ദിലീപ് ധരിച്ചിരിക്കുന്നത് ലംബോർഗിനിയുടെ സൂപ്പർ വാച്ച്: വില എത്രയെന്ന് അറിയുമോ? കോടികളോ
ദിലീപിന്റെ 150-ാമത് ചിത്രമായ 'പ്രിൻസ് ആൻഡ് ഫാമിലി' മെയ് 9 ന് തിയേറ്ററുകളില്‍ എത്താന്‍ പോകുകയാണ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ ബിന്റോ സ്റ്റീഫനാണ് സംവിധാനം ചെയ്യുന്നത്. ഷാരിസ് മുഹമ്മദിന്റെ തിരക്കഥയിൽ, ദിലീപ് 'പ്രിൻസ്' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഒരു പൂർണ്ണ കുടുംബ ചിത്രമായിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ അഭിപ്രായപ്പെടുന്നത്.
ധ്യാൻ ശ്രീനിവാസനും ജോസ് കുട്ടി ജേക്കബും ദിലീപിന്റെ അനുജന്മാരായി എത്തുന്ന ചിത്രത്തില്‍ സിദ്ധിഖ്, ബിന്ദു പണിക്കർ, മഞ്ജു പിള്ള, ഉർവശി, ജോണി ആന്റണി തുടങ്ങിയവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

ഊട്ടി, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽ 85 ദിവസം നീണ്ട ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തില്‍ അണിയറ പ്രവർത്തകരും ദിലീപ് ആരാധകരും വലിയ പ്രതീക്ഷയാണ് പങ്കുവെക്കുന്നത്. സനൽ ദേവിന്റെ സംഗീതത്തിൽ അഫ്സൽ ആലപിച്ച ചിത്രത്തിലെ "ഹാർട്ട് ബീറ്റ് കൂടണ്" എന്ന ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിങാണ്.
ചിത്രത്തിന്റെ പ്രമോഷന്‍ വർക്കുകളുമായി ബന്ധപ്പെട്ട നിരവധി ടിവി, യൂട്യൂബ് ചാനലകളില്‍ ദിലീപിന്റേയും മറ്റ് താരങ്ങളുടേയും അണിയറ പ്രവർത്തകരുടേയും അഭിമുഖങ്ങളും വരുന്നുണ്ട്. ഇത്തരത്തില്‍ കാർത്തിക് സൂര്യയുടെ യൂട്യൂബ് ചാനലിലെ പോഡ്കാസ്റ്റില്‍ അഥിതിയായി ദിലീപ് എത്തിയിരുന്നു. ആ സമയത്ത് ദിലീപ് ധരിച്ച വാച്ചിനെ സംബന്ധിച്ച് ക്രോണോ ഗ്രാഫ് ബൈ എഫിൻ എന്ന യൂട്യൂബ് ചാനലില്‍ വന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. എഫിന്‍ പങ്കുവെക്കുന്ന ദിലീപിന്റെ വാച്ച് വിശേഷങ്ങള്‍ ഇങ്ങനെ..
'ദിലീപ് ധരിച്ചിരിക്കുന്നത് ടോണിനോ ലംബോർഗിനി എന്ന ബ്രാന്‍ഡിന്റെ സ്പൈഡർ എക്സ് ബ്ലാക്ക് യെല്ലോ വാച്ചാണ്. ലംബോർഗിനി എന്ന ഹൈപ്പർ സ്പോർട്സ് കാർ ബ്രാന്‍ഡിന്റെ ഓഫീഷ്യല്‍ ഗാഡ്ജന്റ് പാട്ണറാണ് ടോണിനോ ലംബോർഗിനി. ലംബോർഗിനി എന്ന ബ്രാന്‍ഡിന്റെ ലോഗോ പോലെയാണ് ഈ ബ്രാന്‍ഡിന്റെ കെയിസ് ഷേപ്പ് കൊടുത്തിരിക്കുന്നത്. ഇത് ഒരു 53 എംഎം ക്വാർട്സ് മൂവ്മെന്റ് വാച്ചാണ്' എഫിന്‍ വിശദീകരിക്കുന്നു.
സ്റ്റീല്‍ കെയിസ് ആണ് ബ്രാന്‍ഡ് ഈ വാച്ചിന് കൊടുത്തിരിക്കുന്നത്. ഡിസൈന്‍ ലംബോർഗിനി കാറുകളെ പോലെ സ്പോട്ടി ഡിസൈനാണ്. മിനറല്‍ ഗ്ലാസ് കാണാം. അതില്‍ സഫയർ കോട്ടിങും ബ്രാന്‍ഡ് കൊടുത്തിരിക്കുന്നു. മള്‍ട്ടി ലെയർ വെസലുള്ള ഈ വാച്ചില്‍ സൂക്ഷിച്ച് നോക്കിയാല്‍ ഹണി കോം ഡയല്‍ കാണാം. റബ്ബർ സ്ട്രാപ്പില്‍ യെല്ലോ സ്റ്റിച്ചിങും കൊടുത്തിരിക്കുന്നു. ദിലീപ് ധരിച്ചിരിക്കുന്ന ഈ വാച്ചിന്റെ ഇന്നത്തെ ഓണ്‍ലൈന്‍ വില 97300 രൂപയാണെന്നും എഫിന്‍ കൂട്ടിച്ചേർക്കുന്നു.
പ്രമുഖ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററായ എഫിന്‍ സെലിബ്രിറ്റികളുടെ വാച്ചുകളെയും ഔട്ട്ഫിറ്റുകളെയും കുറിച്ചുള്ള റീലുകളാണ് പ്രധാനമായും പങ്കുവെക്കുന്നത്. 'ക്രോണോഗ്രാഫ് 2022' എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ എഫിൻ തന്റെ റീലുകൾ പങ്കുവെക്കുന്നു. ഏകദേശം ആറ് ലക്ഷത്തിന് അടുത്ത് ഫോളോവേഴ്സ് അദ്ദേഹത്തിനുണ്ട്. ക്രോണോ ഗ്രാഫ് ബൈ എഫിൻ എന്ന യൂട്യൂബ് ചാനലിന്റെ സബ്സ്ക്രൈബർമാരുടെ എണ്ണം നാല് ലക്ഷത്തിന് മുകളിലുമാണ്.
ലുലു ഗ്രൂപ്പ് ചെയർമാന്‍ എംഎ യൂസഫലി എഫിന് നേരത്തെ റാഡോ വാച്ച് സമ്മാനമായി നല്‍കിയത് ശ്രദ്ധേയമായിരുന്നു. ഔദ്യോഗിക പരിപാടികള്‍ക്കായി കേരളത്തിലെത്തിയ എംഎ യൂസഫലി കൊച്ചിയിലെ ലുലു ഗ്രൂപ്പിന്റെ ഹെഡ് ഓഫീസില്‍ വെച്ചാണ് വാച്ച് സമ്മാനിക്കുകയായിരുന്നു. യൂസഫലിയുടെ ബ്രാന്‍ഡ് ലോഗോ പതിച്ച ഈ വാച്ചിന്റെ ഏകദേശ വില രണ്ട് ലക്ഷം രൂപയാണ്. അതിന് മുമ്പ് യൂസഫലിയുടെ ഉമ്മയുടെ ചിത്രം പതിപ്പിച്ച ഒരു വാച്ച് എഫിന് യൂസഫലിക്ക് സമ്മാനിച്ചിരുന്നു. ഒരു പ്രസംഗത്തില്‍ ഉമ്മയെ കുറിച്ച് വൈകാരികമായി സംസാരിക്കുന്ന യൂസഫലിയെ കണ്ടപ്പോഴാണ് അങ്ങനെയൊരു വാച്ച് സമ്മാനിക്കുന്നതിനെ കുറിച്ച് ആലോചിച്ചതെന്നാണ് എഫിന്‍ വ്യക്തമാക്കിയത്.












Click it and Unblock the Notifications