'എല്ലാം തുടങ്ങിയത് മായാമോഹിനിക്ക് ശേഷം... എല്ലാവര്‍ക്കും ഞാന്‍ കരഞ്ഞാല്‍ മതി'; പോരാട്ടത്തിലെന്ന് ദിലീപ്
കൊച്ചി: തനിക്കും തന്റെ സിനിമകള്‍ക്കും എതിരായ ആക്രമണം തുടങ്ങിയിട്ട് പതിനൊന്ന് വര്‍ഷത്തിലേറെയായി എന്ന് നടന്‍ ദിലീപ്. തന്റെ ഏറ്റവും പുതിയ ചിത്രമായ പവി കെയര്‍ ടേക്കര്‍ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ അക്കാലത്ത് താനതൊന്നും കാര്യമാക്കിയിരുന്നില്ലെന്നും ദിലീപ് പറയുന്നു.
എന്നാല്‍ പിന്നീട് ആക്രമണത്തിന്റെ രൂപവും സ്വഭാവവും മാറാന്‍ തുടങ്ങിയെന്നും അതിന്റെ തീവ്രത കൂടാന്‍ തുടങ്ങി എന്നും ദിലീപ് പറയുന്നു. ഇന്ത്യയില്‍ ഒരു നടനും ഈ അടുത്ത കാലത്ത് ഇത്രയും അനുഭവിച്ചിട്ടുണ്ടാകില്ല എന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. സത്യത്തിന് വേണ്ടിയാണ് തന്റെ പോരാട്ടമെന്നും ഇത് സംബന്ധിച്ച് കൂടുതലൊന്നും പറയാനാകില്ലെന്നും ദിലീപ് പറഞ്ഞു. ദിലീപിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'ഞാന്‍ ആക്രമണം നേരിടാന്‍ തുടങ്ങിയിട്ട് 11 വര്‍ഷമായി. മായാമോഹിനിയൊക്കെ കഴിഞ്ഞതിന് ശേഷമാണ് പതുക്കെ പതുക്കെ കളര്‍ മാറാന്‍ തുടങ്ങുന്നത്. 2012-13 കാലഘട്ടം മുതല്‍ പലരൂപത്തില്‍ അതിന്റെ തീവ്രത കൂടാന്‍ തുടങ്ങി. പിന്നെ ഇത് പാര്‍ട്ട് ഓഫ് ദി ഗെയിം എന്ന പോലെ അതിന്റെ വഴിക്ക് പോകുന്നു. കലാകാരന്‍ എന്ന നിലക്ക് നമ്മളെ സ്‌നേഹിക്കുന്നവരെല്ലാം സിനിമ കാണാന്‍ വരുന്നവരുണ്ട്.
അത് വലിയ സന്തോഷമാണ്. അതിന് മുന്‍പുണ്ടായിട്ടുള്ള ആക്രമണങ്ങളൊന്നും എന്നെ വല്ലാതെ ബാധിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഒരുപാട് പേര് അറ്റാക്ക് ചെയ്യുമ്പോഴും ഞാനതൊന്നും മൈന്റ് ചെയ്യാറില്ല. കാരണം എന്റെ ഓഡിയന്‍സ് ആ കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്ന ആള്‍ക്കാരല്ല. അവര്‍ ചാനല്‍ കാണുന്ന ആള്‍ക്കാരായിരുന്നു. പിന്നെ അവര്‍ ചാനലിലൂടെ വരാന്‍ തുടങ്ങി.
ഏതൊക്കെ തരത്തിലാണ് അറ്റാക്ക് വരുന്നത്. ഈ സിനിമ ഇറങ്ങുമ്പോഴും എന്തിനാണ് വായില്‍ തോന്നുന്നതൊക്കെ പറയുന്നത് എന്ന് തോന്നും. ഇന്ത്യയില്‍ ഒരു നടനും ഈ അടുത്ത കാലത്ത് ഇങ്ങനെ ഒരു ട്രോഫി കിട്ടിയിട്ടുണ്ടാകില്ല. നമ്മളില്‍ ഒരു സത്യമുണ്ട്. അതിന്റെ ഫൈറ്റാണ്. നമുക്ക് അതിനെ കുറിച്ച് കൂടുതലൊന്നും സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. നമ്മള്‍ എങ്ങനെയെങ്കിലും കരയണേ എന്ന് ആഗ്രഹിച്ച് കൊണ്ടിരിക്കുന്ന ആള്‍ക്കാരുണ്ട്,' ദിലീപ് പറഞ്ഞു.
നടനും സംവിധായകനുമായ വിനീത് കുമാറിന്റെ സംവിധാനത്തിലിറങ്ങിയ ചിത്രമാണ് പവി കെയര്‍ ടേക്കര്‍. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണം. ഏപ്രില്‍ 26 നാണ് ചിത്രം റിലീസ ചെയ്തത്. സമ്മിശ്ര പ്രതികരണങ്ങളാണ് പവി കെയര്‍ ടേക്കറിന് ലഭിക്കുന്നത്. ജൂഹി ജയകുമാര്‍, ശ്രേയ രുഗ്മിണി, റോസ്മിന്‍, സ്വാതി, ദിലിന രാമകൃഷ്ണന്‍ എന്നീ അഞ്ച് പുതുമുഖ നായികമാരാണ് ചിത്രത്തിലുള്ളത്.












Click it and Unblock the Notifications