'ആദ്യത്തെ രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഈ സിനിമ വേണോയെന്ന് ഞാൻ ആലോചിച്ചു'; ആ സിനിമയെക്കുറിച്ച് ദിലീപ്
വ്യത്യസ്ത വേഷങ്ങൾ ചെയ്ത് ഫലിപ്പിക്കാൻ ദിലീപിന് പ്രത്യേക കഴിവ് തന്നെയാണ്. ചാന്ത് പൊട്ട്, കുഞ്ഞിക്കൂനൻ, മായാമോഹിനി അങ്ങനെ എത്രയോ കഥാപാത്രങ്ങൾ ദിലീപ് ചെയ്തിട്ടുണ്ട്. ചെറിയ വേഷങ്ങൾ ചെയ്ത് പിന്നീട് മലയാളത്തിലെ മുൻനിരയിലെത്തി താരമായ ദിലീപ് മാനത്തെ കൊട്ടാരം എന്ന ചിത്രത്തിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായ ദിലീപ് എന്ന പേര് പിന്നീട് സിനിമാ ജീവിതത്തിൽ സ്വീകരിക്കുകയും ചെയ്തു. ഇപ്പോൾ താൻ ആശങ്കയോടെ അഭിനയിച്ച സിനിമയെക്കുറിച്ച് മുൻപ് പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ചർച്ചയാവുന്നത്.
2012 ൽ ആണ് മായാമോഹിനി എന്ന സിനിമ ദിലീപ് ചെയ്യുന്നത്. സ്ത്രീവേഷത്തിൽ എത്തി ദിലീപ് തന്റെ ആരാധകരെ ഞെട്ടിച്ച സിനിമയാണ് മായാമോഹിനി. ഈ സിനിമയ്ക്ക് വൻ സ്വീകാര്യത ലഭിച്ചിരുന്നു. 25 കോടിയോളം കളക്ഷൻ ലഭിക്കുകയും ചെയ്തിരുന്നു. ദിലീപ്, ബിജു മേനോൻ, ബാബുരാജ്, മൈഥിലി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു അഭിമുഖത്തിൽ മായാമോഹിനിയെക്കുറിച്ച് ദിലീപ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ചർച്ചയാവുന്നത്.

ഒരു ഘട്ടത്തിൽ ഈ സിനിമ വേണോ എന്ന് വരെ താൻ ചിന്തിച്ചിരുന്നു എന്ന് ദിലീപ് പറയുന്നു. മായാ മോഹിനിയിൽ അഭിനയിച്ച് ആദ്യത്തെ രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഞാൻ ഈ സിനിമ വേണോ എന്ന് ആലോചിക്കേണ്ട അവസ്ഥയിലെത്തി. കാരണം എനിക്ക് അത് ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല. അത് കഴിഞ്ഞ് കോലം വരയ്ക്കുന്ന സീൻ, പിന്നെ ചെടിക്ക് വെള്ളം ഒഴിക്കുന്ന സീൻ ഇത് ചെയ്തപ്പോഴാണ് എനിക്ക് മായാ മോഹിനിയെ കിട്ടിയത്. മായാമോഹിനിയുടെ ശൈലി വന്നത്, എന്നാണ് ദിലീപ് പറഞ്ഞത്.
അതേ സമയം സമീപകാലത്ത് ദിലീപ് സിനിമകൾ തിയറ്ററുകളിൽ ഹിറ്റ് അടിച്ചിട്ടേയില്ല. 2017 ൽ പുറത്തിറങ്ങിയ രാമലീലയ്ക്ക് ശേഷം ദിലീപിന്റെ ചിത്രങ്ങളൊന്നും ഹിറ്റ് ആയിട്ടില്ല. എന്നാൽ ഇനി വരാൻ പോകുന്ന ദിലീപ് ചിത്രങ്ങൾ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ദിലീപിന്റെതായി ഇനി വരാനിരിക്കുന്നത് പ്രിൻസ് ആന്റ് ഫാമില 'ഭ ഭ ബ' (ഭയം, ഭക്തി, ബഹുമാനം ) തുടങ്ങിയ ചിത്രങ്ങളാണ്.
കേസും വിവാദവുമായി ബന്ധപ്പെട്ട് രണ്ട് വർഷത്തോളം ദിലീപ് സിനിമയിൽ അഭിനയിച്ചിട്ടില്ല. ഏറ്റവും വലിയ പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്താണ് രാമലീല എന്ന സിനിമ പുറത്തിറങ്ങുന്നത്. രാമലീല തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയായി എന്നും ദിലീപ് നേരത്തെ പറഞ്ഞിരുന്നു.












Click it and Unblock the Notifications