ദിലീപേട്ടൻ ശുദ്ധൻ, അന്ന് ജയിലിൽ പോയിക്കണ്ടു, ആ ചോദ്യം ഞെട്ടിച്ചു, 10 കൊല്ലമായി കൂടെ, തുറന്ന് പറഞ്ഞ് വെങ്കിട്
കഴിഞ്ഞ പത്ത് വർഷക്കാലമായി ദിലീപിനൊപ്പം നിഴൽ പോലെയുണ്ട് വെങ്കിട് സുനിൽ എന്ന ചെറുപ്പക്കാരൻ. കിംഗ് ലയറിൽ തുടങ്ങിയ ബന്ധം. ദിലീപിന്റെ പേഴ്‌സണല്‍ ഡിസൈനറും സ്റ്റൈലിസ്റ്റുമാണ് വെങ്കിട് സുനില്‍. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപ് അത്തരമൊരു കുറ്റകൃത്യം ഒരിക്കലും ചെയ്യില്ലെന്ന് വെങ്കിട് സുനിൽ പറയുന്നു.
ദിലീപ് ജയിലിൽ ആയിരുന്നപ്പോൾ അദ്ദേഹത്തെ പോയി കണ്ടിരുന്നു. അത് ജീവിതത്തിൽ ഒരിക്കലും മറക്കില്ലെന്നും വെങ്കിട് പറയുന്നു. സെല്ലുലോയിഡ് മാഗസിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വെങ്കിട് സുനിലിന്റെ തുറന്ന് പറച്ചിൽ.

'' രാമലീല തിയറ്ററില്‍ ഇരുന്ന് കണ്ടപ്പോള്‍ കരഞ്ഞു. കാരണം രാമലീല തനിക്ക് വ്യക്തിപരമായി വളരെ അടുപ്പമുളള ഒരു സിനിമയാണ്. രാമലീല ഷൂട്ടിംഗ് ടൈമിലാണ് കുറേ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ദിലീപേട്ടന്‍ അറസ്റ്റിലായപ്പോള്‍ താന്‍ ജയിലില്‍ പോയി കണ്ടിരുന്നു. അങ്ങനെ കാണാനുളള അനുമതി കുറച്ച് ആളുകള്‍ക്ക് മാത്രമേ കൊടുത്തിട്ടുണ്ടായിരുന്നുളളൂ. നിയന്ത്രണങ്ങള്‍ എന്തൊക്കെയോ ഉണ്ടായിരുന്നു.
നമ്മുടെ ഡീറ്റെയ്ല്‍സ് കൊടുത്താല്‍ കയറാം. ആധാര്‍ കാര്‍ഡും ഒക്കെ കൊടുത്തിട്ടാണ് കാണാനായി കയറിയത്. കയറിക്കഴിഞ്ഞപ്പോള്‍ കണ്ടത് ഒരു റൂം, രണ്ട് വശത്തും ഓരോ കോണ്‍സ്റ്റബിള്‍മാര്‍, രണ്ട് വശത്തും ക്യാമറകള്‍ ഒക്കെയാണ്. കാത്തിരിക്കാന്‍ പറഞ്ഞു. അത് കഴിഞ്ഞ് ദിലീപേട്ടന്‍ വന്നു. ഡാര്‍ക്ക് ബ്ലൂ നിറത്തിലുളള ഷര്‍ട്ടും വെള്ള മുണ്ടും ആയിരുന്നു ധരിച്ചിരുന്നത്.
വന്ന ഉടനെ തന്നോട് ചോദിച്ചത്, എന്താടാ നീ ഓകെ അല്ലേ എന്നായിരുന്നു. തനിക്കൊന്നും മനസ്സിലായില്ല, ഞാന്‍ ഓകെ അല്ലേ എന്നോ. തനിക്ക് ഒന്നും പറയാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ചേട്ടാ കുഴപ്പമൊന്നും ഇല്ല എന്ന് പറഞ്ഞു. നീ ഇതിലൊന്നും ടെന്‍ഷന്‍ അടിക്കേണ്ട, നിനക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ പറഞ്ഞോട്ടോ. എന്തെങ്കിലും പൈസയുടെ ആവശ്യം വല്ലതും ഉണ്ടെങ്കില്‍ പറഞ്ഞോ എന്നും ദിലീപേട്ടന്‍ പറഞ്ഞു.
അവിടെ ലൈഫ് എന്താകും എന്ന് അറിയാതെ നില്‍ക്കുകയാണ്. ആ സമയത്താണ് തന്നോട് ഇത് ദിലീപേട്ടന്‍ പറയുന്നത്. തനിക്ക് ഭയങ്കര വിഷമം ആയിപ്പോയി. അവിടെ എന്താകും എന്ന് അറിയാത്ത ഒരു സാഹചര്യത്തിലും നീ ഓകെ ആണോടാ എന്നാണ് തന്നോട് ചോദിച്ചത്. അത് ഒരിക്കലും ജീവിതത്തില്‍ മറക്കാനാകില്ല.
ദിലീപേട്ടന്‍ ഒരു ശുദ്ധനാണ്. താന്‍ ജോലി ചെയ്യുന്ന ഒരു സ്ഥലത്തെ ബോസ് എന്ന തരത്തിലൊന്നും അല്ല. താനൊരു ഒറ്റ മകനാണ്. ദിലീപേട്ടന്‍ ഒരു ചേട്ടനെ പോലെ ആണ്. തനിക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടായാലും അത് ദിലീപേട്ടനുമായി ഷെയര്‍ ചെയ്യാറുണ്ട്. ദിലീപേട്ടന്‍ അങ്ങനെയൊരു തെറ്റ് ഒരിക്കലും ചെയ്യില്ല. അങ്ങനെയൊന്നും ചെയ്യില്ല ഏട്ടന്‍. ബാക്കി ഉളളവര്‍ പറയുന്നത് അല്ല, താന്‍ കൂടെ ഉളള ഒരാള്‍ ആയത് കൊണ്ട് താന്‍ പറയുന്നതാവും ആളുകള്‍ കൂടുതല്‍ സ്വീകരിക്കുക.
ആ കുറ്റകൃത്യം ദിലീപേട്ടന്‍ ചെയ്തു എന്ന് താന്‍ ഒരിക്കലും വിശ്വസിക്കുന്നില്ല. കൂടെ നില്‍ക്കുന്ന ഒരാള്‍ക്ക് മാത്രമേ ഒരാളുടെ മനസ്സ് എങ്ങനെയാണ് , എങ്ങോട്ടാണ് പോകുന്നത് എന്നൊക്കെ മനസ്സിലാവുകയുളളൂ. ഇത്രയും വര്‍ഷക്കാലമായി കൂടെ നില്‍ക്കുന്ന ഒരാളെന്ന നിലയില്‍ തനിക്ക് മനസ്സിലായ കാര്യം അദ്ദേഹം അങ്ങനെയൊന്നും ചെയ്യില്ല എന്നതാണ്. ഈ സെപ്റ്റംബര്‍ വരുമ്പോള്‍ 10 വര്‍ഷമാകും താന്‍ ദിലീപേട്ടനൊപ്പം നില്‍ക്കുന്നത്.
ദിലീപേട്ടന്‍ ചെയ്യുന്ന പല സഹായങ്ങളും താന്‍ കണ്ടിട്ടുണ്ട്. അത് പുറത്ത് അറിയുന്നത് വളരെ കുറവാണ്. അന്ന് ട്രസ്റ്റ് ഒക്കെ ഉണ്ടായിരുന്നു. വീട് വെച്ച് കൊടുക്കുന്ന കുറേ പരിപാടികള്‍ ഉണ്ടായിരുന്നു. ഈ കേസും പ്രശ്‌നങ്ങളും കാരണം അതൊക്കെ നിന്ന് പോയി. ദിലീപേട്ടന്‍ ജയിലിലായ സമയത്ത് താന്‍ പുറത്ത് ഇറങ്ങി നടക്കുമ്പോള്‍ ചിലര്‍ ചോദിക്കും, എന്തായി ജോലിയൊക്കെ പോയല്ലോ, ഇനി എന്ത് ചെയ്യും എന്ന്. അങ്ങനെ ചോദിച്ച കൂട്ടുകാരുണ്ട്, നീ സൂക്ഷിച്ചോ എന്ന് പറഞ്ഞവരുണ്ട്.
ദിലീപേട്ടന്‍ ജയിലില്‍ നിന്ന് പുറത്ത് ഇറങ്ങിയപ്പോള്‍ ഇവരില്‍ ഒന്ന് രണ്ട് പേര്‍, എടാ ഫോട്ടോ എടുക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു. താന്‍ പറഞ്ഞു, പറ്റില്ല എന്ന്. അത് തെറ്റാണോ ശരിയാണോ പ്രതികാരം ആണോ എന്ന് അറിയില്ല. താനും ദിലീപേട്ടനും ഒരുമിച്ച് യാത്ര ചെയ്യുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ആളുകളാണ്. തന്റെ വീട്ടില്‍ ചെലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം ദിലീപേട്ടനൊപ്പം നില്‍ക്കുന്നതാണ്. അപ്പോള്‍ തനിക്കറിയാം. നമ്മുടെ കൂടെ ഉളള ഒരാള്‍ ഒരു നെഗറ്റീവ് പരിപാടി ചെയ്യുന്നുണ്ടെങ്കില്‍ നമുക്കത് മനസ്സിലാക്കാന്‍ പറ്റും. എന്ന് പറയുന്നത് പോലെയാണ്. പുളളി ഒരിക്കലും അത് ചെയ്യില്ല, താന്‍ ഒരിക്കലും അത് വിശ്വസിക്കില്ല, വെങ്കിട് സുനില്‍ പറയുന്നു.












Click it and Unblock the Notifications