Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന് വന്‍ നെഗറ്റീവ്: എന്താ ദിലീപേട്ടാ ഇതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ ഒരു മറുപടിയുണ്ട്: ലിസ്റ്റിന്‍

സമീപകാലത്തായി എടുത്ത് പറയാന്‍ പറ്റുന്നത്ര വലിയ തിയേറ്ററർ വിജയങ്ങളും ഇല്ലാത്ത താരമാണ് ദിലീപ്. കൃത്യമായി പറഞ്ഞാല്‍ രാമലീലയ്ക്ക് ശേഷം ദിലീപിന്റെ ഒരു ചിത്രവും തിയേറ്റർ വിജയമായിട്ടില്ല. വലിയ പ്രതീക്ഷയോടെ എത്തിയ പല ചിത്രങ്ങളും ഞെട്ടിക്കുന്ന പരാജയമാണ് നേരിട്ടത്. ദിലീപ് സിനിമകള്‍ കാലോചിതമായ മാറ്റങ്ങള്‍ക്ക് തയ്യാറാകുന്നില്ലെന്നതാണ് പ്രധാന വിമർശനം.

ഒരു വിഭാഗം ആളുകള്‍ ദിലീപ് ചിത്രങ്ങള്‍ക്ക് നേരെ വലിയ വിമർശനങ്ങളും നെഗറ്റീവുകളും പ്രചരിപ്പിക്കാറുണ്ട്. താരത്തിന്റെ പുതിയ ചിത്രമായ പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ ടീസർ ലോഞ്ച് ചടങ്ങിനിടെ നിർമ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ഇതേക്കുറിച്ച് തുറന്ന് പറയുകയും ചെയ്തു.

dileep-listin-stephen

ഇത്തരമൊരു സിനിമ പ്രഖ്യാപിച്ചത് മുതല്‍ തന്നെ ചിലർ നെഗറ്റീവ് പ്രചരിപ്പിക്കാന്‍ തുടങ്ങിയെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. അന്ന് ചിത്രത്തിന്റെ ടൈറ്റില്‍ പോലും പ്രഖ്യാപിച്ചിട്ടില്ല. ദിലീപുമായി ചേർന്ന് ഒരു പടം ചെയ്യുന്നുവെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. അപ്പോള്‍ മുതല്‍ നെഗറ്റീവ് വന്നുകൊണ്ടിരിക്കുകയാണ്. സിനിമ ഇറങ്ങിയിട്ടാണെങ്കില്‍ കൊള്ളില്ല എന്നൊക്കെ പറയാം. എന്നാല്‍ ഇത് ടൈറ്റില്‍ പോലും ആകാത്തപ്പോഴാണ് ഈ നെഗറ്റീവുകളെന്നും ലിസ്റ്റിന്‍ പറയുന്നു.

അപ്പോള്‍ ഞാൻ ദിലീപേട്ടനോട് ചോദിച്ചു 'ദിലീപേട്ടാ എന്താ ഇങ്ങനെ നെഗറ്റീവ് വരുന്നത് എന്ന്'. എന്നെ വെച്ച് ലിസ്റ്റിന്‍ ആദ്യമായിട്ടല്ലേ സിനിമ ചെയ്യുന്നത്. കുറച്ചുകൂടെ കഴിയുമ്പോള്‍ അത് കൃത്യമായി മനസ്സിലായിക്കൊള്ളും. ഞാൻ ഇത് കുറേ നാളുകളായിട്ട് ശീലിച്ചുകൊണ്ടിട്ടിരിക്കുകയാണ്. ഇപ്പോള്‍ ഇതിൽ ശ്രദ്ധിക്കാറില്ല. ഇപ്പോള്‍ ഞാൻ എന്തു പറഞ്ഞു കഴിഞ്ഞാലും അതൊരു നെഗറ്റീവ് ഷേഡിലൂടെ പോകുകയുള്ളു. ഞാൻ റെസ്ട്രിക്ടഡ് ആണ് ഇപ്പോഴെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം പറഞ്ഞത് പോലെ തന്നെ വളരെ റെസ്ട്രിക്ടഡ് ആയിട്ടുള്ള ദിലീപേട്ടന്‍ ഇപ്പോള്‍ പോയിക്കൊണ്ടിരിക്കുന്നത്.

ഞങ്ങളെ സംബന്ധിച്ച് വീണ്ടും പറയുകയാണ് ഈ സിനിമ അതിമനോഹരമായ ഒരു സിനിമയാണ്. അത് നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുകയാണ്. ഈ സിനിമയുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് ഒരു ബിസിനസും ഇതുവരെ എനിക്ക് ചെയ്യാനായിട്ടില്ല. ഈ സിനിമ പ്രേക്ഷകരുടെ മുന്നിലേക്കാണ് ഞങ്ങൾ ലോഞ്ച് ചെയ്യാൻ പോകുന്നു. പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത് ഇത് നല്ലതാണോ ചീത്തയാണോ എന്നുള്ളത്.

ഈ സിനിമയുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ഒരുപാട് കൂടിയാലോചനകള്‍ നടത്തി. അതായത് ദിലിപേട്ടന്റെ ഇപ്പോഴത്തെ പടങ്ങളിലെ പോരായ്മകള്‍ എന്തൊക്കെയാണെന്ന് കൃത്യമായി പഠിച്ച് വിശകനം നടത്തി. ദിലീപേട്ടന്റെ എന്ത് കാര്യങ്ങളാണ് ഈ സിനിമയില്‍ വേണ്ടെന്ന് ഒരു പ്രേക്ഷകന് തോന്നുന്നത്. അതെല്ലാം ഞങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.

ഞങ്ങൾ ഭയങ്കരമായിട്ടുള്ള അവകാശവാദങ്ങൾ ഒന്നുമില്ല. ഈ സിനിമ ഭയങ്കര ഹിറ്റ് അടിക്കും, വേറിട്ട സിനിമ ആയിരിക്കും അങ്ങനെ ഒന്നും നമ്മൾ അവകാശപ്പെടുന്നില്ല. പക്ഷേ ഈ സിനിമ 100ശതമാനം നിരുത്സാഹപ്പെടുത്തുന്നില്ല എന്നുള്ള ഒരു തോന്നൽ മാത്രമാണ് ഞങ്ങൾക്ക് ഈ സിനിമയായിട്ട് ബന്ധപ്പെട്ടുള്ളത്. ചിത്രത്തിന്റെ സെന്‍സർ ഇതിനോടകം കഴിഞ്ഞു. ക്ലീന്‍ യു സർട്ടിഫിക്കറ്റാണ് തന്നത്. അതായത് പക്കാ ഫാമിലി സിനിമയാണെന്നും അദ്ദേഹം പറഞ്ഞു.

ഞാൻ എന്തിന് ഈ സിനിമ എടുത്തു എന്നുള്ളത് എന്നോട് ഒത്തിരി പേര് ചോദിച്ചു. നിനക്ക് മലയാളത്തില്‍ വേറെ ഹീറോ ഇല്ലാത്തതുകൊണ്ടിട്ടാണോ ദിലീപിനെ വെച്ച് എടുക്കുന്നത് എന്നൊക്കെ. പക്ഷേ ഞാൻ ഇങ്ങനെ ഒരു സിനിമ എടുത്തത് എന്നെ ഒരുപാട് ചിരിപ്പിച്ച ഒരു ഹീറോയെ വെച്ചിട്ടാണ്. കുറ്റം ചെയ്യുന്നത് തെളിയിക്കുന്നത് വരെ ഒരാൾ കുറ്റാരോപിതൻ മാത്രമായിരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതാണ് എന്റെ ഒരു ധൈര്യമെന്നും ലിസ്റ്റിന്‍ കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+