ദിലീപും കാവ്യയും തമ്മിലുള്ള മീശ മാധവനിലെ ആ വൈറല്‍ സീന്‍: ഞാന്‍ തൃപ്തനായിരുന്നില്ലെന്ന് രഞ്ജന്‍ പ്രമോദ്
ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ സിനിമയാണ് മീശമാധവന്. ലാല്‍ ജോസിന്റെ സംവിധായക ജീവിതത്തിലും ചിത്രം വലിയ രീതിയില്‍ തന്നെ സ്വാധീനം ചെലുത്തി. രഞ്ജന്‍ പ്രമോദ് തിരക്കഥ എഴുതിയ രണ്ടാമത്തെ ചിത്രം കൂടിയായിരുന്നു മീശമാധവന്. ചിത്രം ആ വർഷത്തെ ഏറ്റവും വലിയ പണംവാരി ചിത്രമായി മാറിയെങ്കിലും മീശമാധവന് പൂർത്തിയായപ്പോള്‍ ക്രിയേറ്റർ എന്ന നിലയില്‍ രഞ്ജന്‍ പ്രമോദിന് ചില അതൃപ്തികള്‍ ഉണ്ടായിരുന്നുവെന്ന് ലാല്‍ ജോസ് തന്നെ നേരത്തെ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ആ വിഷയത്തില്‍ രഞ്ജന്‍ പ്രമോദ് തന്നെ ആദ്യമായി പ്രതികരിക്കുകയാണ്.
ലാല്‍ ജോസിന് അങ്ങനെ തോന്നാനുണ്ടായ കാരണം എന്താണെന്ന് എനിക്ക് അറിയില്ല. എനിക്ക് തീരെ ഇഷ്ടമല്ലാത്ത കാര്യം ആ ചിത്രത്തില്‍ ഉണ്ടായിരുന്നു. അത് ഇപ്പോഴും അതിലുണ്ട്. അതിന്റെ പേരില്‍ ഞങ്ങള്‍ തമ്മില്‍ ചില സംസാരങ്ങളും അന്ന് ഉണ്ടായിട്ടുണ്ട്. ഒരു സീനിലെ ഡയലോഗുമായി ബന്ധപ്പെട്ടായിരുന്നു അതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രഞ്ജന്‍ പ്രമോദ്.

ദിലീപിന്റെ കഥാപാത്രം കാവ്യ മാധവന്റെ അരഞ്ഞാണം മോഷ്ടിക്കുന്ന സീനുമായി ബന്ധപ്പെട്ടാണ് ആ വിഷയം ഉണ്ടാകുന്നത്. ആ സീന്‍ എടുത്തതിനെ തുടർന്ന് സംസാരം ഉണ്ടായപ്പോള്‍ അന്ന് എനിക്ക് അദ്ദേഹം തന്ന ഉറപ്പ് എഡിറ്റില്‍ ഒഴിവാക്കും എന്നായിരുന്നു. എന്നാല്‍ എഡിറ്റ് ചെയ്ത വേർഷന്‍ കാണാന്‍ വേണ്ടി ആവശ്യമായ സമയം തരുന്ന രീതിയില്‍ എന്നെ വിളിച്ചില്ല. എറണാകുളത്ത് നിന്ന് വരേണ്ടവർക്ക് വരെ സമയം കിട്ടിയപ്പോള്‍ ചെന്നൈയില്‍ തന്നെ ഉണ്ടായിരുന്ന എന്നെ അത് കാണിച്ചില്ല. മനപ്പൂർവ്വം ആയിരിക്കില്ല, ചില പറ്റാത്തത് കൊണ്ടായിരിക്കാം. എന്ത് തന്നെ ആയാലും എന്നെ അത് കാണിച്ചില്ല.
ആ ഒരു കാര്യത്തില്‍ മാത്രമാണ് എനിക്ക് അതൃപ്തി. ആ സീനിലെ ഡയലോഗ് എന്ന് പറയുന്നത് പൊളിറ്റിക്കല്‍ കറക്ട്നെസിന്റെ വിഷയം അല്ല. മാധവന് പിന്നീട് പ്രണയിക്കാന്‍ പോകുന്ന ഒരു പെണ്‍കുട്ടിയാണ്. അവളെകുറിച്ച് അങ്ങനെ പറയുന്നത് ഈ മാധവന് എന്ന് പറയുന്ന കഥാപാത്രത്തിന്റെ വൈകൃതമാണ്. അവളെ കാണുന്ന സമയത്ത് റേപ്പ് ചെയ്യണം എന്നാണോ ഇവന് തോന്നുന്നത്. അതാണ് അവിടുത്തെ പ്രശ്നം. അല്ലാതെ പൊളിറ്റിക്കല്‍ കറക്ട്നെസ്സ് ഒന്നും അല്ല. ഞാന്‍ ഇപ്പോഴും പൊളിറ്റിക്കല്‍ കറക്ട്നെസ്സ് ഒന്നും നോക്കാറില്ല. നീ പറയുന്നത് പോലെ ജീവിക്കാന്‍ ഞാന്‍ തയ്യാറല്ല, ഞാന്‍ പറയുന്നത് വേണമെങ്കില്‍ കേട്ടാല്‍ മതിയെന്നും അദ്ദേഹം പറയുന്നു.
ഇവിടെ കഥാപാത്രത്തെക്കുറിച്ചുള്ള പ്രശ്നമാണ്. അതിന് അകത്ത് പറയാന്‍ പറ്റുന്ന അശ്ലീലം ഞാന്‍ തന്നെ പറഞ്ഞ്. 'കിടക്കുന്നത് കണ്ടാല്‍ തോന്നും നല്ല താമരമൊട്ടുപോലെ കൂമ്പിയ ആ കണ്ണുകളും' എന്ന് പറയുന്നതില്‍ ഒരു ഡബിള്‍ മീനിങ് ഞാന്‍ തന്നെ എഴുതിവെച്ചിട്ടുണ്ട്. അതിന് അകത്തേക്ക് കൂടുതല്‍ അശ്ലീലത കടത്തേണ്ടതില്ലെന്നായിരുന്നു എന്റെ അഭിപ്രായം.
അത് ഒരു റൊമാന്റിക് സീന്‍ ആണ്. അരഞ്ഞാണത്തിന്റെ വലിപ്പത്തില്‍ അടക്കം എനിക്ക് വിയോജിപ്പുണ്ടായിരുന്നു. അത് വലുതായിരുന്നു. എന്നാല്‍ രാത്രി ഷൂട്ട് നിർത്തിവെക്കാതിരിക്കാനികില്ലാലോ. നാളേക്ക് അത് മാറ്റിവെക്കാനാകില്ല. അരഞ്ഞാണം അരക്കെട്ട് കാണിക്കാന്‍ വേണ്ടിയാണ്, അല്ലാതെ ആഭരണം കാണിക്കാന്‍ അല്ല. അരഞ്ഞാണം നേരിയത് ആയിരിക്കണം. അതുപോലെ വലിയ മയില്‍ പീലി അല്ലാതെ ചെറിയ ഒരു ഇറക് മാത്രം എടുത്താണ് ചെയ്യേണ്ടതെന്നാണ് എന്റെ അഭിപ്രായം.
അങ്ങനേയുള്ള അഭിപ്രായം പല സീനുകളെ കുറിച്ചും എനിക്ക് ഉണ്ടാകും. എന്നാല്‍ ഒരു സംവിധായകന് എന്ന നിലയില്‍ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ അഭിപ്രായവും ഉണ്ടാകും. വളരെ ഇറോട്ടിക്കും റൊമാന്റിക്കും ആയ ഒരു സീന്‍ എന്ന് ഞാന്‍ കരുതുന്ന ഇടത്താണ് മയില്പീലിയുടേയും അരഞ്ഞാണത്തിന്റേയും വലിപ്പവും റേപ്പ് പരാമർശവും എനിക്ക് അസ്വസ്ഥ ഉണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications