'ദിലീപിന് ആ രണ്ട് നടിമാരുടെ ശാപമാണ്, മകളെ അമ്മയിൽ നിന്ന് അകറ്റി'; കമന്റിൽ രൂക്ഷവിമർശനം
മെയ് 10 നാണ് ദിലീപ് ചിത്രമായ പ്രിൻസ് ആന്റ് ഫാമിലി റിലീസ് ചെയ്തത്. ദിലീപിന്റെ 150ാ-മത്തെ ചിത്രമാണിത്. ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിച്ച ചിത്രം ബിന്റോ സ്റ്റീഫനാണ് സംവിധാനം ചെയ്തത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് lതീയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്.
അതേസമയം സിനിമ റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴും തീയറ്ററുകളിൽ ഹൗസ് ഫുൾ ആണെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. നടൻ ദിലീപ് 'ഹൗസ് ഫുൾ' പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ സിനിമയെ പുകഴ്ത്തിയും വിമർശിച്ചുമുള്ള കമന്റുകൾ നിറയുകയാണ്. സിനിമ കുടുംബപ്രേക്ഷകർക്ക് വളരെ അധികം ഇഷ്ടപ്പെട്ടുവെന്നാണ് നടനെ അനുകൂലിച്ചുകൊണ്ടുള്ള കുറിപ്പുകൾ.

' ഗുഡ് മൂവി ,ദിലീപിൻ്റെ സിനിമകൾക്ക് ഒരു പ്രത്യേക ജനപ്രിയതയുണ്ട്. കുടുംബ പ്രേക്ഷകരെയും സാധാരണക്കാരെയും ആകർഷിക്കുന്ന സിനിമകളാണ് അദ്ദേഹത്തിൻ്റേത്. തൻ്റെ തനതായ ശൈലിയിലൂടെയും കഥാപാത്രങ്ങളിലൂടെയും ദിലീപ് ഇന്നും പ്രേക്ഷകരുടെ ഇഷ്ടതാരമായി നിലനിൽക്കുന്നു കാലം മാറിയാലും ദിലീപ് എന്ന ജനപ്രിയ നായകന് മലയാള സിനിമയിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്', ഒരാൾ കുറിച്ചു.
കുട്ടികൾക്കും ഫാമിലിക്കും അവധിക്കാലം അടിച്ചുപൊളിക്കാൻ പറ്റിയ സിനിമ പ്രിൻസ് ആൻഡ് ഫാമിലി', മറ്റൊരാൾ കമന്റ് ചെയ്തു. 'ഞാൻ കണ്ടു, സത്യം പറയാലോ മുക്കൽ ഭാഗം ചിരിച്ചു പണി ആവും , പഴയെ ഏട്ടനെ കിട്ടിയ ഫീൽ പിന്നെ ലാസ്റ്റ് ടൈം കരയാൻ ഉണ്ട്', വേറൊരു കമന്റിൽ പറഞ്ഞു.
എന്നാൽ ദിലീപിനെ കടുത്ത ഭാഷയിൽ വിമർശിക്കുകയാണ് ചിലർ. ഹൗസ് ഫുൾ ആണെന്നത് വെറും പിആർ മാത്രമാണെന്നും ഇത്തരം പ്രമോഷന് വേണ്ടി ലക്ഷങ്ങൾ നടൻ ചിലവാക്കിയിട്ടുണ്ടാകുമെന്നും ചിലർ കുറ്റപ്പെടുത്തുന്നു. '40 പേരു ഉണ്ടാകും. ഹൗസ് ഫുൾ ആണ്. പരസ്യത്തിന് എത്ര കോടിയാണ് ഇവൻ ചിലവിടുന്നത്. ഈശ്വരോ രക്ഷതു. ആ രണ്ടു നടിമാരുടെ ശാപം', ഒരാൾ കമന്റ് ചെയ്തു.
ചില കമന്റുകൾ ഇങ്ങനെ -' കയ്യിലിരിപ്പ് കൊണ്ട് ഫിലിം ഇൻഡസ്ട്രിയിലെ സ്ഥാനവും ജനഹൃദയങ്ങളിലെ സ്ഥാനവും നഷ്ടപ്പെട്ട നടൻ, തൻ്റെ സിനിമ ജനങ്ങൾ സ്വീകരിക്കാൻ വേണ്ടി ഇപ്പോൾ ഇരക്കേണ്ട അവസ്ഥ വന്ന ആൾ', 'ദിലീപേട്ടന്റെ പടം ആയതുകൊണ്ട് മാത്രം കാണാൻ പോയി. പക്ഷേ നിരാശയായിരുന്നു. സ്ക്രിപ്റ്റ് വളരെമോശം. ആ പഴയ ദിലീപേട്ടനാണ് super ഹീറോ. നായിക ദിലീപേട്ടന് ചേരില്ല. നല്ല സ്ക്രിപ്റ്റും നല്ല Actors ഉള്ള പടം മാത്രം select ചെയ്യണം.. Old is Gold',
'മകളെ അമ്മയുടെ അടുത്ത് നിന്ന് അകറ്റിയ ദുഷ്ടൻ .നിന്റെ പടം ഒരിക്കലും കാണില്ല.. 13 വയസുള്ള കുട്ടിക്ക് എത്ര അറിവ് ഉണ്ട്. പാവം കുട്ടി', 'ഏതൊക്കെ തിയേറ്റർ എന്ന് കൂടി പറ . ഞങ്ങളുടെ നാട്ടിലെ തിയേറ്ററിലൊക്കെ ആകെ കൂടെയുള്ളത് ഒരു ഷോ മാത്രമാണ്, ബാക്കിയൊക്കെ തുടരും മൂവി തൂക്കി', 'ഇയാൾ ഇപ്പോഴും 2000 കാലഘട്ടത്തിൽ ആണോ ഇജ്ജാതി വളിച്ച കോമഡി', ഇങ്ങനെ പോകുന്നു കമന്റുകൾ.
അതേസമയം സിനിമയ്ക്ക് ഇതുവരെ ലഭിച്ച കളക്ഷൻ 11.73 കോടിയും നെറ്റ് കളക്ഷന്‍ 10.41 കോടിയുമാണ്. വേനലവധി കഴിയാൻ ഇനിയും ദിവസങ്ങൾ ബാക്കിയുണ്ടെന്നതിനാൽ തന്നെ വരും ദിവസവും കളക്ഷൻ കുത്തനെ ഉയരുമെന്ന പ്രതീക്ഷയിലാണ് പ്രിൻസ് ആന്റ് ഫാമിലിയുെട അണിറയപ്രവർത്തകർ.












Click it and Unblock the Notifications