Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാന്‍ ഒരു ദിലീപ് ഫാന്‍ അല്ല; പക്ഷെ ഇങ്ങനെയൊന്നും ഒരിക്കലും ചെയ്യാന്‍ പാടില്ല: ഇത് ഇരട്ടത്താപ്പ് അല്ലേ?

ദിലീപ് ആരാധകർ വലിയ പ്രതീക്ഷ വെച്ച് പുലർത്തിയിരുന്ന ചിത്രമായിരുന്നു പ്രിന്‍സ് ആന്‍ഡ് ഫാമിലി. രാമലീലക്ക് ശേഷം ദിലീപിന്റേതായി ഒരു തിയേറ്റർ ഹിറ്റ് ഈ ചിത്രത്തിലൂടെ ഉണ്ടാകുമെന്ന് അവർ പ്രതീക്ഷിച്ചു. ആ പ്രതീക്ഷകള്‍ പൂർണ്ണമായി തകർന്നില്ലെങ്കിലും സമ്മിശ്ര പ്രതികരണം നേടിക്കൊണ്ടാണ് ചിത്രം തിയേറ്റററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നത്.

പ്രിന്‍സ് ആന്‍ഡ് ഫാമിലി മികച്ച ചിത്രമാണെങ്കിലും പതിവ് പോലെ ഒരു വിഭാഗം പതിവ് പോലെ ദിലീപിനെതിരെ നെഗറ്റീവ് പ്രചരണം നടത്തുകയാണെന്നുമാണ് ദിലീപ് ആരാധകർ അഭിപ്രായപ്പെടുന്നത്. അത് അല്ല ചിത്രം പ്രതീക്ഷിച്ച അത്ര നിലവാരം പുലർത്തിയില്ലെന്ന വിമർശനവും ചിലർ ഉയർത്തുന്നുണ്ട്. സിനിമാ ആരാധക ഗ്രൂപ്പുകളില്‍ ഇത് സംബന്ധിച്ച് ചൂടേറിയ ചർച്ചകളാണ് നടക്കുന്നത്.

dileepnenews-

'ഞാൻ ഒരു ദിലീപ് ഫാൻ അല്ല. പക്ഷേ ഇങ്ങനെയൊന്നും ഒരു സിനിമക്കും റിവ്യൂ പറയാൻ പാടില്ലെന്ന അഭിപ്രായമുണ്ട്. കാര്യം ബലാത്സംഗകേസിലെ പ്രതിയൊക്കെയാണ് (കോടതി വിധിച്ചിട്ടില്ല ) പുള്ളിയെങ്കിലും ഒരു സിനിമ എന്ന് പറയുന്നത് എത്രയോ ലക്ഷം ആളുകളുടെ പ്രയത്നമല്ലേ. ഇങ്ങനെ കാട്ടവരാതം, മലങ്കൾട്ട് പ്രോ മാക്സ്, വിൻടേജ് കോമാളിത്തരം എന്നൊക്കെ പറഞ്ഞാൽ നാളെയാരെങ്കിലും അത്‌ പോയി കാണുമോ?' എന്നാണ് സഫ്ദർ ഹഷ്മിയെന്നയാള്‍ അശ്വന്ത് കോക്കിനെ ഉദ്ദേശിച്ചുകൊണ്ട് മൂവി സ്ട്രീറ്റ് എന്ന ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിക്കുന്നത്.

ബ്രൊമാൻസിൽ മാത്യു കോമാളിത്തരം കാണിച്ചപ്പോൾ ഇല്ലാത്ത പ്രശ്നം എന്തിനാ ഈ അശ്വന്തിന് ദിലീപേട്ടൻ കാണിച്ചപ്പോൾ മാത്രം തോന്നുന്നത്. അത്‌ ഇരട്ടത്താപ്പല്ലേ. കോമാളിത്തരമായിരിക്കും എന്ന മുൻവിധിയോടെ ഒരു സിനിമ കാണാൻ ഇരുന്നാൽ അത് കോമാളിത്തരം ആയിട്ട് തന്നെയല്ലേ തോന്നുള്ളു?

സോഫയിലെ ഏതോ ടോയ് വെച്ചതിന്റ മേലെപ്പോയി ഇരുന്ന് ടോയ് ഒച്ചവെവെച്ചത് കേട്ട് ഞെട്ടിയ കോമഡിയൊന്നും അശ്വന്തിന് വർക്ക്‌ ആയില്ലെന്ന് കരുതി അത് ആർക്കും വർക്ക്‌ ആവില്ലെന്നില്ലാലോ. അതൊക്കെ വർക്ക്‌ ആവുന്ന അഞ്ചാറാളും കൂടിയതല്ലേ നമ്മുടെ സമൂഹം? ഞാൻ എന്തായാലും നാളെ രാവിലെ തന്നെ പോയി കാണാൻ തീരുമാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

അതേസമയം, ഒരു വലിയ കാലയളവിന് ശേഷം ജീവനുള്ള മുഖമുള്ള ദിലീപിനെ കാണാൻ കഴിഞ്ഞുവെന്നാണ് സിജിന്‍ കൂവള്ളൂർ എന്നയാള്‍ അഭിപ്രായപ്പെടുന്നത്. കേസും കൂട്ടവുമായി നടക്കുന്നതിനിടയിൽ ഇറങ്ങിയ സിനിമകളിൽ പ്രേക്ഷകരെ ചിരിപ്പിക്കാൻ അഭിനയിക്കുന്നു തോന്നിപ്പിക്കുന്ന ഒരു നിരാശ നിറഞ്ഞ മുഖത്തിൽ നിന്നും ജീവൻ ഉള്ള മുഖമുള്ള ഒരു ദിലീപേട്ടനെ കാണാൻ സാധിക്കുന്നുണ്ട് പ്രിൻസിലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ചിരിക്കില്ലെന്ന വാശി ഇല്ലാതെ കണ്ടാൽ ഫസ്റ്റ് ഹാഫ് മനസ്സ് നിറഞ്ഞു ചിരിക്കാൻ ഒരു പാട് അവസരങ്ങൾ ഉണ്ട്. സെക്കന്റ്‌ ഫാഫിൽ കുറച്ച് ക്ലീഷേ പരിപാടി തോന്നി എങ്കിലും ഫാമിലി സെന്റിമെന്റ്സും മറ്റുമായി തെറ്റില്ലാതെ കണ്ടിരിക്കാം. കഥ പുതുമ ഉള്ളതല്ല എങ്കിലും പറയുന്ന അന്തരീക്ഷം വളരെ കാലിക പ്രസക്തം ആണ്. ടൂ കൺട്രീസ്, മൈ ബോസ് പോലെ ഒന്നും എത്തിയില്ല എങ്കിലും വളരെ നല്ല കുടുംബ ചിത്രം ആണ്. ഷാരിസ് മുഹമ്മദിന്റെ നല്ല തിരക്കഥ. പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫന് ആ പണി അറിയാമെന്ന് തെളിയിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

തുടക്കം മുതൽ അവസാനം വരെ കുടുംബസമേതം തിയറ്ററിലിരുന്ന് ആസ്വദിച്ചു കാണാവുന്നൊരു സിനിമയാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലിയെന്ന് കെപി നജീമുദ്ധീന്‍ എന്നയാളും അഭിപ്രായപ്പെടുന്നു. ഒരു ദിലീപ് സിനിമ തിയറ്ററിൽ ഇത്രയും ആരവങ്ങളോടെ കണ്ടിറങ്ങിയിട്ട് വർഷങ്ങളായി. 'ടൂ കൺട്രീസ്' ആയിരുന്നു ഇത്രയും നിറഞ്ഞ സദസ്സിൽ, കൂട്ടച്ചിരിയും കൈയടികളുമായി ആസ്വദിച്ചു കണ്ട ഒരു ദിലീപ് ചിത്രം.

സിദ്ധീഖ്‌, ബിന്ദു പണിക്കർ, ജോണി ആന്റണി, മഞ്ജു പിള്ള തുടങ്ങി വരുന്നവനും പോകുന്നവനുമൊക്കെ ഗംഭീര പ്രകടനം. പുതിയ നായികയുടെ പ്രകടനമാണ് ഏറ്റവും ഗംഭീരം...!! ആദ്യ സിനിമയാണെന്ന് തോന്നാത്ത വിധം വളരെ വെടിപ്പായി തന്നെ ചെയ്തുവെച്ചിട്ടുണ്ട്. മ്യൂസിക്, ഡയറക്ഷൻ, എഡിറ്റിംഗ് തുടങ്ങി എല്ലാം ഒന്നിനൊന്ന് മെച്ചം. ജനഗണമന, ക്വീൻ, മലയാളി ഫ്രം ഇന്ത്യ എന്നിവക്ക് ശേഷം ഇന്നത്തെ കാലത്ത് ഏറെ സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയവുമായി തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്‌ വീണ്ടും നമുക്ക് മുന്നിലെത്തിയിരിക്കുകയാണ്. ഒരേ സമയം ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു നല്ല കുടുംബ ചിത്രമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+