ഇങ്ങനെ കേറി കോമാളിത്തം പറഞ്ഞ് സ്വയം നാറ്റിക്കുന്നത് എന്തിനാണ്'; തുറന്നടിച്ച് ഉണ്ണി ശിവപാൽ
ദിലീപ് സിനിമയായ പ്രിൻസ് ആന്റ് ദി ഫാമിലിക്കെതിരെ ഉയരുന്ന നെഗറ്റീവ് റിവ്യൂകൾക്കെതിരെ തുറന്നടിച്ച് നടൻ ഉണ്ണി ശിവപാൽ. എന്തിനാണ് മികച്ചൊരു സിനിമയ്ക്കെതിരെ ഇത്തരത്തിൽ പ്രൊപ്പഗാണ്ട നടത്തുന്നതെന്നാണ് നടൻ ചോദികുന്നത്. യാദൃശ്ചികമായാണ് താൻ സിനിമ കണ്ടതെന്നും ചിത്രം വളരെ മനോഹരമാണെന്നും ഉണ്ണി ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. നടന്റെ വാക്കുകളിലേക്ക ്
' ഞാൻ പല പ്രാവശ്യം ആലോചിച്ചിട്ടാണ് ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നത്. മറ്റൊന്നുമല്ല സോഷ്യല്‍ മീഡിയയിൽ പല സിനിമ റിവ്യൂസും കണ്ടിട്ടുണ്ട്. അത് കുഴപ്പമാണെന്നല്ല. അങ്ങനെ കണ്ടിട്ട് ഇത് കൊള്ളത്തില്ല എന്ന് തീരുമാനിക്കുകയും അതേസമയം നമ്മുടെ നിര്‍മ്മാതാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ലിബര്‍ട്ടി ബഷീര്‍ക്ക് പറഞ്ഞ ഒരു സ്റ്റേറ്റ്മെന്റ് കണ്ടിട്ടാണ് .എൻറെ സുഹൃത്തിനൊപ്പം സിനിമ കാണാൻ പോയത്. സത്യം പറയാലോ നാണം തോന്നുകയാണ്, ആരോടാണെന്ന് അറിയുമോ? ഈ സോഷ്യൽ മീഡിയയിൽ റിവ്യൂ ചെയ്യുന്നവർ സിനിമയെ കീറി മുറിക്കുകയാണ്. മുറിച്ചോട്ടെ അതൊക്കെ അവരുടെ താത്പര്യം.

നാണക്കേട് നിങ്ങള്‍ക്ക് തന്നെയാണ്. കൃത്യമായി സത്യസന്ധമായി ഏത് സിനിമയെക്കുറിച്ചും നിങ്ങള്‍ക്ക് അവലോകനം ചെയ്യാം. പക്ഷേ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് എന്തിനാണ് സ്വന്തം തലയില്‍ ചളി വാരിത്തേക്കുന്നത് എന്നാണ് ചോദിക്കാനുള്ളത്. പ്രിൻസ് ആന്റ് ദി ഫാമിലി എന്ന സിനിമയെ കുറിച്ചാണ് ഞാൻ പറയുന്നത്. യാദൃശ്ചികമായാണ് ഞാൻ സിനമ കാണുന്നത്. റിവ്യൂ കേട്ട് ആ സിനിമ കാണണ്ട എന്ന് ഞാൻ തീരുമാനിച്ചതാണ്. പക്ഷെ യാദൃശ്ചികമായി കണ്ടു. ഒരു ആധികാരികതയും ഇല്ലാതെ ആ സിനിമയ്ക്കെതിരെ ഒറ്റടിക്ക് അടിക്കുകയാണ്, അതിന്‍റെ ക്യാമറ പോര, ഡയറക്ഷന്‍ പോര, ദിലീപിന്‍റെ പഴയ കോമഡി എന്നൊക്കെയാണ് വിമർശനം. നമ്മളും കുറേ ആയില്ലേ കുറേ സിനിമകൾ കാണുന്നു. എന്ത് കാര്യത്തിനാണ് ഇത്തരം വിമർശനങ്ങൾ. വളരെ നല്ലൊരു കുടുംബ ചിത്രമാണ് പ്രിൻസ് ആന്റ് ദി ഫാമിലി. ദിലീപ് തിരിച്ചുവന്നു എന്ന് തന്നെ പറയാം.
നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫനും അഭിമാനിക്കാം. സംവിധായകനും തിരക്കഥാകൃത്തിനും ഒക്കെ അഭിമാനിക്കാനുന്നതാണ് സിനിമ. നടിയുടെ പ്രകടനമൊക്കെ എടുത്തുപറയേണ്ടതാണ്. മനോഹരമായ ഒരു ചിത്രം തന്നെയാണ്. മനസ് അറിയുന്ന തമാശകളാണ്. ഒരു സങ്കോചവുമില്ലാതെ സിനിമ പോയി കാണാം. ഒന്നും പേടിക്കേണ്ട, സിനിമ ഹിറ്റായി മാറും എന്ന കാര്യത്തിൽ സംശയമില്ല. പാപ്പരാസികളുടെ കണ്ണ് പൊട്ടുന്ന രീതിയിൽ സിനിമ വിജയിക്കട്ടെ. റിവ്യൂവേഴ്സിനോട് പറയാനുള്ള എന്തിനാണ് . സിനിമയെ ആവശ്യമില്ലാതെ കരിവാരി തേക്കുന്നത് മറ്റേടത്ത് പോയി പറഞ്ഞാൽ മതി'












Click it and Unblock the Notifications