'ദിലീപുമായി 5000 വർഷം മുന്‍പത്തെ പരിചയം, അന്ന് ഒരു വിരോധവും ഉണ്ടായിരുന്നില്ല': വൈറല്‍ വീഡിയോ
മലയാളികള്‍ പ്രബുദ്ധർ എന്ന് പറയുമ്പോഴും നിരവധി അന്ധവിശ്വാസികള്‍ നിറഞ്ഞ് നില്‍ക്കുന്ന സമൂഹം കൂടിയാണ് നമ്മുടേത്. ഇലന്തൂർ നരബലിയും നന്തന്‍കോട് കൂട്ടക്കൊലയുമൊക്കെ കേരള സമൂഹത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന അന്ധവിശ്വാസത്തിന്റെ പ്രകടമായ ഉദാഹരണങ്ങളാണ്. ഇപ്പോഴിതാ സമാനമായ രീതിയില്‍ ഉള്ളതല്ലെങ്കിലും മറ്റൊരു തലത്തില്‍ അന്ധവിശ്വാസത്തിലൂന്നിയുള്ള ഒരു പ്രതികരണമാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.
ഈ വൈറല്‍ വീഡിയോയുടെ കേന്ദ്ര ബിന്ദു സിനിമ താരം ദിലീപ് ആണെന്നതാണ് ശ്രദ്ധേയം. ദിലീപിനെ അയ്യായിരം വർഷങ്ങൾക്ക് മുമ്പ് പരിചയമുണ്ടെന്ന് പറയുന്ന ഒരു വ്യക്തിയുടെ വീഡിയോയാണ് വൈറലായത്. കുറിയും ഭസ്മമൊക്കെ പൂശി ഒരു സ്വാമിയുടേതെന്ന് പോലുള്ള രൂപഭാവത്തിലുള്ള ഇദ്ദേഹം ആരാണെന്നത് വ്യക്തമല്ല.

'ദിലീപിനെ എനിക്ക് അയ്യായിരം വർഷങ്ങൾക്ക് മുമ്പ് തന്നെ പരിചയമുണ്ട്. ദിലീപ് അന്ന് അർജുനനായിരുന്നു. ഞാന്‍ കൃഷ്ണനും. അന്ന് ഞങ്ങള്‍ തമ്മില്‍ ഒരു വിരോധവും ഉണ്ടായിരുന്നില്ല. നല്ല സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഈ ജന്മത്തില്‍ ദിലീപിന് എന്നെ മനസ്സിലായില്ല.' എന്നും വൈറല്‍ വീഡിയോയിലുള്ള ആള്‍ പറയുന്നു.
ഈ ജന്മത്തിൽ, എത്രയോ വർഷങ്ങൾക്ക് മുമ്പ് ദിലീപിനെ എനിക്ക് അറിയാം. ആദ്യമായി ഞാന്‍ അദ്ദേഹത്തെ കണ്ടത് എപ്പോഴാണെന്ന് പറയാം. ഇഷ്ടം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ദിലീപ് തൃശൂരില്‍ വന്നപ്പോഴാണ് അദ്ദേഹത്തെ ഈ ജന്മത്തില്‍ ആദ്യമായി കാണുന്നത്.
ആ സമയത്ത് എനിക്ക് ഒരു ബുള്ളറ്റ് ഉണ്ടായിരുന്നു. അത് വർക്ക് ഷോപ്പില്‍ ഇട്ടിരിക്കുന്ന സമയത്താണ് രണ്ട് മൂന്ന് നടീ നടന്മാർ വരുന്നുണ്ട് കാണാന്‍ പോകുന്നില്ലേയെന്ന് ചിലർ ചോദിക്കുന്നത്. ദിലീപ് വരുന്നുണ്ടോയെന്നായിരുന്നു ഞാന്‍ തിരിച്ച് ചോദിച്ചത്. വരുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പോയി. അപ്പോഴാണ് ആദ്യമായി ഒരു നടനെ കാണുന്നതെന്നും അദ്ദേഹം പറയുന്നു.
അതേസമയം, ഈ വീഡിയോയുടെ താഴെ രസകരമായ നിരവധി കമന്റുകളാണ് നിറയുന്നത്. 'കള്ളുംകുടിച്ച് സി ഐ ഡി മൂസ കണ്ടിട്ട് വന്നിട്ട് ദിലീപ് അർജുൻ ആണ് പോലും. നാളെ പറയും ഭാവന ജൂലി ആണെന്ന്' എന്നാണ് ഒരാള്‍ കുറിച്ചത്. എന്നാല്‍ മറ്റൊരാളുടെ കമന്റ് 'ഇത് കഞ്ചാവല്ല കൂട്ടിയിട്ട് കത്തിച്ച് ആവിപിടിച്ചതാണ്' എന്നായിരുന്നു.
വാക്സിൻ്റെ പാർശ്വഫലങ്ങൾ വരുമെന്ന് പറഞ്ഞ് കേട്ട് അത് ഇത്രയും പെട്ടന്ന് ഈ രൂപത്തിൽ വരുമെന്ന് കരുതിയില്ല രാജാവേ, കൃഷ്ണേട്ടൻ എന്നെ മനസ്സിലായോ ആവോ? ഞനാണ് കഴിഞ്ഞ ജന്മത്തിലെ രാധ, എന്റെ ദൈവമേ.. ദിലീപേട്ടൻ ഇത് വല്ലതും കാണുന്നുണ്ടോ ആവോ എന്ന് തുടങ്ങിയ കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്.












Click it and Unblock the Notifications