ഇത് പറഞ്ഞതിന് എന്നെ ആരും ദിലീപ് ഫാന്‍സ് ആക്കരുത്: ബേസിലും ടൊവിയും കാട്ടിയതില്‍ എന്താണ് തെറ്റ്
ചാലക്കുടിയിലെ റാഫേല്‍ ഫിലിംസിറ്റിയുടെ ഉദ്ഘാടനത്തിന് വന്ന ടൊവിനോ തോമസ്, ബേസിൽ ജോസഫ്, ദിലീപ്, സഞ്ജു സാംസണ്‍ തുടങ്ങിയവരുടെ വീഡിയോ കഴിഞ്ഞ ദിവസം മുതല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. റാഫേല്‍ പ്രൊഡക്ഷന്‍സ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചും ഇവർ നിർവ്വഹിക്കുകയുണ്ടായി. അതേസമയം പതിവുപോലെ ഇവിടെയും ഒരു വിഭാഗം ദിലീപിനെതിരെ നിശിതമായ വിമർശനം ഉയർത്തിക്കൊണ്ട് മുന്നോട്ട് വരുന്നുണ്ട്.
ഒരു കാലത്ത് മലയാളത്തിന്റെ ജനപ്രിയ നായകനായിരുന്ന ദിലീപ് ഏവർക്കും വലിയ തോതില്‍ ഇഷ്ടമായിരുന്നു. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിചേർക്കപ്പെട്ടതോടെ ഈ ഇഷ്ടത്തിന് വലിയ ഇടിവുണ്ടായി. ഇത് താരത്തിന്റെ കരിയറിലും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചും. ഈ സംഭവം സൂചിപ്പിച്ചുകൊണ്ടാണ് ചാലക്കുടി വീഡിയോയ്ക്ക് താഴേയും ദിലീപിനെ ചിലർ വിമർശിക്കുന്നത്.

വേദിയില്‍ എത്തിയ ദിലീപിനെ ബേസിലും ടൊവിനോയും കെട്ടിപിടിച്ചുകൊണ്ടായിരുന്നു സ്വീകരിച്ചത്. ഇതോടെ ചിലർ ദിലീപിനൊപ്പം തന്നെ ബേസിലിനും ടൊവിനോയ്ക്കുമെതിരെ വിമർശനം അഴിച്ചുവിടാന്‍ തുടങ്ങി. 'ബേസിലും ടൊവിനോയും ഒക്കെ പേട്ടനെ കെട്ടിപ്പിടിച്ച് സ്നേഹിക്കുന്നു. ഇവരൊക്കെ ഇത്രയും ഊളകള്‍ ആയിരുന്നോ. ഇവന്‍റെയൊക്കെ സിനിമകള്‍ നമുക്ക് ബഹിഷ്കരിക്കാം. ബേസില്‍ ജയ ജയ ഹേ '' പോലുളള സ്ത്രീ പക്ഷ സിനിമകളൊക്കെ ചെയ്ത് പെണ്ണുങ്ങളുടെ അംഗീകാരവും കാശും വാങ്ങിച്ചെടുക്കും. എന്നിട്ട് അപ്പുറത്തു പോയി സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ കൊട്ടേഷന്‍ കൊടുത്ത കേസിലെ പ്രതിയെ കെട്ടിപ്പിടിച്ച് സ്നേഹിക്കും' എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ദിവ്യ എന്നയാള്‍ കുറിച്ചത്.
ഈ അഭിപ്രായത്തെ പിന്തുണച്ചും എതിർത്തും നിരവധിയാളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. 'സെലിബ്രിറ്റികളിൽ നിന്ന് സത്യന്ധതയും, കോണ്‍സിസ്റ്റന്‍സിയും കമ്മിറ്റ്മെന്റുമൊന്നും പ്രതീക്ഷിക്കരുത്. കിട്ടുന്ന അവസരങ്ങൾ എങ്ങനെ എങ്കിലും കൈക്കലാക്കി മുതലെടുക്കുവാൻ നല്ല മെയ് വഴക്കമുളളവനേ സെലിബ്രിറ്റി ആകൂ.' എന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്.
ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുമ്പോൾ പലരും കൈ കൊടുക്കും കെട്ടിപ്പിടിക്കും അതൊന്നും ഒരു ക്രിമിനൽ കേസുമായി ബന്ധപ്പെട്ട വിഷയവുമായി കൂട്ടി കുഴക്കേണ്ട കാര്യമില്ല, കോടതി അയാളെ ശിക്ഷിക്കുകയോ വെറുതെ വിടുകയോ ചെയ്യട്ടെ അത് നിയമപരമായ വിഷയമാണ്. ശിക്ഷ ലഭിച്ചാൽ അയാൾ അനുഭവിക്കട്ടെയെന്നാണ് മറ്റൊരാള്‍ കുറിക്കുന്നത്.
ഒരു പരിപാടിയുമായി ബന്ധപ്പെട്ട് പബ്ലിക് പ്ലേസിൽ കാണുമ്പോൾ സ്വാഭാവികമായി ചെയ്യുന്ന സാമാന്യ മര്യാദ മാത്രമാണ് കൈ കൊടുക്കുന്നതും കെട്ടിപ്പിടിക്കുന്നതും എല്ലാം, പ്രത്യേകിച്ച് ഒരേ ഫീൽഡിൽ വർക്ക് ചെയ്യുന്ന ആളുകൾ ആകുമ്പോൾ ഇതൊക്കെ സ്വാഭാവികമാണ്. അയാളെ ബഹിഷ്കരിക്കേണ്ടവർക്ക് ബഹിഷ്കരിക്കാൻ അവകാശമുണ്ട് അതുപോലെ തന്നെ സഹകരിപ്പിക്കേണ്ടവർക്ക് സഹകരിപ്പിക്കാനും അവകാശമുണ്ട്. ഇത് പറഞ്ഞതിന് ദിലീപ് ഫാൻസ് ആക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അത് അവരുടെ പ്രഫഷന്റെ ഭാഗമാണ്. ഗീതു മോഹൻദാസ് ഒരു സിനിമ ഡയറക്ട് ചെയ്തല്ലോ? അതിൽ അസ്വരാസ്യം ഉണ്ടായല്ലോ, അതെങ്ങനെ വന്നു. സ്വന്തം നിലനിൽപ്പിന്റെ കാര്യം ആകുമ്പോ ഈ പറയുന്ന ആരും റിസ്ക് എടുക്കില്ല. ഈ എഫ്ബി കമന്റ് ഇടുന്നവർ പോലും സ്വന്തം ജോലി സ്ഥലത്ത് എങ്ങനെ എന്ന് കണ്ടറിയണം. എന്തിന് പറയുന്നു, ആളുകൾ കമന്റ് ഇടുന്നത് തന്നെ തങ്ങളെ ബാധിക്കുന്ന വിഷയം അല്ലെന്ന് ഉറപ്പ് ഉള്ളത് കൊണ്ടാണ്.
ഈ കമന്റ് ഇടുന്നവർക്ക് ദിലീപ് ന്റെ കൂടെ ഒരു റോൾ കൊടുത്തു നോക്ക് ചാടി വീഴും. സകല കമന്റും ഡിലീറ്റ് ചെയ്യും. ഇപ്പൊ പറയും, ഞങ്ങൾക്ക് ഒറ്റ തന്തയേയുള്ള കോടികൾ തന്നാൽ പോലും അവനും ആയി ഒന്നിച്ചു നിൽക്കുക പോലും ഇല്ലെന്നൊക്കെ. അത് പറയാൻ കാരണം ഒരിക്കലും അങ്ങനെ ഒരു വിഷയം നേരിടേണ്ടി വരില്ല എന്ന ഉറപ്പിന്മേൽ മാത്രമാണ് എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായപ്രകടനം.
മേല്‍പ്പറഞ്ഞതിനെ ദിവ്യ കൃത്യമായ രീതിയില്‍ എതിർക്കുകയും ചെയ്യുന്നുണ്ട്. 'നിങ്ങള്‍ പറഞ്ഞത് തെറ്റാണ്. അമ്മയില്‍ നിന്ന് രാജിവച്ച് ഡബ്ല്യൂ സി സി രൂപീകരിച്ച പെണ്ണുങ്ങള്‍ സ്വന്തം നിലനില്‍പും പ്രൊഫഷനും ഒന്നും നോക്കാതെയാണ് അതിജീവിതയായ നടിക്കൊപ്പം നിന്നത്. പാര്‍വതി തിരോവത്തിനടക്കം എത്രയോ സിനിമകള്‍ നഷ്ടപ്പെട്ടു. ഇപ്പോഴും അവര്‍ ആരും ഒരു കോംപ്രമൈസിനും തയ്യാറായിട്ടില്ല' എന്നായിരുന്നു അവരുടെ മറുപടി.












Click it and Unblock the Notifications