Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുണ്ട്, ആ അമ്മയും മകളും പറയുന്നത് കേട്ട് അന്തംവിട്ട് പോയി'; പൊന്നമ്മ ബാബു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പൊന്നമ്മ ബാബു. നിരവധി രസകരമായ കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സിനിമ-ഓണം വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് താരം. കാരവാൻ ഇല്ലാത്ത കാലത്ത് ലൊക്കേഷനുകളിലെ ഓണം അതീവ രസകരമായിരുന്നുവെന്ന് പൊന്നമ്മ പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

'ലൊക്കേഷനിലെ ഓണം നല്ല ഓർമകളാണ്. എല്ലാവരും ഒരുമിച്ചിരുന്ന് സദ്യയൊക്കെ കഴിക്കും. മമ്മൂക്കയൊക്കെ ഉണ്ടെങ്കിൽ അദ്ദേഹം വിളമ്പാനൊക്കെ കൂടും. ഓണം കഴിഞ്ഞാൽ എല്ലാവരും ഇരുന്ന് തമാശയൊക്കെ പറയും. അന്ന് കാരവനൊന്നും ഇല്ലല്ലോ. അതുകൊണ്ട് എല്ലാവരും സംസാരിക്കും. മമ്മൂക്ക സെറ്റില്‍ ഉണ്ടെങ്കിൽ ഒരു ബിരിയാണി ഉറപ്പാണ്. ലാലേട്ടനൊപ്പം പടങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും പരിപാടിയിലാണ് അദ്ദേഹത്തെ അടുത്ത് കാണുന്നത്. മമ്മൂട്ടിയുടെ കൂടെ കുറേയേറെ പടങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. ജയറാം, സുരേഷ് ഗോപി, ദിലീപ്, ചാക്കോച്ചൻ, പൃഥ്വിരാജ് എന്നിവരുടെ കൂടെയാണ് കൂടുതൽ ഉണ്ടായിട്ടുള്ളത്. മയിലാട്ടം സിനിമയുടെ സെറ്റ് എന്റെ ഓർമയിൽ നിൽക്കുന്ന ഒന്നാണ്. ജഗതി ചേട്ടനൊക്കെ ഒരുപാട് തമാശ പറയും', പൊന്നമ്മ പറഞ്ഞു.

dileeppo-

ഓരോ നടൻമാരെ കുറിച്ചും അവർ സംസാരിച്ചു. 'മമ്മൂക്കയുടെ ഡ്രസ് സെൻസ് ഇഷ്ടമാണ്. വസ്ത്രം , വാച്ച്, ഷൂ എല്ലാം മമ്മൂക്ക ഉപയോഗിക്കുന്നത് ഇഷ്ടമാണ്. കഥാപാത്രമായി വരുമ്പോള്‍ വേറെ ആളാണ്. എന്നാൽ അദ്ദേഹത്തിന് കുടുംബത്തോട് വളരെ അറ്റാച്ച്മെന്റ് ഉണ്ട്. കുടുംബത്തെ അത്രയും കെയര്‍ ചെയ്ത് നോക്കുന്ന ആള്, എല്ലാ തരത്തിലും റോള്‍ മോഡലായി കാണാന്‍ പറ്റുന്ന ഒരാളാണ് അദ്ദേഹം.

'ദിലീപ് ഒരുപാട് ആളുകളെ സഹായിക്കും. അതൊന്നും പരസ്യമായി പറഞ്ഞ് നടക്കുന്ന ആളല്ല. ഒത്തിരി ആൾക്കാർക്ക് വീട് വെച്ച് കൊടുത്തിട്ടുണ്ട്, പെൺകുട്ടികളെ കെട്ടിച്ച് കൊടുത്തിട്ടുണ്ട്, അങ്ങനെ കുറെ കാര്യങ്ങൾ ദിലീപ് ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. അതൊന്നും പുറത്ത് പറയില്ല. അത് മമ്മൂക്കയായാലും ലാലേട്ടനായാലും പറയില്ല. ചില ആളുകള്‍ ചെയ്യുന്നതൊക്കെ നാലുപേർ അറിയണം എന്ന കാഴ്ചപ്പാടാണ്.അത് അംഗീകരിക്കാനേ പറ്റില്ല.

ഞാനൊരു ചാനലില്‍ പരിപാടിയ്ക്ക് പോയപ്പോൾ അവിടെയൊരു അമ്മ മകളെ വീൽചെയറിൽ ഇരുത്തി കൊണ്ടുവന്നു. അവർ പറഞ്ഞത് അവർക്ക് വീട് ഇല്ലെന്ന് പത്രത്തിലൂടെ അറിഞ്ഞിട്ട് ദിലീപ് അവർക്ക് വീട് വെച്ച് കൊടുത്തുവെന്നാണ്. വർഷങ്ങൾക്ക് മുൻപുണ്ടായ സംഭവമാണ് ആ കൊച്ച് പറയുമ്പോഴാണ് ഞാൻ അറിയുന്നത്, അന്തംവിട്ടുപോയത്. അതൊന്നും ആർക്കും അറിയില്ല'.

ജയറാം നമ്മളെ വല്ലാതെ ഇമിറ്റേറ്റ് ചെയ്യും. സ്ത്രീകളെ വരെ അനുകരിക്കും. നല്ല ഹ്യൂമർസെൻസ് ഉള്ള നടനാണ് ജയറാം. ഇവരുടെയൊക്കെ ലൊക്കേഷനിൽ ചിരിച്ച് വായപൂട്ടാൻ നേരം കിട്ടില്ല. സെന്റിമെൻസിന്റെ ഉസ്ദാദ് ആണ് നടൻ മുരളിച്ചേട്ടൻ. മുരളി ചേട്ടൻ മുഖത്ത് നോക്കി സംസാരിക്കുന്നയാളാണ്. എന്നോടൊക്കെ വളരെ സ്നേഹം സൂക്ഷിച്ചിരുന്ന ആളാണ്. ജഗദി ചേട്ടനൊപ്പം ഒരുപാട് പടങ്ങൾ ജോഡിയായി അഭിനയിച്ചിട്ടുണ്ട്. സീരിയസ് ആയി കോമഡി പറയുന്നയാളാണ് അദ്ദേഹം. നമ്മൾ ചിരിക്കുമ്പോൾ പുള്ളി ചിരിക്കില്ല. ആക്ഷനൊക്കെ ഇട്ട് ചിരിക്കും, നല്ല രസമാണ്', പൊന്നമ്മ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+