'അങ്ങനെ വന്നാൽ ദിലീപ് മറ്റാരുടെയെങ്കിലും പേര് വിളിച്ച് പറഞ്ഞേനെ,'അമ്മ'യുടെ മൗനത്തിന് പിന്നിൽ';ബൈജു കൊട്ടാരക്കര
കൊച്ചി: താരസംഘടനയായ അമ്മയ്ക്കും നടനും എംപിയുമായ സുരേഷ് ഗോപിക്കുമെതിരെ അതിരൂക്ഷ വിമർശനവുമായി സംവിധായകൻ ബൈജു കൊട്ടാരക്കര. സംഘടനയെ ബി ജെ പിയിൽ കെട്ടാനാണ് സുരേഷ് ഗോപി ശ്രമിക്കുന്നതെന്ന് സംവിധായകൻ ആരോപിച്ചു. ഹണി റോസിന് നിയമസഹായം നൽകാൻ തയ്യാറായ സംഘടന നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയ്ക്കൊപ്പം എന്തുകൊണ്ടാണ് നിൽക്കാൻ തയ്യാറാകാതിരുന്നതെന്നും ബൈജു കൊട്ടാരക്കര ചോദിച്ചു. തന്റെ യുട്യൂബ് ചാലായ ന്യൂസ് ഗ്ലോബ് ചാനലിലൂടൊയിരുന്നു പ്രതികരണം.
' എ എം എം എ എന്ന സംഘടന പൊളിയണമെന്ന് ആഗ്രഹമില്ല. പക്ഷെ അമ്മയെന്ന സംഘടനയെ എ എം എം എ എന്ന് വിളിക്കണമെന്ന് പറഞ്ഞവർക്കെതിരെ സുരേഷ് ഗോപി പറഞ്ഞതിൽ ചില പ്രശ്നങ്ങളുണ്ട്. അദ്ദേഹം ബി ജെ പിക്ക് വേണ്ടി പല കാര്യങ്ങളും ചെയ്യുന്നുണ്ട്. താനാണ് തമ്പുരാനെന്ന നിലക്ക് പല കാര്യങ്ങളും ചെയ്ത് കൂട്ടുന്നൊരാളാണ്. അതൊക്കെ സോഷ്യൽ മീഡിയയിലൂടെ ജനങ്ങൾ കാണുന്നുണ്ട്. സുരേഷ് ഗോപിയെ തന്നെ സംഘടന കുറെനാൾ മാറ്റി നിർത്തിയതാണ്.ഇപ്പോൾ ഈ സംഘടനയിലെ ചില ആളുകളുടെ പെരുമാറ്റവും കേസും പുക്കാറുമൊക്കെ ആയി വന്നപ്പോൾ സംഘടനയിൽ നിന്നും മോഹൻലാൽ രാജിവെച്ച് അദ്ദേഹത്തിന്റെ വഴിക്ക് പോയി. പക്ഷെ ബിജെപിയുമായി നല്ല ബന്ധമുള്ള ആളാണ് മോഹൻലാൽ. പിന്നെ പ്രിയദർശൻ ഉണ്ണി മുകുന്ദൻ, മേജർ രവി ഇവരൊക്കെ ബി ജെ പിയിലേക്ക് വന്നപ്പോൾ എ എം എം എ എന്ന സംഘടനയെ ബി ജെ പിയിലേക്ക് കൊണ്ടുകെട്ടാനുള്ള ശ്രമം നടക്കുന്നുണ്ടോയെന്ന് സംശയമുണ്ട്.

സുരേഷ് ഗോപി പറഞ്ഞത് ഞാൻ ഇതിന് മുന്നിൽ നിന്ന് പ്രവർത്തിക്കാം ബാക്കി ചെറുപ്പക്കാർ മുന്നിൽ നിന്ന് പ്രർത്തിക്കണമെന്നാണ്. അതിന്റെ വ്യംഗാർത്ഥം മറ്റൊന്നുമല്ല, ബിജെപിയിലേക്ക് കൊണ്ടുകെട്ടാനുള്ള ശ്രമം മാത്രമാണ്.
എ എം എം എ എന്ന് ഈ സംഘടനയെ എന്തുകൊണ്ട് ഇങ്ങനെ വിളിച്ചുവെന്ന് സുരേഷ് ഗോപി മനസിലാക്കണം. നിങ്ങളുടെ സംഘടനാംഗമായ നടിയെ ക്വട്ടേഷൻ ബലാത്സംഗം നടത്തിച്ച് ഇന്നേക്ക് 6 വർഷമായി. നിങ്ങളുടെ സംഘടന അന്ന് വളരെ വൈകിയാണ് പ്രതികരിച്ചത്. അന്ന് ആ പരിപാടിയിൽ വളരെ മനോഹരമായി സംസാരിച്ച നടനാണ് കേസിലെ എട്ടാം പ്രതിയായത്. ആ എട്ടാം പ്രതി വന്നപ്പോൾ പലരും കാലുമാറി. നിങ്ങൾ ആ പ്രതിയെ സംരക്ഷിക്കാൻ ശ്രമം നടത്തി. ആ അതജീവിതക്ക് അൽപം പോലും സംഘടന ദയ കൊടുത്തില്ല.
ഇപ്പോൾ ഹണി റോസിന്റെ പ്രശ്നം വന്നപ്പോൾ വളരെവ്യക്തമായി അപലപിച്ചയാളാണ് ഞാൻ. പക്ഷെ അതിനകത്ത് എ എം എം എ എന്ന സംഘടന നിയമ സഹയാം നൽകാൻ തയ്യാറായി. അത് സന്തോഷം തന്നെ. . എന്നാൽ നടി കേസിലെ അതിജീവിതയുടെ മാനം അടങ്ങുന്ന മെമ്മറി കാർഡ് മൂന്ന് തവണ കോടതിയിൽ വെച്ച് അനധികൃതമായി തുറന്നു. ഈ സംഭവത്തിൽ നിയമപരമായി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഏതെങ്കിലും സംഘടനാംഗങ്ങൾ മുന്നോട്ട് വന്നോ?
ആ സംഘടനയിൽ പെട്ട ചില ആളുകൾ പ്രതിക്ക് വേണ്ടി വാദിക്കുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നു. അങ്ങനെയുളള സംഘടനയെ ആണോ അമ്മ എന്ന് വിളിക്കേണ്ടത്? ആ പേര് വിളിക്കാൻ ഒരു പരിശുദ്ധി വേണം. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയെ പോലും തിരിച്ചെടുത്തു. ഇനി അയാൾക്കെതിരെ എന്തെങ്കിലും ആരോപണം ഈ എ എം എം എ സംഘടന ഉന്നയിച്ചാൽ അയാൾ മറ്റാരുടെയെങ്കിലും പേര് വിളിച്ച് പറഞ്ഞാലോ, അങ്ങനെയൊക്കെയുള്ള സാഹചര്യമാണെങ്കിൽ അത് പാടാകും. അതുകൊണ്ടല്ലേ സംഘടന മൗനം പാലിച്ചത്',ബൈജു കൊട്ടാരക്കര പറഞ്ഞു.












Click it and Unblock the Notifications