ദിലീപ് കാരണമാണ് ഞാന്‍ ഇന്നും ജീവിക്കുന്നത്: ആ റെക്കോർഡ് ഇന്ത്യന്‍ സിനിമയില്‍ ദിലീപിന് മാത്രമായിരിക്കും
സിഐഡി മൂസയെന്ന ഹിറ്റ് ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി മാറിയ വ്യക്തിയാണ് ജോണി ആൻ്റണി. തുടർന്ന് കൊച്ചി രാജാവ്, തുറപ്പുഗുലാന്‍, സൈക്കിള്‍ തുടങ്ങിയ ഹിറ്റുകളും അദ്ദേഹം സംവിധാനം ചെയ്തു. പില്‍ക്കാലത്ത് വന്ന തോപ്പില്‍ ജോപ്പന്‍, താപ്പാന തുടങ്ങിയ ചിത്രങ്ങള്‍ പരാജയമായെങ്കിലും ഇന്ന് അഭിനയ രംഗത്ത് സജീവമാണ് ജോണി ആന്റണി.
ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ദിലീപ് ചിത്രമായ പ്രിന്‍സ് ആന്‍ഡ് ഫാമിലിയിലും അദ്ദേഹം ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ടീസർ ലോഞ്ച് ചടങ്ങില്‍ വെച്ച് തന്റെ ജീവിതത്തില്‍ ദിലീപ് എന്ന വ്യക്തി ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. ആ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

'ഞാൻ മാജിക് ഫ്രെയിംസിന്റെ സിനിമയിൽ ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. പക്ഷെ പണ്ട് മുതല്‍ തന്നെ അറിയാം. എങ്കിലും ഈ കോൾ വന്നപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. ബിന്ഡോയും ഷാജസും ചേട്ടനും ഉണ്ടെന്ന് ആദ്യമേ തന്നെ പറഞ്ഞതുകൊണ്ട് ലിസ്റ്റിന്‍ പിന്നെ ഒന്നും പ്രത്യേകിച്ച് പറഞ്ഞില്ല, ഞാൻ വരുകയും ചെയ്തു. ഭയങ്കര അഭിമാനം ഉണ്ട്. ഇതിന് പിന്നാലെ മറ്റൊരു പടത്തില്‍ കൂടെ ഞാന്‍ അഭിനയിച്ചു.' ജോണി ആന്റണി പറയുന്നു.
ലിസ്റ്റിനെ കുറിച്ച് കേൾക്കുമ്പോൾ എനിക്ക് കുറച്ച് ഭയമൊക്കെ ഉണ്ടായിരുന്നു. എങ്ങനെയായിരിക്കും ഈ ക്രൂവിനോടൊക്കെ പെരുമാറുക എന്നതായിരുന്നു എന്റെ ആശങ്ക. പക്ഷേ ഈ കുട്ടികൾക്ക് വേണ്ട എല്ലാ കാര്യങ്ങളും ലിസ്റ്റിൻ ഭംഗിയായിട്ട് ചെയ്തിട്ടുണ്ടാകും. നമ്മൾ ഡയറക്ടർമാർ ആയിരുന്നതുകൊണ്ട് തന്നെ ഇവർ എന്ത് ചെയ്യുന്നു ഇവർക്ക് എന്ത് കൊടുക്കുന്നു എന്നൊക്കെ ഞാൻ വാച്ച് ചെയ്യാറുണ്ട്. ലിസ്റ്റൻ വേണ്ടതെല്ലാം അവർക്ക് കൊടുത്തിട്ടുണ്ട്.
പുതിയ ഡയറക്ടേഴ്സിന് നിങ്ങൾ ഒരു സിനിമ കൊടുക്കുമ്പോള്‍ നിങ്ങള്‍ ഒരു ജീവിതമാണ് കൊടുക്കുന്നത്. 23 വർഷം മുമ്പ് ദിലീപ് എന്ന ഈ മനുഷ്യൻ തന്ന ജീവിതമാണ് എന്റേത്. 22 വർഷമോ മറ്റോ ആയി മൂസ ഇറങ്ങിയിട്ട്. ഇന്നും ഞാൻ അതുകൊണ്ട് ജീവിച്ചു പോകുന്നു. അങ്ങനെ ഒരു വിൻഡോ വരുമ്പോള്‍ 10 കുടുംബങ്ങളുടെ അല്ലെങ്കിൽ 100 കുടുംബങ്ങളുടെ പ്രാർത്ഥന നിങ്ങൾക്ക് കിട്ടും. ഒരു കാലത്ത് നിങ്ങൾക്കൊന്നും ഒരു തോൽവിയും വരില്ല.
ദിലീപിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍, ചെയ്ത പടങ്ങളും വിജയങ്ങളും വെച്ച് നോക്കുമ്പോൾ മലയാള സിനിമയില്‍ എന്നല്ല, ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇത്രയധികം ആവറേജുള്ള ഒരു നടന്‍ ദിലീപ് മാത്രമായിരിക്കും. ദിലീപ് എന്റെ സുഹൃത്തായതുകൊണ്ട് പറയുകയല്ല, കണക്കുകളാണ് ഞാന്‍ പറയുന്നത്. സിനിമ നന്നായാൽ എല്ലാ വിമർശനങ്ങളെയും അതിജീവിച്ച് ഓടാനുള്ള ഓടിക്കയറാനുള്ള കപ്പാസിറ്റി ദിലീപിനുണ്ട്. അത് ദിലീപ് അർഹിക്കുന്നത്.
ദിനംപ്രതി എത്രയോ ആളുകള്‍ എന്റെ അടുത്ത് വന്ന് ദിലീപേട്ടന്റെ അടുത്ത് ഒരു കഥ പറയാന്‍ പറ്റുമോയെന്ന് ചോദിക്കാറുണ്ട്. അതുപോലെ ആളുകള്‍ക്ക് ഇഷ്ടമുള്ള താരമാണ് ദിലീപ്. നിങ്ങള്‍ ചാനലുകള്‍ തുറന്ന് നോക്കൂ.. അവിടെ എല്ലാ ദിവസവും ദിലീപിന്റ പടങ്ങള്‍ കാണും. ഷാഫി ചെയ്ത പടങ്ങൾ. ഞാൻ ചെയ്ത പടങ്ങള്‍, ലാൽ ജോസ് ചെയ്ത പടങ്ങൾ അങ്ങനെ ഒന്നിന് പിറകെ ഒന്നായ വന്നുകൊണ്ടിരിക്കുകയാണ്.
ഈ സിനിമ ഒരു സൂപ്പർ ഹിറ്റായിരിക്കുമെന്ന് ദിലീപിന് ഞാന്‍ ഉറപ്പ് നല്‍കുന്നു. കാരണം നിങ്ങളെ സ്നേഹിക്കുന്ന ഞാൻ ഉൾപ്പെടെയുള്ള ആളുകളുടെ പ്രാർത്ഥനയും ആഗ്രഹവും ആവേശവുമാണ് ഈ സിനിമ. ഈ പടത്തിലേക്ക് എന്നെ വിളിച്ചതില്‍ വളരെ സന്തോഷമുണ്ട്. ഷാരിസ് നല്ല രീതിയില്‍ എഴുതി. വിന്‍ഡോ നല്ല രീതിയില്‍ എടുത്തു. ദിലീപിന്റെ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇവിടെയുണ്ട്. എനിക്ക് അറിയാം അവരൊക്കെ ചങ്ക് പറിച്ച് കൊടുക്കുന്നവരാണ്. അതുപോലെ ദിലീപിനൊപ്പം നില്‍ക്കുന്ന ആയിരക്കണക്കിന് ആളുകളുണ്ട്. ഈ സിനിമ സൂപ്പർ ഹിറ്റാകട്ടേയെന്നും അദ്ദേഹം പറഞ്ഞു.
-
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
'കാവ്യ എൻ്റെ മുഖത്ത് തുപ്പിയില്ലെന്നേ ഉള്ളൂ, മിണ്ടാതെ വണ്ടിയിൽ കയറി പോയി'; അന്ന് നടന്നതിനെ കുറിച്ച് ദിലീപ് -
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..!












Click it and Unblock the Notifications