മഞ്ജു-കാവ്യ ആ പോയിന്റ് വിട്ടു പോയോ? എന്തിനാണ് ദിലീപിനെ ഇത്രയ്ക്ക് വെറുക്കുന്നത്? മറുപടി
ജനപ്രിയ നായകൻ എന്ന തലക്കെട്ടിൽ ഏറെക്കാലം കുടുംബപ്രേക്ഷകരുടെ പ്രത്യേകിച്ച് സ്ത്രീകളുടെ പ്രിയനായകൻ ആയിരുന്നു ദിലീപ്. എന്നാൽ നടിയെ ആക്രമിച്ച കേസിൽ പ്രതി ചേർക്കപ്പെട്ടതോടെ ദിലീപിന്റെ ആ ഇമേജ് ചീട്ടുകൊട്ടാരം പോലെ തകർന്നു. നിരവധി പേർ ദിലീപിന്റെ സിനിമകൾ തിയറ്ററിൽ പോയി കാണുന്നതും ടിവിയിൽ കാണുന്നതും പോലും നിർത്തി.
സിനിമയിലെ മറ്റ് ചില നടന്മാരും പീഡന ആരോപണം നേരിടുന്നുണ്ട്, മുൻപ് നേരിട്ടവരും ഉണ്ട്. അവരുടെ സിനിമകൾ വരുമ്പോൾ ആരും ചാനലുകൾ മാറ്റാറുണ്ട് എന്ന് പറഞ്ഞ് കേട്ടിട്ടില്ല. എന്തുകൊണ്ടാണ് ദിലീപിനെ മാത്രം പ്രേക്ഷകർ, പ്രത്യേകിച്ച് സ്ത്രീകൾ ഇത്രയും അധികം വെറുക്കുന്നത്. സിനിമാസ്വാദകരുടെ ഫേസ്ബുക്ക് ഗ്രൂപ്പായ മൂവി സ്ട്രീറ്റിൽ ആന്റണി ജോസഫ് എന്നയാളാണ് ഈ ചോദ്യം ഉയർത്തിയിരിക്കുന്നത്.
കുറിപ്പ് വായിക്കാം: ''എന്തുകൊണ്ട് ദിലീപിനെ ചിലർ, പ്രത്യേകിച്ച് സ്ത്രീകൾ വെറുക്കുന്നു ?? അതിനു മമ്മുട്ടി. Jpg കടം എടുക്കുന്നു. ദിലീപ് അനിയൻ ആയിരുന്നു. ദിലീപ് ചേട്ടൻ ആയിരുന്നു . ദിലീപ് ചിലപ്പോൾ ഭർത്താവ് ആയിരുന്നു. 2005 വരെ മലയാള സിനിമയിൽ ഒരു 6 നായകരുടെ പേര് പറയാൻ പറഞ്ഞാൽ, മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ്, കുഞ്ചാക്കോ ബോബൻ. ഇത്രയും പേരെ ഉള്ളൂ.

അതിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപിയെ കണ്ടാൽ ഒരു സ്ത്രീ ഓടി പോയി കെട്ടി പിടിക്കണമെന്നില്ല. അവർക്ക് ഇവർ മൂന്നു പേരും മലയാള സിനിമ നടൻമാർ മാത്രം ആയിരിക്കും. ജയറാമിനെ കണ്ടാൽ കെട്ടിപ്പിടിക്കാൻ തോന്നാം. പക്ഷെ ആകാര വടിവ് ഒക്കെ ഉള്ളത് കൊണ്ട് ഒരു അകലം പാലിക്കും.
കുഞ്ചാക്കോയെ കണ്ടാൽ പ്രണയപരവശ ആയി എന്തും ചെയ്യാം. കെട്ടി പിടിക്കാം, നുള്ളി നോക്കാം, അങ്ങനെ എന്തും. അതെ സമയം ദിലീപിനെ ഒരു സ്ത്രീ കണ്ടാൽ, വീട്ടിലെ സ്വന്തം അനിയനെ പോലെയോ ചേട്ടനെ പോലെയോ ഓടി പോയി കെട്ടി പിടിച്ചു ലോഹ്യം പറയുന്ന ഒരു സാധാരണ ഒരാൾ ആയി മാത്രമേ തോന്നൂ. 'എന്നാ ഉണ്ട് ദിലീപേ വിശേഷം' എന്ന് ചോദിച്ചു ചിരിക്കുന്ന സ്ത്രീകളെയേ സങ്കൽപിക്കാൻ പറ്റൂ.
ചദ്രനുടിക്കുന്ന ദിക്കിലെ, സല്ലാപത്തിലെ, സൈന്യത്തിലെ, മേഘത്തിലെ, മാനത്തെ കൊട്ടാരത്തിലെ, ഈ പുഴയും കടന്നിലെ, പഞ്ചാബി ഹൗസിലെ, സുന്ദര കില്ലാടിയിലെ, തെങ്കാശി പട്ടണത്തിലേ, മഴത്തുള്ളി കിലുക്കത്തിലെ, കുബേരനിലെ ഒക്കെ ദിലീപ് ആയിരിക്കും സ്ത്രീകളുടെ മനസ്സിൽ. അതായത് ദിലീപിനെ അവർ അത്ര അധികം സ്നേഹിച്ചിരുന്നു. ജോർജ് ഏട്ടൻ പൂരത്തിലെ "ഒടുവിലെ യാത്രയ്ക്കായി'' എന്ന പാട്ടു വന്നപ്പോൾ ഇഷ്ടം ആയിട്ടും സങ്കടത്തോടെ മാറ്റിയ എന്റെ ചേച്ചിയെ ഓർമ വരുന്നു.
അങ്ങനെ ഒരാൾ ഒരു തെറ്റ് ചെയ്‌തോ ഇല്ലയോ എന്ന് ചിന്തിച്ചു സങ്കടപ്പെട്ട് പിന്നെ തുടരെ തുടരെ വരുന്ന വാർത്തകളിലൂടെ തെറ്റ് ചെയ്തില്ലെങ്കിലും വിധി വരുന്നതിനു മുമ്പേ വെറുത്തു തുടങ്ങി. ദിലീപിന്റെ സ്ട്രെങ്ത് സ്ത്രീജനങ്ങൾ ആയിരുന്നു. അമിതമായി ഒരാളെ സ്നേഹിച്ചിട്ട് അയാൾ തെറ്റ് ചെയ്യുമ്പോൾ തോന്നുന്ന ( കുറ്റാരോപിതൻ ) ഒരു പ്രതിഭാസം ആണ് ദിലീപിന് ഇത്രയും കല്ലേറ് കിട്ടാൻ കാരണം. ഇവിടെ ദിലീപ് കുറ്റം ചെയ്‌തോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല''.
പോസ്റ്റിന് ലഭിക്കുന്ന ചില പ്രതികരണങ്ങൾ നോക്കാം:
* മഞ്ജു വാര്യരിന് എതിരെ മൊഴി കൊടുക്കാൻ അനിയൻ ചെറുക്കനെ വക്കീൽ പഠിപ്പിക്കുന്ന ഓഡിയോ, പിന്നെ ഓഫിസ്ക്രീൻ ഇന്റർവ്യൂ ഒക്കെ കണ്ടാൽ അറിയാം ഏത് ലെവൽ കുറുക്കൻ ആണ് എന്ന്. പിന്നെ ഇവിടെ അയല്പക്കത്തെ പയ്യൻ വീട്ടിലെ ഒരാൾ എന്നത് മോഹൻലാലിനോളം ചേർന്ന ഒരു മലയാളി ഇല്ല.
* നടന്മാരെ നടൻമാർ ആയി കണ്ടാൽ മതി..അന്യഭാഷ ചിത്രങ്ങൾ നമ്മൾ കാണുമ്പോൾ അഭിനേതാവിന്റെ സ്വഭാവവും ചരിത്രവും നോക്കാറുണ്ടോ?
* കേസിലെ അയാളുടെ ഇടപെടല്‍ തന്നെ അയാളിലെ ക്രിമിനലിനെ വെളിപെടുത്തി. നിരപരാധി ഒരിക്കലും അന്വെഷണം നീട്ടാന്‍ ശ്രമിക്കില്ല. ഇവിടെ അയാള്‍ 100 ശതമാനം തെറ്റുകാരനും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടവനുമാണ്.
* എന്താണെന്നറിയില്ല. എല്ലാർക്കും പേട്ടനെ വെറുപ്പാണ് ബ്രോ. കഷ്ടമുണ്ട്. ഇതിലും ഭേദം കുറ്റസമ്മതം നടത്തി ജയിലിൽ പോയി കിടക്കുന്നതാണ്.
* ഗൂഢാലോചന ആണ് ദിലീപിന് എതിരെ ഉള്ള കുറ്റം. അതു തെളിയിക്കുന്ന ഒരു തെളിവും ഇതുവരെ കിട്ടിയത് ആയി അറിയില്ല. പിന്നെ എന്തിനു. ഇല്ലേൽ കോടതി വിധി അയാൾക്ക് എതിരെ വരണം കുറ്റക്കാരൻ ആണെന്ന്. അല്ലാതെ ഈ കേസ് പ്രോസിക്യൂഷൻ തന്നെ വിധി വരാതെ ഇരിക്കാൻ നീട്ടുന്നത് ആയി തോന്നുന്നത്. ദിലീപ് പല തവണ വിചാരണ പൂർത്തിയാക്കാൻ ഹർജി കൊടുത്തു. പ്രോസിക്യൂഷൻ നടിക്ക് ഒന്നും അങ്ങനെ ഒരു ആവശ്യം കോടതിയിൽ സമർപ്പിച്ചു കണ്ടിട്ടില്ല.
* മഞ്ജു-കാവ്യ ആ പോയിൻറ് വിട്ടു പോയതാണോ?
* ദിലീപിനെതിരെ തെളിവുകൾ കിട്ടാത്തിടത്തോളം പുള്ളി തെറ്റുകാരൻ അല്ല എന്ന് പറയാം. പക്ഷെ ഇതുവരെയുള്ള കാര്യങ്ങൾ ഒക്കെ കണ്ടിട്ട് വ്യക്തിപരമായി പുള്ളി തെറ്റുകാരൻ ആണെന്ന് തന്നെ വിശ്വസിക്കുന്നു. എന്നുവെച്ചു പുള്ളിയുടെ പടങ്ങൾ കാണാതെ ഇരിക്കുന്നില്ല. തിരിച്ചു വരവിൽ അവസാനം ഇറങ്ങിയ പ്രിൻസ് ആൻഡ് ഫാമിലി വരെ 99% പടങ്ങളും തീയേറ്ററിൽ കണ്ടിട്ടുണ്ട്. അതിൽ കമ്മാരസംഭവം ഏറ്റവും ഫേവറിറ്റ് ആണ്. പക്ഷെ അതുകൊണ്ട് പുള്ളി സംശയത്തിന്റെ നിഴലിൽ അല്ലാതെയാകുന്നില്ല. ഭൂരിഭാഗം പേരും ഇതുതന്നെയായിരിക്കും ചിന്തിക്കുന്നത്.












Click it and Unblock the Notifications