ദിലീപ് സിനിമകൾ വേണ്ടേ? തഴഞ്ഞ് ഒടിടി പ്ലാറ്റ്ഫോമുകളും..3 സിനിമകളും വാങ്ങിയില്ല, തിരിച്ചടി
തീയറ്ററിൽ ഹിറ്റാണെങ്കിലും അല്ലെങ്കിലും പുതിയ സിനിമകൾ വേഗത്തിൽ ഒടിടിയിൽ കാണാമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന പ്രേക്ഷകർ നിരവധിയാണ്. പ്രത്യേകിച്ച് മലയാള ചിത്രങ്ങൾ. എന്നാൽ മലയാളത്തിലെ പല സിനിമകളും വാങ്ങാൻ ഒടിടി പ്ലാറ്റ്ഫോമുകൾ ഇപ്പോൾ തയ്യാറാകുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. നടൻ ദിലീപിന്റെ ഏറ്റവും ഒടുവിലിറങ്ങിയ മൂന്ന് ചിത്രങ്ങളും ഇത്തരത്തിൽ ഒ ടി ടി പ്ലാറ്റ്ഫോമുകൾ വാങ്ങിയിട്ടില്ല.
ദിലീപ് നായകനായി എത്തിയ 'പവി കെയർടേക്കർ', 'ബാന്ദ്ര', 'തങ്കമണി' എന്നീ ചിത്രങ്ങൾ ഒരു ഒടിടി പ്ലാറ്റ്ഫോമുകാരും വാങ്ങാൻ തയ്യാറായിട്ടില്ല. ഏപ്രിൽ 26നാണ് പവി കെയർ ടേക്കർ റിലീസായത്. മാർച്ചിലായിരുന്നു തങ്കമണി പുറത്തിറങ്ങിയത്. ബാന്ദ്ര കഴിഞ്ഞ വർഷം നവംബർ 10 നാണ് റിലീസ് ചെയ്തത്.

ബാന്ദ്ര ഹോട്ട് സ്റ്റാറിലെത്തുമെന്ന്, പക്ഷെ
ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രമാണ് ബാന്ദ്ര. രാമലീല എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഇരുവരും തമ്മിൽ ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. വമ്പൻ പ്രതീക്ഷയുമായി തീയറ്ററിൽ എത്തിയ ചിത്രം പക്ഷെ തീയറ്ററിൽ വിജയിച്ചില്ല. ഏകദേശം 35 കോടിയോളം ബജറ്റിലായിരുന്നു ചിത്രം ഒരുങ്ങിയത്. എന്നാൽ മുടക്കുമുതരിന്റെ പകുതി പോലും തിരിച്ചുപിടിക്കാൻ ചിത്രത്തിന് സാധിച്ചിരുന്നില്ല.
സിനിമ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ റിലീസാകുമെന്ന രീതിയിൽ ഡിസംബറിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ പിന്നീട് യാതൊരു വിവരവും ഉണ്ടായില്ല.
തങ്കമണി അടപടലം പരാജയപ്പെട്ടു
തങ്കമണി എന്ന നാടിനെ നടുക്കിയ നരനായാട്ടിന്റെ പുനഃരാവിഷ്കരണവുമായി എത്തിയ ചിത്രമാണ് ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത 'തങ്കമണി'.1986 ഒക്ടോബർ 21ന് തങ്കമണി എന്ന ഗ്രാമത്തിൽ ഒരു ബസ് സർവ്വീസുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. തുടർന്ന് നടന്ന പോലീസ് ലാത്തിച്ചാജും വെടിവെയ്പ്പുമെല്ലാം ആസ്പദമാക്കിയിരുന്നു സിനിമ. എന്നാൽ യാതൊരു പുതുമയും ഇല്ലാതെ എത്തിയ ചിത്രം ഈ വർഷത്തെ ഏറ്റവും മോശം ചിത്രങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുകയായിരുന്നു.
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ
വലിയ പ്രിറിലീസ് ഹൈപ്പുമായി എത്തിയ ചിത്രമായിരുന്നു നടൻ വിനീത് കുമാർ ഒരുക്കിയ പവി കെയർ ടേക്കർ. ലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാരാണ് ചിത്രത്തിൽ അഭിനയിച്ചത്. ദിലീപ് തന്നെയായിരുന്നു ചിത്രത്തിന്റെ നിർമ്മാണവും. ദിലീപിന്റെ പഴഞ്ചൻ കോമഡികൾ കുത്തിനിറച്ചെത്തിയതായിരുന്നു ചിത്രം. അതുകൊണ്ട് തന്നെ സിനിമ പ്രേക്ഷകർ ഏറ്റെടുത്തില്ല. അതേസമയം വെക്കേഷൻ സമയത്ത് ഇറങ്ങിയതിനാൽ ബജറ്റ് തിരിച്ചുപിടിക്കാൻ ചിത്രത്തിനായി. കാര്യമായ സ്വാധീനം ഉണ്ടാക്കാൻ കഴിയാതിരുന്ന ഈ സിനിമയും ഒടിടി പ്ലാറ്റ്ഫോമുകൾ തിരിഞ്ഞ് നോക്കിയില്ല.
അതേസമയം ഈ സമയങ്ങളിൽ ഇറങ്ങിയ ആവേശം, ഗുരുവായൂർ അമ്പലനടയിൽ , പ്രേമലു തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ തീയറ്ററിലെ പോലെ തന്നെ ഒടിടിയിലും വൻ ഹിറ്റായി മാറിയിരുന്നു. വമ്പൻ തുകയ്ക്കായിരുന്നു ചിത്രങ്ങൾ ഒടിടി പ്ലാറ്റ്ഫോമുകൾ വാങ്ങിയതെന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications