ദിലീപ് ആയതിനാല്‍ ആദ്യം ഒരു മടി: മോഹന്‍ലാലിന് ആ ചിത്രത്തിന് ശേഷം സംഭവിച്ചത് ദിലീപിനും ഉണ്ടായതായി തോന്നി
തിയേറ്ററുകളില്‍ നേടിയ മികച്ച വിജയത്തിന് ദിലീപിന്റെ 150-ാമത് ചിത്രമായ പ്രിന്‍സ് ആന്‍ഡ് ഫാമിലി ഒടിടിയില്‍ എത്തിയിരിക്കുകയാണ്. ഒടിടിയില്‍ കണ്ട പ്രേക്ഷകരും മികച്ച അഭിപ്രായമാണ് ചിത്രത്തിന് നല്‍കുന്നത്. എന്തുകൊണ്ടാണ് ഇത്തരമൊരു ചിത്രത്തിന് പ്രമുഖ റിവ്യൂവർമാർ അടക്കം നെഗറ്റീവ് പറഞ്ഞതെന്ന് മനസ്സിലാകുന്നില്ലെന്നാണ് ചില ആരാധകർ സോഷ്യല്‍ മീഡിയയിലെ സിനിമ ആസ്വാധകരുടെ ഗ്രൂപ്പില്‍ കുറിക്കുന്നത്.
'പ്രിൻസ് ആൻഡ് ഫാമിലി എന്ന പടത്തെ ദിലീപേട്ടന്റെ മറ്റൊരു കോമാളി പടം എന്ന ഒരു മുൻവിധിയോടെയാണ് ഇത്രയും നാൾ കണ്ടിരുന്നത്. അവസാനം ഇറങ്ങിയ പവി കെയർടേക്കർ 80 ശതമാനത്തോളം വെറുപ്പിക്കുകയും 20% ത്തോളം ഇമോഷണലി കണക്ട് ചെയ്യുകയും ചെയ്ത ഒരു പടമായിരുന്നു.' എന്നാണ് ലാലു കോട്ടക്കല്‍ എന്നയാള്‍ കുറിച്ചത്.

അത്യാവശ്യം നല്ലൊരു കഥയും നല്ല കാസ്റ്റിങ്ങും ഡയറക്ഷനുമായി, കുറ്റം പറയാൻ അധികമൊന്നുമില്ലാത്ത, കാഴ്ചയ്ക്കിടയിൽ ഒരിടത്തും ഇഴച്ചിൽൽ ഫീൽ ചെയ്യാത്ത ഒരു നല്ല സിനിമയായിട്ടാണ് എനിക്ക് തോന്നിയത്. പുതുമുഖ നായികമാരും ജോണി ആന്റണിയും മഞ്ജു പിള്ളയുമെല്ലാം വളരെ നന്നായി പെർഫോം ചെയ്തു. സാധാരണ ദിലീപേട്ടന്റെ സിനിമകളിലെല്ലാം ഉണ്ടാകുന്ന ചില വളിപ്പുകൾ ഇതിലും ഉണ്ടെങ്കിലും കുടുംബത്തോടൊപ്പം ധൈര്യമായിരുന്നു കാണാം.
ഒടിയനു ശേഷം ലാലേട്ടന്റെ മുഖത്തിന് ഫ്ലെക്സിബിലിറ്റി കുറഞ്ഞതുപോലെ ഇപ്പോൾ വരുന്ന ദിലീപേട്ടൻ സിനിമകളിൽ എല്ലാം മൂപ്പരുടെ ഫ്ലക്സ്ബിലിറ്റി വളരെയധികം കുറഞ്ഞതായി മനസ്സിലാകും. എന്നാൽ ഇമോഷണൽ സീനുകളും അതിൽത്തന്നെ പ്രത്യേകിച്ച് മൂപ്പരുടെ സൗണ്ട് മോഡുലേഷനും എല്ലാം പണ്ടത്തെപ്പോലെ ഇപ്പോഴും നമ്മെ ആഴത്തിൽ സ്വാധീനിക്കുമെന്നും ലാലു അഭിപ്രായപ്പെടുന്നു.
ലിസ്റ്റിൻ സ്റ്റീഫൻ ഇത്രയും ധൈര്യത്തോടെ ദിലീപേട്ടനെ വെച്ച് ഒരു പടം പിടിക്കണമെങ്കിൽ അത് ഒന്നുമില്ലാതെ ആവില്ല എന്ന് ഇപ്പോൾ മനസ്സിലായി. എന്തായാലും അർഹിച്ച വിജയം തന്നെയാണ് തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്. ദിലീപേട്ടന്റെ പടം ആയതിനാൽ ആദ്യം കാണാൻ ഒരു മടിയുണ്ടായിരുന്നു. അതുപോലുള്ള ഒരുപാട് പേർ നമ്മുടെ ഇടയിൽ ഉണ്ടെന്ന് അറിയാം അതുകൊണ്ടാണ് ഇപ്പോൾ ഈ പോസ്റ്റ് ഇടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഈ സിനിമക്ക് എന്തിനാ പ്രമുഖ റിവ്യൂവേഴ്സ് നെഗറ്റീവ് ഇട്ടത് എന്നാ എനിക്ക് മനസ്സിലാകാത്തത്. അത്യാവശ്യം നല്ല ക്വാളിറ്റി ഉള്ള പടം തന്നെ ആയിരുന്നു പ്രിൻസ് ആൻഡ് ഫാമിലി. തിയേറ്ററിൽ പേർസണലി ഞാൻ വളരെ അധികം എൻജോയ് ചെയ്താണ് കണ്ടത്. പിന്നീട് തിരികെ വന്നു, എല്ലാ യൂട്യൂബ് റിവ്യൂസ് നോക്കിയപ്പോൾ നെഗറ്റീവ് ഇട്ടിരിക്കുന്നു. അതും ഒരു തരത്തിലും യോജിക്കാൻ കഴിയാത്ത നെഗറ്റീവ്. മനപ്പൂർവ്വം ടാർഗറ്റ് ചെയുന്ന പോലെയാണ് എനിക്ക് ഫീൽ ചെയ്‍തത്. കൊറേ കാലത്തിനു ശേഷം ആണ് ഒരു ദിലീപ് ഏട്ടൻ സിനിമ കണ്ടിട്ട് സ്റ്റാറ്റിസ്ഫൈഡ് ആയിട്ട് തീയേറ്റർ വിട്ടത്. ഭ ഭ ബക്ക് മുന്നേയുള്ള സാമ്പിൾ വെടികെട്ട് ആയിരുന്നു പ്രിന്‍സ് ആന്‍ഡ് ഫാമിലി. ശരിക്കുള്ള പൂരം നമ്മൾ കാണാൻ ഇരിക്കുന്നതേ ഉള്ളു ' എന്ന് സ്റ്റെജിന്‍ എന്നയാളും കുറിച്ചു.
അതേസമയം, റിവ്യൂ ചെയ്യുന്നവർ അവരുടെ അഭിപ്രായം ആണ് പറയുന്നതെന്ന് അനൂപ് ജോസ് ചൂണ്ടിക്കാട്ടുന്നു. അല്ലാതെ സിനിമ നല്ലതാണോ മോശമാണോ എന്നല്ല. റിവ്യൂ കാണണം എന്നുണ്ടെങ്കിൽ സ്വന്തം ടേസ്റ്റ് മാച്ച് ആകുന്ന ആരെയെങ്കിലും കണ്ടുപിടിച്ചു അവരുടെത് കേൾക്കുക എന്നത് മാത്രമേ പോംവഴിയുള്ളൂ. അതും എല്ലായ്‌പ്പോഴും 100% ഒത്തു വരണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
-
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം










Click it and Unblock the Notifications