ദിലീപിനെ ശിക്ഷിച്ചില്ലെങ്കിലും വേണ്ട, അക്കാര്യം ചെയ്യൂ എന്നായിരുന്നു അവരുടെ നയം: ഡബ്ല്യുസിസിക്കെതിരെ ശാന്തിവിള
ഡബ്ല്യു സി സിക്കും നടിമാരായ റിമ കല്ലിങ്കലിനും സജിത മഠത്തിലിനുമെതിരെ വിമർശനവുമായി സംവിധായകന്‍ ശാന്തിവിള ദിനേശ്. പലരും എന്നോട് ചോദിക്കാറുണ്ട് ഡബ്ല്യു സി സിയുമായിട്ട് എന്താണ് താങ്കൾക്ക് ഇത്രയും ദേഷ്യം എന്ന്. എനിക്ക് ദേഷ്യമൊന്നുമില്ല. ആകെയുള്ളത് അവരുടെ പിടിവാശികളോടും ചിലരെ ഒതുക്കണം എന്നുള്ള വലിയ മോഹങ്ങളോടുമുള്ള എതിർപ്പുമാണ്. അത് അല്ലാതെ ഡബ്ല്യു സി സിയുമായി ഒരു പകയും എനിക്കില്ല.
അവരുടെ ഒരു നേതാവായ സജിതാ മടത്തിൽ ചലച്ചിത്ര അക്കാദമിയിൽ പ്രവർത്തിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു, സ്റ്റാഫ് ആയിട്ട്. അന്ന് സജിതക്ക് സിനിമാ മന്ത്രിയുടെ ഭാഗത്തുനിന്ന് ഒരു വിഷമം വന്നപ്പോൾ സജിതക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച ആളായിരുന്നു ഞാൻ. അന്ന് സജിതക്ക് ഇന്ന് പറയുന്നത് പോലത്തെ ആള്‍ബലം ഒന്നുമില്ല. ജോയി മാത്യുവിന്റെ ഷട്ടർ എന്ന സിനിമയില്‍ അവർ അഭിനയിക്കുന്നതൊക്കെ പിന്നീടാണ്. ആറോ ഏഴോ പ്രാവശ്യം ഞാന്‍ ആ സിനിമ ചെയ്തിട്ടുണ്ട്. അത്രക്ക് മനോഹരമായി അവർ അതില്‍ അഭിനയിച്ചു.

പിന്നീടാണ് സജിത ആകെ മാറിയത്. ഫെമിനിച്ചിയും ബുദ്ധിജീവിയും അഭിനയവും മാന്യന്മാരെ ഊള എന്ന് വിളിക്കുന്ന തലയിൽ കണ്ണട വെക്കുന്ന സംഘടനയുടെ തലയിൽ സദാ കണ്ണടവെക്കുന്ന നേതാവുമൊക്കെ ആയത് പിന്നീടാണ്. പിന്നീട് സജിതയെ കണ്ടാല്‍ നമ്മള്‍ മാറി നടക്കും. എന്നെ കണ്ടാല്‍ സജിതയും മാറി നടക്കും. അവർ ഇന്ന് വലിയ പ്രസ്ഥാനമായി മാറിയെന്നും ശാന്തിവിള ദിനേശ് പറയുന്നു.
ഞാന്‍ നടിയെ പീഡിപ്പിച്ചു, അതിന്റെ ദൃശ്യങ്ങള്‍ പകർത്തിയ ഒർജിനല്‍ മെമ്മറി കാർഡ് കൈയ്യിലുണ്ട്, മറ്റ് പലരേയും ഇതുപോലെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പള്‍സർ സുനി ഒളിക്യാമറ എന്ന പേരില്‍ തുറന്ന് വെച്ച ക്യാമറയുടെ മുന്നില്‍ പറഞ്ഞ്. അത് റിപ്പോർട്ടർ ചാനല്‍ ഒരു ദിവസം മുഴുവന്‍ ആഘോഷമാക്കി. എന്നാല്‍ മറ്റൊരു മാധ്യമവും അത് ഏറ്റെടുത്തില്ല. പക്ഷെ എനിക്ക് ചോദിക്കാനുള്ളത് തന്റെ കൈയ്യില്‍ ഒർജിനല്‍ മെമ്മറികാർഡ് ഉണ്ടെന്ന് പറഞ്ഞ അവനെതിരെ എന്തെങ്കിലും ഒരു അക്ഷരം മിണ്ടിയോ എന്നാണ്. അവർ മിണ്ടില്ല.
പലരെയും പീഡിപ്പിച്ചു. ഞാൻ അതൊക്കെ ചിത്രീകരിച്ചു. ഒറിജിനൽ മെമ്മറി കാർഡ് എന്റെ കൈവശം ഉണ്ട് എന്ന് പറഞ്ഞപ്പോൾ അവനെ പിടിച്ച് അകത്തിട്ട് ചോദ്യം ചെയ്യണമെന്ന് പറഞ്ഞോ ഈ തലയിൽ കണ്ണട വെച്ച സംഘടനയിലെ ഒരാളെങ്കിലും എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. പറയില്ല, സജിത മടത്തിലെങ്കിലും പറയുമെന്ന് ഞാൻ വിചാരിച്ചു. പറയില്ല, കാരണം ഈ പറഞ്ഞവൻ തലയിൽ കണ്ണട വെക്കുന്ന ചേച്ചിമാരുടെ സ്വന്തം ആളാണ്. അതുകൊണ്ട് പറയില്ല.
ഇതിനെല്ലാം പകരം അവർ പറഞ്ഞതാണ് രസം,
'ദിലീപിനെ ശിക്ഷിച്ചില്ലെങ്കിലും വേണ്ടില്ല ജാമ്യം ക്യാൻസൽ ചെയ്യൂ.. നീ തിപീഠമേ' എന്നായിരുന്നു ഇവരുടെ ഒരു സ്റ്റൈൽ. ദിലീപിനെ നിങ്ങൾ ശിക്ഷിക്കണ്ടെന്ന് ഔദാര്യം കൊണ്ട് പറയുന്നത് അല്ല. ശിക്ഷിക്കാൻ കഴിയില്ലെന്ന് അവർക്ക് അറിയാം. ജാമ്യം നിഷേധിച്ചാലെങ്കിലും തങ്ങളുടെ തലയിലെ കല്ല് ഇറങ്ങും എന്ന മനോഭാവം കാരണമാണ് ഈ സംഘടനയോട് പുച്ഛം ഉള്ളത്.
ഇതൊക്കെ ഇപ്പോൾ ഇവിടെ പറയേണ്ടി വന്നതിന് ഒരു കാരണമുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിൽ വമ്പൻ വിജയമായി മാറിയ ഒരു ചിത്രമാണല്ലോ ലോക. ജഡ്ജി ഏമാനും ഞാനും കൂടിയാണ് കേസിന് വിധി പറഞ്ഞതെന്ന് പണ്ടൊരു ഡഫേദാർ പറഞ്ഞ കണക്ക് ഈ പറഞ്ഞ തലയിൽ കണ്ട വെച്ച സംഘടനയുടെ ഒരു നേതാവ് പരസ്യമായി പറയുകയാണ് അവരും അവരുടെ സംഘത്തിന്റെയും പരിശ്രമം കൊണ്ടാണ് ഈ സ്ത്രീപക്ഷ കേന്ദ്രീകൃത സിനിമ വൻ വിജയമായതെന്ന്.
ഡബ്ല്യൂ സി സി എന്ന് പറയുന്ന സംഘടന ഉള്ളതുകൊണ്ടാണ് ലോക എന്ന് പറയുന്ന സിനിമ 280 കോടി വാരിയതെന്ന് പറയുന്ന വങ്കത്തരം നിങ്ങള്‍ ഒന്ന് ആലോചിച്ച് നോക്ക്. ലോകം പോലുള്ള ചിത്രങ്ങൾ ഉണ്ടാക്കാനുള്ള സ്പെയിസ് ഉണ്ടാക്കിയത് ഈ സംഘടന നിലവില്‍ വന്നതിന് ശേഷമാണത്രേ. ഒരുപാട് പേർ ഒഴിവാക്കിയിട്ടും ധൈര്യം പൂർവ്വം അത് ഏറ്റെടുത്ത ദുല്‍ഖർ സല്‍മാനും സംവിധായകും ഒരു ഇടം കൊടുക്കാതെ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുന്നവരോട് വെളിവ് ഇല്ലാതായോ എന്നാണ് എനിക്ക് ചോദിക്കാനുള്ളതെന്നും അദ്ദേഹം പറയുന്നു.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications