ദിലീപ് ആണത്രേ ഈ കളികളെല്ലാം കളിക്കുന്നത്: അയാള്‍ക്ക് എന്താ വേറെ ഒരു പണിയും ഇല്ലേ: ശാന്തിവിള ദിനേശ്
സംവിധായകന്‍ സനല്‍ കുമാർ ശശിധരനെതിരെ രൂക്ഷ വിമർശനവുമായി ശാന്തിവിള ദിനേശ്. ഞാൻ പ്രണയിക്കുന്ന നടി ഒരുപക്ഷേ എൻറെ മരണം കാണാൻ ഇരിക്കുകയാണെന്നും അവളെ കിട്ടാഞ്ഞതിനാൽ ഇന്ന് ഞാൻ അവളുടെ അമ്മയെയും സഹോദരനെയും വിളിച്ചെന്നും എന്നാണ് ഇത്ര വലിയ ശല്യം എൻറെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് അവരെങ്കിലും പറയണമല്ലോ എന്നൊക്കെ സനൽകുമാർ എഴുതിയിരുന്നു.യഥാർത്ഥത്തില്‍ ആ മധുവാര്യരുടെ സ്ഥാനത്ത് ഞാന്‍ ആയരുന്നെങ്കില്‍ നിന്റെ നട്ടെല്ല് ചവിട്ടി ഒടിച്ചേനെയെന്നും ശാന്തിവിള ദിനേശ് പറയുന്നു.
ആ പാവം സാധു സ്ത്രീയായ ആ അമ്മയെ നിങ്ങൾ എന്തിനാണ് ഇങ്ങനെ ശല്യം ചെയ്യുന്നത്. മുമ്പ് ഒരിക്കല്‍ എറണാകുളത്തുള്ള രണ്ട് പേങ്ങമാർ ഈ പറഞ്ഞ നടിയുടെ അച്ഛനെ വിളിച്ചിട്ട് ചോദിക്കുകയാണ് ചേച്ചിയെ എനിക്ക് കെട്ടി തരുമോയെന്ന്. ആ മരിച്ചുപോയ അച്ഛൻ ഒരു മാന്യനായതുകൊണ്ട് അദ്ദേഹം പറഞ്ഞു ഇനി അവൾ കല്യാണം ഒന്നും കഴിക്കുന്നില്ല. അവൾ സ്വസ്ഥമായി ജീവിക്കട്ടെ ഇങ്ങനെ ശല്യപ്പെടുത്തരുതെന്നും പറഞ്ഞു.

മധു പാവം ആണ്. മധുവിന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ ഉ ജയിലിൽ കിടക്കേണ്ടി വന്നാലും ശരി സനൽകുമാരാ നീ ഇനി സിനിമ എടുക്കൂല്ലായിരുന്നു .നിന്നെ ഞാൻ ചവിട്ടിഓടിച്ച് എവിടെയെങ്കിലും ഇട്ട് ചിലവിന് തന്നനെ. അവർ ഇഷ്ടമാണെന്ന് പറയാത്തിടത്തോളം കാലം സനല്‍കുമാർ ഈ വിഷയം ഒഴിവാക്കണമായിരുന്നുവെന്നും ശാന്തിവിള ദിനേശ് പറയുന്നു.
അഞ്ചു വർഷമായിട്ട് പ്രേമിക്കുന്നു എന്നാണ് പറയുന്നത് അഞ്ചു വർഷം മുമ്പ് അവന് കോളേജിൽ പ്രണയിച്ച് കല്യാണം കഴിച്ച അഡ്വക്കറ്റ് ആയ ഒരു ഭാര്യയും രണ്ട് നല്ല രണ്ട് ആൺകുട്ടികളും ഉള്ളവനാണ്. അവനാണ് അടുത്ത പ്രണയവും പറഞ്ഞ് വരുന്നത്. ഇങ്ങനെയുള്ളവരേയും പിന്തുണയ്ക്കാന്‍ ആളുകള്‍ ഉണ്ടെന്നാണ് രസകരം. അതുകൊണ്ടാണ് ഇത്തരം ആളുകള്‍ നെഗളിക്കുന്നത്. എന്റെ ബലമായ സംശയം ഇത് എന്തോ മാനസിക പ്രശ്നം ആണെന്നാണ്. എവിടെയെങ്കിലും കൊണ്ടുപോയി ട്രീറ്റ് ചെയ്താല്‍ കുറച്ച് കാലം കൂടെ തല്ല് കിട്ടാതെ ജീവിക്കാം.
ഇദ്ദേഹം എങ്ങനെ നാലഞ്ച് സിനിമ എടുത്തു എന്നുള്ളതാണ് എനിക്ക് അതിശയം. മിടുക്കനാണ്, നന്നായി തിരക്കഥ എഴുതാനം സംവിധാനം ചെയ്യാനും തിരക്കഥ എഴുതാനുമൊക്കെ അറിയാം. എല്ലാം അറിയാം പക്ഷെ എന്ത് ചെയ്യാം വിവര ദോഷം അല്ലാതെ ചെയ്യില്ല. ആ നടി ഇടുന്ന ഒരു ഡ്രസ് വാങ്ങി കൊടുക്കാനുള്ള പാങ്ങ് ഇവനില്ല.അവന്‍ തന്നെ ഇന്നലെ പറഞ്ഞു എനിക്ക് വീടും കൂടും ഒന്നുമില്ല, അതുകൊണ്ട് സെക്രട്ടറിയേറ്റ് നടയിലെ ഫുട്പാത്തില്‍ കിടക്കുമത്രേ..
ഇവനാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഒരു നടിയെ പ്രേമിക്കാന്‍ നടക്കുന്നത്. എന്തായാലും പൊലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യം കൊടുത്തു. അധികം അവിടെ നിർത്തിയാല്‍ അവർക്കും തലവേദനയാകും. ചക്ക എന്ന് പറഞ്ഞാല്‍ ചുക്ക് എന്നാണല്ലോ മറുപടി പറയുക. ഒരു പെണ്ണ് അറിയാതെ അവളെ പ്രേമിക്കാന്‍ നടന്നിട്ട് എന്തൊക്കെ കഥകളാണ് പറഞ്ഞ് ഉണ്ടാക്കുന്നത്. ദിലീപ് ആണ് ഈ കളിയെല്ലാം കളിക്കുന്നത് പോലും. ആയാള്‍ക്കൊക്കെ വേറെ എന്തെല്ലാം പണിയുണ്ട്. ആ കേസില്‍ നിന്നും രക്ഷപ്പെടാനുള്ള ഓട്ടത്തിന് ഇടയില്‍ ദിലീപിന് അതിന്റെയൊക്കെ സമയം ഉണ്ടോയെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു.
അതേസമയം, സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ സനൽകുമാർ ശശിധരന് ജാമ്യം ലഭിച്ചിരുന്നു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ മജിസ്‌ട്രേറ്റിന് മുന്നിൽ സനൽകുമാറിനെ ഹാജരാക്കിയിരുന്നു. അമേരിക്കയില്‍ നിന്നും മുംബൈ വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയ സംവിധായകനെ എളമക്കര എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം അവിടെ എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.












Click it and Unblock the Notifications