Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് അല്ലാതെ വേറെ ആരേയും കിട്ടിയില്ലേയെന്ന്; അദ്ദേഹത്തിന്റെ മോശം സമയമാണ്: തുറന്ന് പറഞ്ഞ് ലിസ്റ്റിന്‍

ദിലീപിന്റെ 150-ാമത് ചിത്രമായ പ്രിൻസ് ആൻഡ് ഫാമിലി മെയ് 9 ന് തിയേറ്ററകളിലേക്ക് എത്താന്‍ പോകുകയാണ്. വിൻഡോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് മാജിക് ഫ്രൈയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ്. ദിലീപിന് പുറമെ മഞ്ജു പിള്ള, ഉർവശി, ബിന്ദു പണിക്കർ, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ ടീസർ ഇന്നലെ പുറത്ത് എത്തി കഴിഞ്ഞു. ടീസർ ലോഞ്ച് ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് നിർമ്മാതാവ് ലിസ്റ്റിന്‍ ദിലീപിനെ കുറിച്ച് പങ്കുവെച്ച വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

dileep-listin-

'വളരെയധികം സന്തോഷമുണ്ട്. മാജിക് ഫ്രെയിംസ് സിനിമാസിന്റെ ഏറ്റവും പുതിയ സിനിമയായ പ്രിൻസ് ആൻഡ് ഫാമിലിയുടെ ഒരു കൊച്ചു ഫങ്ഷൻ ആണ് ഇന്നിവിടെ നടക്കുന്നത്. പ്രിൻസ് ആൻഡ് ഫാമിലി എന്ന് പറയുന്ന സിനിമ ഒരു പുതിയ ഡയറക്ടറും അത്യാവശ്യം എസ്റ്റാബ്ലിഷ് ആയിട്ടുള്ള ഒരു റൈറ്ററുമാണ് ഇതിന്റെ മെയിൻ ചുക്കാൻ പിടിച്ചിരിക്കുന്നത്. ആ റൈറ്ററിലുള്ള എന്റെ ഒരു വിശ്വാസമാണ് ഈ സിനിമ കമ്മിറ്റ് ചെയ്യാനുള്ള ആദ്യ കാരണം. എന്ന് വെച്ച് ഇതിന്റെ ഡയറക്ടറുടെ വിശ്വാസം ഇല്ല എന്നുള്ളതല്ല. നമുക്കൊരു ഹിറ്റൊക്കെ കിട്ടുമ്പോഴാണണല്ലോ ആളുകളെ കൂടുതല്‍ വിശ്വാസമാകുക.' ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

ഡയറക്ടറിന്റെ പണി നല്ല രീതിയിൽ ചെയ്തിട്ടുണ്ട് എന്നുള്ളതാണ് എന്റെ ഒരു വിശ്വാസം. അങ്ങനെ മലയാള സിനിമയ്ക്ക് ഒരു പുതിയ ഡയറക്ടറും കൂടെ വരികയാണ്-വിൻഡോ സ്റ്റീഫൻ. എന്റെ പേര് ലിസ്റ്റിൻ സ്റ്റീഫൻ ആയതുകൊണ്ട് എന്നോട് ഒത്തിരി പേര് ചോദിച്ചിട്ടുണ്ട് എന്റെ ബ്രദർ ആണോ വിൻഡോ സ്റ്റീഫൻ എന്ന്. എന്നാല്‍ അങ്ങനെ ഒന്നും ഇല്ല.

ദിലീപേട്ടൻ എന്ന് പറയുന്ന വ്യക്തിയുടെ കൂടെ ഞാൻ ആദ്യമായിട്ടാണ് സിനിമ ചെയ്യുന്നത്. ഓരോരുത്തരുടേയും ചെറുപ്പത്തില്‍ ഓരോ താരങ്ങലെ ഹീറോസായി കാണും. എന്നെ സംബന്ധിച്ച് എന്റെ ചെറുപ്പത്തിൽ ദിലീപേട്ടനാണ് വളരെ വലിയ ഹീറോ. എന്നെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള ഹീറോയാണ്. പുള്ളിയുടെ ലൊക്കേഷനിലൊക്കെ ഞാൻ സിനിമ കാണാനായിട്ട് തന്നെ പോയിട്ടുണ്ട്. ജോണി ചേട്ടൻ തന്നെ സംവിധാനം ചെയ്തിട്ടുള്ള ഒന്ന് രണ്ട് പടങ്ങളിൽ തന്നെ ഞാൻ ലൊക്കേഷനിൽ വന്നിട്ടുണ്ട് അപ്പം ഒരു കുറച്ച് അകലത്തിൽ നിന്ന് കാണാനായിട്ട് അന്ന് സാധിച്ചു.

പിന്നീട് സിനിമയിൽലേക്ക് വന്നപ്പോള്‍ പല താരങ്ങളുമായും സഹകരിക്കാന്‍ സാധിച്ചു. അങ്ങനെ ദിലീപേട്ടനുമായിട്ട് ആദ്യമായിട്ട് സഹകരിക്കുന്ന ഒരു സിനിമയാണ് ഇത്. നമ്മൾ ഒരു സിനിമ എടുക്കുമ്പോൾ എപ്പോഴും നിർമ്മാതാവിനെ സംബന്ധിച്ച് ഭയങ്കര റിസ്ക് ആണ്. എല്ലാവർക്കും നല്ല സമയവും മോശം സമയവുമുണ്ട്. ഒരു മോശം സമയത്തിലൂടെയാണ് അദ്ദേഹം ഇപ്പോള്‍ കടന്ന് പോകുന്നത്. അത് മറച്ചുവെക്കേണ്ട കാര്യമില്ല. എല്ലാവർക്കും അറിയാവുന്നതാണ്. ആ സമയത്താണ് ഞാന്‍ അദ്ദേഹത്തെ വെച്ച് സിനിമ എടുക്കുന്നത്.

ഞാൻ എന്തിന് ഈ സിനിമ എടുത്തു എന്നുള്ളത് എന്നോട് ഒത്തിരി പേര് ചോദിച്ചു. നിനക്ക് മലയാളത്തില്‍ വേറെ ഹീറോ ഇല്ലാത്തതുകൊണ്ടിട്ടാണോ ദിലീപിനെ വെച്ച് എടുക്കുന്നത് എന്നൊക്കെ. പക്ഷേ ഞാൻ ഇങ്ങനെ ഒരു സിനിമ എടുത്തത് എന്നെ ഒരുപാട് ചിരിപ്പിച്ച ഒരു ഹീറോയെ വെച്ചിട്ടാണ്. കുറ്റം ചെയ്യുന്നത് തെളിയിക്കുന്നത് വരെ ഒരാൾ കുറ്റാരോപിതൻ മാത്രമായിരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതാണ് എന്റെ ഒരു ധൈര്യം.

ഈ സബ്ജക്ടിലും വലിയ ആത്മവിശ്വാസമുണ്ട്.ഇത് ദിലീപ് എന്ന് പറയുന്ന വ്യക്തി ചെയ്തു കഴിഞ്ഞാൽ മാത്രമാണ് തിയേറ്ററിൽ വർക്ക് ആകുകയുള്ളുവെന്ന് ഞങ്ങള്‍ പൂർണ്ണമായിട്ട് വിശ്വസിച്ചു. അങ്ങനെയാണ് അദ്ദേഹത്തിലേക്ക് എത്തിയത്. ആദ്യ ദിനം മുതല്‍ എല്ലാം നല്ല രീതിയിലാണ് മുന്നോട്ട് പോയത്. ഒരു കോമ്പറ്റീഷൻ ഐറ്റം ആയിട്ടാണ് ഞങ്ങൾ ഇത് എടുത്തേക്കുന്നതെന്നും അദ്ദേഹം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+