല്ലെന്നും മനോജ് ഗിന്നസ് അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. മുഖം മറക്കേണ്ടി വന്നതിന് ഒരു കാരണമുണ്ട്. കഥാപാത്രത്തിന് ഒരു മഫ്ലർ ഉണ്ടായിരുന്നു. കർണാടക ഏരിയ ആണല്ലേ. ചെറിയ തണുപ്പുള്ള ഒരു മേഖലും. സ്ഥലമൊക്കെ പുൽമേടുകൾ പോലെ കിടക്കും. അതിലേയൊക്കെ കുതിരവണ്ടി ഓടിച്ചു വരുന്നതാണ് എന്റെ സീന്‍. അപ്പോള്‍ ഇവിടെത്തെ പോലെ സാധാരണ വേഷം ആയിരിക്കില്ല.
അതൊന്നും അല്ല ഇവിടുത്തെ പ്രധാനം വിഷയം എന്താണെന്ന് വെച്ചാല്‍ എന്നെ എങ്ങനെയെങ്കിലും മാറ്റി കുതിരകവണ്ടിക്കാരന് തന്നെ ആ വേഷം ചെയ്യണം. സാർ ഇവൻ പോരെ സാർ എന്നൊക്കെ എപ്പോഴും പറയും. അതായത് പാര വെക്കുവാണ്. അപ്പൊള്‍ ദിലീപേട്ടന്‍ പറയും സാരമില്ല അവൻ തന്നെ കുതിര ഓടിച്ചോളുമെന്ന്. കുതി എന്ന് പറഞ്ഞാൽ എന്റെ തലയുടെ പൊക്കമുണ്ട് ഒരു കുതിര, ഈ സാധനത്തെ ഓടിക്കണം.
പിറ്റേ ദിവസം ഉച്ചയ്ക്കാണ് ഷൂട്ട്. രാവിലെ എനിക്ക് ട്രയൽ തരികയാണ്. ഞാൻ ഇതില്‍ കേറിയിരുന്നു ഈ കുതിരയെ ഓടിക്കാൻ നോക്കും, കുതിര എന്ത് ചെയ്താലും ഓടൂല്ല. ഇത് കണ്ട് മറ്റവൻ സന്തോഷിക്കുകയാണ്. എന്നിട്ട് പറയും സാർ അവൻ പോര, ഞാന്‍ തന്നെ ചെയ്യാമെന്ന്. പക്ഷെ ദിലീപേട്ടന്‍ പറയും പറ്റില്ലെന്ന്. ബസ് ഇറങ്ങിയിട്ട് കുറച്ച് ദൂരമൂണ്ട് ദിലീപേട്ടന്റെ എസ്റ്റേറ്റിലേക്കും വീട്ടിലേക്കും. അത്രയും ദൂരം ഒരു ഇടവഴിയിലൂടെ കുതിരയെ ഓടിച്ചുകൊണ്ടുവരണം.
അങ്ങനെ കുതിരവണ്ടിക്കാരനായ ഞാന്‍ ദൈവമേ ഇതെങ്കിലും ശരിയാകണമേയെന്ന് പ്രാർത്ഥിക്കുകയാണ്. ട്രയല്‍ എടുത്തപ്പോള്‍ ഓടിച്ച് നോക്കിയിട്ട് ശരിയായില്ലായിരുന്നു. നമ്മള്‍ അടിക്കുമ്പോള്‍ കുതിര ചാടി ചവിട്ടുകയാണ്. വീട് ഇങ്ങനെ ഇങ്ങനെ വളഞ്ഞു വന്നു നിർത്തണം. അടയാളമായി ഒരു ഇലയൊക്കെ ഇട്ടിട്ടുണ്ട്. ക്യാമറ ക്രെയിൻ ഷോട്ടാണ്. ഞാൻ കുതിരവണ്ടിയിൽ ഇരിക്കുന്നു, ദിലീപേട്ടൻ ബാക്കിൽ കയറിയിട്ടുണ്ട്. റോളിങ് ആക്ഷൻ എന്ന് അവിടുന്ന് പറഞ്ഞതിനോടൊപ്പം ദിലീപേട്ടൻ പറഞ്ഞു അടിക്കടാ കുതിരക്കിട്ടെന്ന്.
ഞാൻഈ കുതിരക്കിട്ട് അടിച്ചെങ്കിലും അത് ഓടുന്നില്ല. എടാ അടിക്ക്, നല്ലോളം അടിക്കെന്നായി ദിലീപേട്ടന്‍. ഞാൻ ഒറ്റ അടി അങ്ങ് വെച്ചുകൊടുത്തു. അപ്പോഴുണ്ട് കുതിര ഈ സാധനവും വലിച്ച് ഓടുന്നു. ഓടി വന്ന കുതിരയെ പറഞ്ഞ സ്ഥലത്ത് കൃത്യമായി ഞാന്‍ വലിച്ച് നിർത്തി. അതുകണ്ട് എല്ലാവരും കയ്യടിച്ചു. വണ്ടി പോലെ ബ്രേക്ക് ചവിട്ടി നിർത്തുന്നത് അല്ലാലോ. ദൈവാധീനത്താല്‍ അതിന് സാധിച്ചെന്നും മനോജ് ഗിന്നസ് പറയുന്നു.
ആ പടത്തില്‍ എനിക്ക് ഒരു ഡയലോഗ് ആണുള്ളത്. 'ഓഗതാരി സന്നായികളല്ലി ഹതിനേതി റുപ്പ കൊടുബേകു' എന്നായിരുന്നു ഡയലോഗ്. അതായത് ഇവരെ അവിടെ വരെ കൊണ്ടുവന്നാക്കാൻ നിനക്ക് എത്ര രൂപ വേണമെന്ന് ചോദിക്കുമ്പോള്‍ ഞാന്‍ പറയുന്നത്. ഞാന്‍ ഇത് ഇങ്ങനെ ഇരുന്ന് പഠിക്കുകയാണ്. ദിലീപേട്ടന്റെ കാര്യമാണെങ്കില്‍ അദ്ദേഹത്തിന് ഒരു ഡയലോഗ് കൊടുക്കുകയാണെങ്കില്‍ അദ്ദേഹം അത് പത്ത് വ്യത്യസ്തമായ രീതിയില്‍ പറഞ്ഞ് പഠിക്കും.
ഒരു വാക്കുകളുടേയും മോഡുലേഷനുമൊക്കെ കറക്ട് ആക്കിയാണ് പറയുക. ഞാന്‍ ആദ്യമൊക്കെ കരുതിയത് സിനിമയില്‍ പെട്ടെന്ന് പറഞ്ഞ് പോകുകയാണ് എന്നാണ്. പക്ഷേ അങ്ങനെയല്ല, പറയുന്ന വാക്കിന്റെ മോഡുലേഷൻ പല രീതിയിൽ പറഞ്ഞതിന് ശേഷം ഏറ്റവും ബെറ്റർ തിരഞ്ഞെടുക്കും. ഒരു നടന്റെ പേര് ഞാന്‍ പറയുന്നില്ല. അദ്ദേഹം സിനിമ ഇൻസ്റ്റിറ്യൂട്ടിൽ നിന്ന് വന്നതാണ്. ടേക്ക് എടുക്കുന്നതിന് മുമ്പ് അദ്ദേഹം മാറി നിന്ന് ശ്വാസമൊക്കെ എടുക്കും. വലിയൊരു നടനാണ്, പേര് പറയാനാകില്ല. അങ്ങനെ ശ്വാസം പിടിച്ച് കഥാപാത്രത്തെ ഉള്‍ക്കൊള്ളുന്നവരും ഉണ്ട്. ഒന്നും ഇല്ലാതെ ആക്ഷന്‍ പറയുമ്പോള്‍ നേരെ കഥാപാത്രമായി മാറുന്നവരുമുണ്ട്. ലാലേട്ടനൊക്കെ അങ്ങനെയാണല്ലോ. ഒറ്റയടിക്ക് എന്തും ചെയ്യും.
ഞാൻ ആദ്യം ഓർത്തു എന്തിനാ ദിലീപേട്ടന്‍ ഒരു ഡയലോഗ് അഞ്ചു പ്രാവശ്യവും 10 പ്രാവശ്യമൊക്കെ പല മോഡുലേഷനില്‍ പറയുന്നതെന്ന്. പല സ്റ്റൈലില്‍ പറഞ്ഞ് അതിലെ ബെറ്റർ സാധനം എടുക്കും. അത് കറക്ടായിരിക്കും. വർഷങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ മഴത്തുള്ളിക്കിലുക്കത്തില്‍ അഭിനയിക്കുന്നത്. അന്നൊക്കെ സിനിമ എന്ന് പറയുന്നത് വലിയ സ്വപ്നമാണ്. സിനിമയിൽ കൂടുതൽ താല്പര്യം കൊടുക്കാത്തതിന് കാരണമുണ്ട്. അതായത് ഒരു 16-17 വർഷം മുമ്പൊക്കെ മിമിക്രിയില്‍ നിന്നും അധികം ആരും ഒന്നും ഇല്ലാത്ത സമയമാണ്. അന്ന് അഞ്ചര കല്യാണം എന്ന് പറയുന്ന ഒരു പടത്തിലേക്ക് എന്നെയും എന്റെ നാട്ടിലുള്ള ഉണ്ണി എന്ന് പറയുന്ന ഒരു ആർട്ടിസ്റ്റിനെയും വിളിച്ചു.
തലേ ദിവസം ആണ് പറയുന്നത്. പാലക്കാട് പരിപാടി നടക്കുമ്പോഴാണ്. അന്ന് മിമിക്രിക്കാരെ സംബന്ധിച്ച് ഒരു പടം കിട്ടുക എന്ന് പറയുന്നത് വലിയ സംഭവമാണ്. ഹൈവേ ഗാർഡൻ ഹോട്ടലിൽ വന്നപ്പോഴത്തേക്കും ആരുമില്ല അവിടെ. ആറു മണിക്ക് ഞങ്ങള്‍ എത്തിയെങ്കിലും അഞ്ചരക്ക് തന്നെ ഷൂട്ടിങ് ടീം പോയി. എന്നാലും അവിടെയുണ്ടായിരുന്ന ആള്‍ ഞങ്ങള്‍ ആരാണെന്ന് പറഞ്ഞപ്പോള്‍ പെട്ടെന്ന് തന്നെ ഒരു കാർ വരുത്തി ഷൂട്ടിങ് സ്ഥലത്തേക്ക് കൊണ്ടുപോയി.
ചേരാനല്ലൂർ റെയിൽവേ ഗേറ്റിന്റെ മുമ്പിലാണ് ഷൂട്ട് നടക്കുന്നത്. സംവിധായകന്‍ കണ്ടതും ഡ്രസ്സൊക്കെ വേറെ തന്നു. എന്താ ചെയ്യേണ്ടത് എന്നുവെച്ചാല്‍, സലീം കുമാർ ഹോട്ടലിന്റെ അകത്തുനിന്ന് പൈസ കൊടുക്കാതെ ഒരു റേഡിയോ എടുത്തുകൊണ്ട് ഇറങ്ങി ഓടി വരുമ്പോൾ നിങ്ങൾ കൂളായി നടന്നു വരുകയാണ് റോഡിലൂടെ. സലീം കുമാർ ഓടി വന്ന കണ്ട് നിങ്ങൾ എന്താണെന്ന് അറിയാതെ തിരിച്ച് സലീം കുമാറിന്റെ മുമ്പിൽ ഓടണം. അങ്ങനെ മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴുണ്ട് ഞങ്ങളുടെ വേഷത്തില്‍ രണ്ടുപേർ ഓടുന്നു. പിന്നീട് ഞങ്ങള്‍ക്ക് വേറെ എന്തെങ്കിലും വേഷം തരാം എന്നായി. ആ സംഭവം വലിയ വിഷമമായി. അങ്ങനെ ഞങ്ങള്‍ ഇല്ലെന്ന് പറഞ്ഞ് ഷൂട്ടിങ്ങുകാരൊക്കെ പോയതിന് ശേഷം ബസ് കയറി വീട്ടിലേക്ക് പോയി. സിനിമ മോഹത്തിന്റെ താല്‍പര്യം കെട്ടുംപോകുന്നത് അങ്ങനെയാണെന്ന് മനോജ് ഗിന്നസ് പറയുന്നു.












Click it and Unblock the Notifications