Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന് നവ്യയോട് ഇഷ്ടം, നസ്ലന് മമിതയോടും; പ്രേമലുവിന്റെ തീം ആ പഴയ ഹിറ്റ് ചിത്രത്തിന്റേത്; ബെന്നി പി നായരമ്പലം

വന്‍ വിജയമായ പ്രേമലുവിന്റെ രണ്ടാം ഭാഗം വൈകുമെന്ന് ഔദ്യോഗികമായി തന്നെ അറിയിച്ചിരിക്കുകയാണ് നിർമാണ കമ്പനിയായ ഭാവന സ്റ്റുഡിയോസ്. ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ചിത്രം വൈകുമെന്നാണ് നിർമ്മാതാവും സംവിധായകനുമായ ദിലീഷ് പോത്തന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. നായകന്‍ നസ്ലനുമായുള്ള ചില പ്രശ്നങ്ങള്‍ കാരണം ചിത്രം പൂർണ്ണമായും ഉപേക്ഷിച്ചുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.

പ്രേമലു - 2 സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഇത്തരത്തില്‍ അന്തരീക്ഷത്തില്‍ നില്‍ക്കുന്ന സമയത്ത് തന്നെയാണ് പ്രേമലുവിനെക്കുറിച്ച് പ്രമുഖ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം പറഞ്ഞ വാക്കുകളും ശ്രദ്ധേയമായി മാറുന്നത്. തന്റെ തിരക്കഥയില്‍ പിറന്ന ഒരു സൂപ്പർ ഹിറ്റ് ചിത്രത്തിന്റേയും പ്രേമലുവിന്റേയും അടിസ്ഥാനപരമായ ആശയം ഒന്ന് തന്നെയാണെന്നാണ് മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത്.

dileep-naslan-

'പ്രേമലുവിന്റെ അടിസ്ഥാന കണ്ടന്റ് നോക്കികഴിഞ്ഞാല്‍ അത് കല്യാണരാമനോട് സാമ്യമുണ്ട്. അടിസ്ഥാന ആശയം എടുത്ത് കഴിഞ്ഞാല്‍ അധികം കണ്ടന്റുകള്‍ എഴുതാനുണ്ടാകില്ല. മുപ്പത്തിരണ്ടോ നാല്‍പ്പതോ പ്രിമൈസ് ആണ് ഉള്ളതെന്നാണ് പറയുന്നത്. അത് തിരിച്ചും മറിച്ചും എല്ലാത്തിലും വരും. അതുപോലെ തന്നെ കല്യാണരാമന്റെ ബേസ് കണ്ടന്റാണ് പ്രേമലുവിലും ഉള്ളത്'- തിരക്കഥാകൃത്ത് പറയുന്നു.

പ്രേമലുവിന്റെ ബേസിക് ആശയം എന്ന് പറയുന്നത് കല്യാണരാമന്റെ ആശയം തന്നെയാണ്. കല്യാണ രാമനില്‍ ദിലീപിന് നവ്യയോട് ഇഷ്ടം തോന്നുന്നു, പ്രേമലുവില്‍ നസ്ലന് മമിതയോ ഇഷ്ടം തോന്നുന്നു. അതിന് ഇടയില്‍ ഓഫീസില്‍ ഒരുത്തനുണ്ട്. ഇവിടെ കുഞ്ചാക്കോ ബോബനുണ്ട്. ഇവർ തമ്മിലുള്ള ഈഗോ. കുഞ്ചാക്കോ ബോബന്‍ കൊണ്ടുപോകുമോ എന്ന ആശങ്കയില്‍ അവനെ തോല്‍പ്പിക്കാന്‍ വേണ്ടി ഡാന്‍സ് ചെയ്യുന്നു. പ്രേമലുവിലും അവർ തമ്മില്‍ കല്യാണത്തിന്റെ അവിടെ അടക്കം മത്സരമുണ്ട്. അതായത് ബേസിക് കണ്ടന്റ് ഇതാണ്.

സിറ്റിവേഷന്‍ ഹൈദരാബാദിലേക്ക് മാറ്റി പുതിയ അഭിനേതാക്കളും വരുമ്പോഴേക്കും പ്രേക്ഷകർക്ക് പിടികിട്ടില്ല. പക്ഷെ എഴുത്തുകാർക്ക് പിടികിട്ടും. ഞാന്‍ ഒരിക്കലും എഴുത്തുകാരെ കുറ്റപ്പെടുത്തി പറയുകയല്ല, അത്രയും തീമുകളേയുള്ളു. രണ്ട് പേർക്കും ഒരു പെണ്ണിനോട് പ്രേമം, ആ പെണ്ണിനെ സ്വന്തമാക്കാനുള്ള മത്സരം. ഒടുവില്‍ യഥാർത്ഥ ഹീറോയ്ക്ക് നായികയെ ലഭിക്കുന്നു. കൂടെ കൂട്ടുകാരും ഉണ്ടാകുന്നു. അതായത് ബേസ് തീം അതാണെന്നും ബെന്നി പി നായരമ്പലം പറയുന്നു.

ആമേന്‍ എന്ന് പറയുന്ന സിനിമയുടെ ബേസ് തീം കീർത്തനം എന്ന ചിത്രത്തിന്റേത് തന്നെയാണ്. അത് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ഇങ്ങനെ ബേസ് തീമിന്റെ ആവർത്തനം പല രീതിയില്‍ വരും. അതും ആരുടേയും കുറ്റം അല്ല. ഈ തീമിനെ വേറെ പശ്ചാത്തലത്തില്‍ വേറെ രീതിയില്‍ പറയുക എന്നുള്ളതാണ് ബുദ്ധി.

അകാശഗംഗ ചെയ്ത് കഴിഞ്ഞ് വിജയമായപ്പോള്‍ അത്തരത്തിലുള്ള ഒരുപാട് ഹൊറർ ചിത്രങ്ങള്‍ വരാന്‍ തുടങ്ങി. ഹൊറർ കോമഡി എന്നുള്ളത് അന്നത്തെ ഒരു ട്രെന്‍ഡുമായിരുന്നു. അതില്‍ ഒരു ആവർത്തനം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് വീണ്ടും ഹൊറർ എഴുത്തിലേക്ക് പോകാതിരുന്നത്. ഇപ്പോള്‍ ഒരു എഴുത്ത് നടക്കുന്നുണ്ട്. ഹൊറർ അല്ലെങ്കിലും ഫാന്റസി ലൈനിലുള്ള പരിപാടിയാണ്. ടൊവിനോ ആണ് നായകന്‍. ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.

എല്ലാ ഭാരവും എടുത്ത് തലയില്‍ വെക്കേണ്ടതില്ലാലോ എന്ന് കരുതിയിട്ടാണ് സംവിധാനത്തിലേക്ക് കടക്കാതിരിക്കുന്നത്. എഴുത്തുകാരന്‍ എന്ന നിലയില്‍ തന്നെ ഒരുപാട് പണിയുണ്ട്. സംവിധായകന്റെ മേലങ്കി അണിയാന്‍ പണ്ടേ തോന്നിയിട്ടില്ല. ചില പടങ്ങളിലൊക്കെ അഭിനയിക്കുന്നുണ്ട്. അതാകുമ്പോള്‍ ടെന്‍ഷന്‍ കുറവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+