'ദിലീപ് എന്താ മണ്ടനാണോ? അവന് നേരിട്ട് കണ്ടാല്‍ ബോധം കെടുന്ന പണമൊക്കെ ഓഫർ ചെയ്യാന്‍'
നടി ആക്രമിക്കപ്പെട്ട കേസില്‍ വീണ്ടും ദിലീപിനെ അനുകൂലിച്ച് സംസാരിച്ച് നടന് മഹേഷ്. ദിലീപിനെ അധികം അറിയാത്ത വ്യക്തിയാണ് ഞാന്‍. അദ്ദേഹത്തിന്റെ സിനിമകളിലേക്ക് അധികം വിളിക്കാറില്ല. കാരണം ഞങ്ങള്‍ തമ്മില്‍ അത്രയേ പരിചയമുള്ളു. ചക്കരമുത്തില്‍ ഞാനും അദ്ദേഹവും ഉണ്ടെങ്കിലും ഒന്നിച്ചുള്ള സീനുകളൊന്നും ഇല്ല. ദിലീപ് വലിയ സ്റ്റാറൊക്കെ ആകുന്നതിന് മുമ്പ് പുറത്തിറങ്ങിയ സുധിനത്തിലും അതുപോലെ തന്നെയായിരുന്നു അവസ്ഥയെന്നും മഹേഷ് പറയുന്നു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അനുകൂലമായി ചിന്തിപ്പിക്കാന്‍ എന്നെ പ്രേരിപ്പിച്ച ചില ഘടകങ്ങളുണ്ട്. എനിക്ക് ദിലീപിന്റെ പടങ്ങളൊക്കെ കാണാന്‍ വലിയ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ കാണാന്‍ പോയാല്‍ നമ്മുടെ പ്രശ്നങ്ങളൊക്കെ തീർത്ത് ഒന്ന് സന്തോഷിച്ച് വരാം. അല്ലാതെ ചില സിനിമകള്‍ കാണാന്‍ പോയാല്‍ നമ്മളെക്കാളും വലിയ പ്രശ്നങ്ങളായിരിക്കും.

അയാള്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കണം. ഇല്ല എന്നാണെങ്കില്‍ ജയിലിന് അകത്ത് കിടക്കേണ്ടത് 20 വർഷമാണ്. ഇപ്പോള്‍ ചേർത്ത വകുപ്പുകള്‍ പ്രകാരം കോടതിക്ക് വിധിക്കാവുന്നത് അത്രയും വർഷത്തെ ശിക്ഷയാണ്. മമ്മൂട്ടി, മോഹല്‍ലാല്‍ എന്നീ രണ്ട് വലിയ ആല്‍വൃക്ഷത്തിന്റെ ഇടയില്‍ കൂടെ വളർന്ന് വന്ന വ്യക്തിയാണ് ദിലീപ്. ഒടുവില്‍ സിനിമയുമായി ബന്ധപ്പെട്ട മറ്റ് പല കാര്യങ്ങളിലും ഈ ആല്വ്യക്ഷത്തേക്കാളും മുകളിലായി.
അങ്ങനെയുള്ള ഒരാള്‍ക്ക് മുമ്പിലാണ് ജയില്‍ വാസം കിടക്കുന്നത്. ഞാന്‍ നോക്കിയപ്പോള്‍ അദ്ദേഹം തീരെ ബുദ്ധിയില്ലാത്ത മനുഷ്യനൊന്നും ഇല്ലാലോ. മഹാരഥന്മാർ പലരും ഉണ്ടായിട്ടും എന്തുകൊണ്ട് ദിലീപ് ട്വന്റി-ട്വന്റി എടുത്തു. അവിടെ ദിലീപിന്റെ ഒരു ബിസിനസ് ബുദ്ധിയുണ്ട്. സ്വന്തമായുള്ള പല സിനിമകളും ത്യജിച്ചുകൊണ്ടാണ് അത് ചെയ്യുന്നു. പിന്നെ ആ സിനിമയില്‍ ദിലീപിനൊരു നിർണ്ണായകമായ ഒരു വേഷവുമുണ്ട്.
തന്റെ ഏത് സിനിമയായാലും മാർക്കറ്റിങ്ങിന്റെ അടക്കം എല്ലാ കാര്യത്തിലും കൂടെ നില്ക്കുന്ന വ്യക്തിയാണ് ദിലീപ്. അങ്ങനെയൊക്കെ ചെയ്യുന്ന ഒരാള്‍ അത്ര വിഡ്ഡിയൊന്നും അല്ല. ഇനി അദ്ദേഹത്തിന് ഈ ഒരു ക്രൈം ചെയ്യണം എന്നുണ്ടെങ്കില്‍ എന്തിന് പള്‍സർ സുനിയെ വിളിക്കണം. അത്യാവശ്യം തരികിട പരിപാടിയൊക്കെ കാണിക്കുന്നു, നേരത്തെ മറ്റൊരു നടിയെ തണ്ടിക്കൊണ്ടുപോകാന് ശ്രമിച്ചതിന് പൊലീസിന്റെ മുന്നില്‍ ക്രൈം റെക്കോർഡുള്ള ഒരു വ്യക്തിയെ വീണ്ടും അതേ കൃത്യം ചെയ്യാന്‍ ഏല്‍പ്പിക്കാന്‍ മാത്രം വിഡ്ഢിയല്ല ദിലീപ്.
ക്രിമിനല്‍ പശ്ചാത്തലവും ഹിസ്റ്ററിയും നോക്കിയാണ് പൊലീസ് കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കുക. അതായത് ഇതുപോലുള്ള ക്രൈം മുമ്പ് എവിടെ നടന്നിട്ടുണ്ട്, ആര് ചെയ്തിട്ടുണ്ട് എന്ന് നോക്കും. അങ്ങൻെ അവർ പെട്ടെന്ന് പ്രതിയിലേക്ക്. പിന്നെ പള്‍സർ സുനി നേരിട്ട് കണ്ടാല്‍ ബോധം കെട്ട് വീഴുന്ന രണ്ട് കോടി രൂപയുടെ ഓഫർ കൊടുത്തെന്ന്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ആദ്യ കാലങ്ങളില്‍ ഇതൊന്നും പുറത്ത് വന്നില്ല. പിന്നീട് ഒരുപാട് ദിവസങ്ങള്‍ക്ക് ശേഷമാണ് പള്‍സർ ദിലീപിന്റെ പേര് പറയുന്നത്.
നാദിർഷയെ വിളിച്ചത് അടക്കമുള്ള പല കളികളും പിന്നീട് നടന്നു. പത്രക്കാരൊക്കെ വിവരങ്ങള്‍ അറിയുന്നു, ചാനല്‍ ചർച്ചകളാക്കുന്നു. 90 കളിലെ ഒരു സംവിധായകന് എനിക്കെതിരെ ഒരു ആരോപണം ഉന്നയിച്ചിരുന്നു. അന്ന് തന്നെ കേസ് കൊടുത്തെങ്കിലും ഇതുവരെ കാര്യമായ ഒരു നടപടിയും ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുള്ളതെന്നും മഹേഷ് കൂട്ടിച്ചേർക്കുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications