'ദിലീപ് ഫീൽഡ് ഔട്ട് അല്ലേ, ആര് കെയർ ചെയ്യുന്നു'..'മഞ്ജു വാര്യർ ബുദ്ധിമതി'..പോര് തീരുന്നില്ല
മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് മഞ്ജുവിനെ ആരാധകർ വിളിക്കുന്നത്. അങ്ങനെ വിളിക്കരുതെന്ന് നടി അഭ്യർത്ഥിച്ചാലും ആവർത്തിക്കുമെന്നാണ് ആരാധകർ പറയുന്നത്. അതിനൊരു കാരണമുണ്ടെന്നും ഇവർ വാദിക്കുന്നു. ഇപ്പോഴിതാ നടിയുടെ ഏറ്റവും പുതിയ അഭിമുഖത്തിന് താഴെയും എന്തുകൊണ്ട് മഞ്ജു വാര്യർ ഒരു ലേഡി സൂപ്പർ സ്റ്റാർ ആകുന്നുവെന്നാണ് ആരാധകർ വിശദീകരിക്കുന്നത്. കമന്റിൽ നടിയുടെ മുൻ ഭർത്താവ് കൂടിയായ ദിലീപിന്റെ പേര് പറഞ്ഞ് പരിഹസിക്കാൻ വന്നവർക്കും ആരാധകർ ചുട്ടഭാഷയിൽ മറുപടി നൽകുന്നുണ്ട്. ചില രസകരമായ കമന്റുകൾ ഇങ്ങനെ
'ഞാൻ ഒരുപാട് അഭിപ്രായങ്ങൾ കണ്ടിട്ടുണ്ട് , എന്തിനാണ് ചേച്ചിയെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നത് എന്ന്. വേറെ പലർക്കും മഞ്ജുവിനെക്കാൾ കഴിവ് ഉണ്ടെന്ന്. അതെ ഉണ്ടാകാം, ഉണ്ട്. എന്നാൽ ഞങ്ങളെ സംബന്ധിച്ച് നിങ്ങളൊരു പ്രചോദനമാണ്. നിങ്ങളുടെ പോസിറ്റീവ് വൈബ്, ചിരി, നിങ്ങൾ നിങ്ങളെ തന്നെ ടേക്ക് കെയർ ചെയ്യുന്ന രീതി, ലാളിത്യം, സ്റ്റൈൽ, ഫാഷൻ അങ്ങനെ കുറെ കുറെ.. അതിലും വലുത്, നിങ്ങൾ പല കാര്യങ്ങളിലും പുലർത്തുന്ന നിശബ്ദത. അതെത്ര ബുദ്ധിമുട്ടാണെന്ന് ആണെന്ന് സ്വന്തം ലൈഫിൽ മനസ്സിലാകുന്നുണ്ട്', ഒരാൾ കുറിച്ചു.

'മഞ്ജു വാര്യർ, ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ബുദ്ധിമതി പക്വതയും അന്തസ്സും ഉള്ള സ്ത്രീയാണ് നിങ്ങൾ.സ്വകാര്യ ജീവിതത്തിൽ ഇത്രയും വലിയ ഒരു തിരിച്ചടി നേരിട്ടതിന് ശേഷവും മികച്ച ജീവിതം നയിച്ച നിങ്ങൾക്ക് നല്ലത് മാത്രം നടക്കട്ടെ', മറ്റൊരാൾ കമന്റ് ചെയ്തു.
'മഞ്ജു വാര്യർ ഒരു ജെനുവിൻ നടിയാണ്. ഫ്രോഡുകൾക്കൊപ്പം അവർക്ക് ജീവിക്കാൻ സാധിക്കില്ല. അമ്പുരാനിലെ പ്രിയദർശിനി സൂപ്പർ ആയിരുന്നു', എന്നായിരുന്നു വേറൊരു കമന്റ്.
'മഞ്ജു വാര്യർ എന്തുകൊണ്ട് ലേഡി സൂപ്പർ സ്റ്റാർ ആകുന്നു? ആളുകൾക്ക് വ്യത്യസ്ത അഭിപ്രായം കാണുമായിരിക്കും. എന്നാൽ കേവലം അഭിനയിക്കാനുള്ള കഴിവ് കൊണ്ട് മാത്രമല്ലത്. അഭിനയ പ്രതിഭയുടെ കാര്യത്തിൽ, ഉർവശി, ശോഭന, രേവതി, കെപിഎസി ലളിത തുടങ്ങിയ ഇതിഹാസങ്ങൾ തീർച്ചയായും അവിടെയുണ്ട്. എന്നാൽ മഞ്ജു വാര്യർ എന്നത് മികച്ച അഭിനയ കഴിവും കൂടിയുള്ള ഒരു ബ്രാൻഡ് കൂടിയാണ്. ഒരാൾ സമ്മതിച്ചാലും ഇല്ലെങ്കിലും, നിലവിൽ മോളിവുഡിൽ, സമാനമായ മാർക്കറ്റ് സാന്നിധ്യമുള്ളൊരു നടിയില്ല. അവർ തന്റെ സിനിമകൾ മാർക്കറ്റ് ചെയ്യുന്ന രീതിയും, സ്വയം അവതരിപ്പിക്കുന്ന രീതിയും, തന്റെ ഇമേജ് നിലനിർത്തുന്ന രീതിയുമെല്ലാം അങ്ങേയറ്റം ശ്രദ്ധേയമാണ്. അതുകൊണ്ട് കൂടിയാണ് അവർ സൂപ്പർ സ്റ്റാർ എന്ന പദവിക്ക് അർഹയാകുന്നത്. പുരുഷ നടൻമാരിൽ ഒന്നിലധികം സ്റ്റാറുകൾ ഉണ്ടാകാം. അതുപോലെ തന്നെ ഉർവശി, ശോഭന, പാർവതി, തുടങ്ങിയവർ അവരുടേതായ രീതിയിൽ സൂപ്പർസ്റ്റാറുകളാണ്', മറ്റൊരു ആരാധകൻ വിശദമാക്കി.
ഇതിനിടയിലാണ് നടിയെ വിമർശിച്ച് കമന്റിട്ടയാൾക്കും ആരാധകർ ചുട്ടഭാഷയിൽ മറുപടി നൽകി. 'മഞ്ജു ജീവിതത്തിലും സിനിമയിലും അഭിനയിക്കുന്നു ആർക്കും മനസിലാകുന്നില്ല' എന്നായിരുന്നു വിമർശന കമന്റ്. ഇതിന് ദിലീപ് ഫീൽഡ് ഔട്ട് അല്ലേ, ആര് കെയർ ചെയ്യുന്നുവെന്നാണ് ഒരാൾ മറുപടിയായി കുറിച്ചത്.












Click it and Unblock the Notifications