'ദിലീപ് പണം തിരികെ തന്നു, കലാഭവൻ മണി കള്ളുകുടിക്കില്ലെന്ന് എനിക്ക് ഉറപ്പ് തന്നു'; ശശി അയ്യഞ്ചിറ
ദിലീപ്, പ്രഭു എന്നിങ്ങനെ വമ്പൻ താരങ്ങളെ അണിനിരത്തി വിനയൻ ഒരുക്കിയ ചിത്രമാണ് വാർ ആന്റ് ലൗ. എന്നാൽ ചിത്രം വലിയ സാമ്പത്തിക വിജയമായിരുന്നില്ല. ഇപ്പോഴിതാ ആ സിനിമയിലെ അനുഭവം പങ്കുവെയ്ക്കുകയാണ് പ്രൊഡ്യൂസറായ ശശി അയ്യഞ്ചി. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'പാട്രിയോട്ടിസം എന്ന് വച്ചാൽ എനിക്ക് വളരെ അധികം താല്പര്യമുള്ള ഒരു വിഷയമാണ്, അംജദ് സഹീർ എന്ന് പറഞ്ഞ ഒരാളായിരുന്നു വാർ ആന്റ് ലവ്വിന്റെ ആദ്യ പ്രൊഡ്യൂസർ. പടം തുടങ്ങി 15 ദിവസത്തെ ഷൂട്ടിങ് പോലും കഴിഞ്ഞിട്ടില്ല അപ്പോഴാണ് നിന്നത് .പക്ഷേ ബിഗ് ബഡ്ജറ്റ് സിനിമയാണ് അപ്പൊ എന്നോട് അദ്ദേഹം പറഞ്ഞു, എടാ എന്റെ ആഗ്രഹം എല്ലാ ആർട്ടിസ്റ്റുകളും ഭാരത് മാതാ കി ജയ് വിളിക്കലാണ്, അവരെ കൊണ്ട് ഞാൻ വിളിപ്പിക്കുകയാണെന്ന്. ആരൊക്കെയാണ് ആർട്ടിസ്റ്റുകൾ എന്ന് ചോദിച്ചപ്പോൾ പ്രഭു സാർ, ദിലീപ് അങ്ങനെ താരങ്ങളുടേയെല്ലാം പേര് പറഞ്ഞു. തമിഴും മലയാളവും ചെയ്യാനാണ് പ്ലാൻ എന്ന് പറഞ്ഞു. സ്റ്റോറി വിനയൻ പറഞ്ഞപ്പോൾ എനിക്ക് അത് ഇഷ്ടമായി, കുഴപ്പമില്ല എന്ന് എനിക്ക് തോന്നി, അപ്പോ ഞാൻ കൈ കൊടുത്തു ഓക്കേ എന്ന് പറഞ്ഞു. ഓക്കെ എന്ന് പറഞ്ഞു കഴിഞ്ഞാൽ പിന്നെ ഞാൻ ഒന്നും തിരിഞ്ഞു നോക്കാറില്ല .

കാസർഗോഡ് ഭാഗത്താണ് ഷൂട്ടിംഗ്. അവിടെ പാക്കിസ്ഥാൻ ജയിലിൽ സെറ്റ് ഇട്ടേക്കുകയാണ്. ഞാൻ പിറ്റേന്ന് അവിടെ പോയി അന്ന് തന്നെ നമ്മൾ പടം തുടങ്ങാൻ പ്ലാൻ ചെയ്തു ,പടം തുടങ്ങുകയും ചെയ്തു. അങ്ങനെയാണ് വാർ ആൻഡ് ലവ് എന്നുള്ള പടം ചെയ്ത്ത. ഞാൻ എന്റെ ഷൂട്ടിങ് തുടങ്ങിയാൽ വേറെ ഒരു പണിക്കും നിൽക്കില്ല ഫുൾ അവിടെ സിനി ഞാൻ രാവിലെ ആറക്ക് ക്യാമറ വെക്കും എന്ന് പറഞ്ഞാൽ 625ന് ഞാൻ ആ സ്പോട്ടിൽ ഉണ്ടാവും. അവിടെ എന്ത് പ്രശ്നം വന്നാലും ശരി ഞാൻ അവിടെ ഉണ്ടാവും അപ്പോ വാറലന് ഡൽഹിയിൽ നമുക്കൊരു ഷൂട്ട് ചെയ്യാൻ രാഷ്ട്രപതി ഭവന്റെ സൈഡിൽ അവിടെയൊക്കെ വേണായിരുന്നു. അതേപോലെ മിലിറ്ററി ഓഫീസ് ഒക്കെ, ഞാൻ ഡൽഹിയിൽ പോയി ഒറ്റ ദിവസം കൊണ്ടാണ് സാങ്ഷൻ നേടിയത്.
ഞാൻ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു ആർട്ടിസ്റ്റ് ആയിരുന്നു പ്രൊഫസാർ ഏഴുമണിക്ക് രാവിലെ ഷൂട്ടിങ് എന്ന് പറഞ്ഞാൽ കറക്റ്റ് ഏഴ മണിക്ക് വിത്ത് മേക്കപ്പ് പുള്ളി കോസ്റ്റ്യൂം ഇട്ട് പുള്ളി ലൊക്കേഷനിൽ ഉണ്ടാകും. അവിടെ ഒരു സ്റ്റൂൾ കിട്ടിയാൽ സ്റ്റൂളിമ കേറി ഇരിക്കും പുള്ളി. ഒരു ദിവസം ചെങ്കൽപേട്ട എന്ന് പറ സ്ഥലത്ത് ഫൈറ്റിങ് സീൻ ഷൂട്ട് ചെയ്ത് തിരിച്ചുവരികയായിരുന്നു. അന്ന് ഞാൻ വണ്ടി ഓടിക്കുണ്ട് അപ്പോ പ്രഭു സാർ എന്റെ കൂടെ മുമ്പിൽ വന്നിരുന്നു, അപ്പൊ ഫൈറ്റ് ഒക്കെ കഴിഞ്ഞ് ഏകദേശം രണ്ടു മണിയായി. ഞാൻ അവിടെ നിന്ന് തിരിച്ച് ചെന്നൈക്ക് വരുകയാണ്, പ്രഭു സാർ എന്നോട് പറഞ്ഞു ശ്രദ്ധിച്ച് വണ്ടി ഓടിക്കണം എന്ന്. നിങ്ങൾ ബാക്കിൽ പോയി ഉക്കാറ് ഞാൻ ഡ്രൈവ് ചെയ്തോളാം നിങ്ങൾ ഫൈറ്റ് കഴിഞ്ഞു വരികയല്ലേ ക്ഷീണിതനായിരിക്കുമെന്ന് പറഞ്ഞു.
അദ്ദേഹം പറഞ്ഞത് നിങ്ങൾ എന്റെ പ്രൊഡ്യൂസറാണ്, എനിക്ക് അത് കടവുൾ പോലെയാണ് ഞാൻ മുൻപിൽ തന്നെ ഇരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതൊരു വലിയൊരു ഭക്തിയായിട്ടും വലിയൊരു അംഗീകാരമായിട്ടും എനിക്ക് തോന്നി അദ്ദേഹം പറഞ്ഞ വാക്കുകൾ. അത്ര അദ്ദേഹം സിനിമയെ റെസ്പെക് ചെയ്യുന്നു.
വാർ ആന്റ് ലൗവിൽ യാതൊരു പ്ലാനിങ്ങും നടന്നിട്ടില്ല. ഭയങ്കര ബഡ്ജറ്റ് പടമായിരുന്നു, 700 ഓളം പേര് ലൊക്കേഷനിൽ ഉണ്ടാവും. ജൂനിയർ ആർട്ടിസ്റ്റുകൾ കുറെ ഉണ്ടാവും .ഉത്സവപറമ്പ് പോലെയായിരുന്നു കാസർഗോഡ് ലൊക്കേഷൻ. പടം സൂപ്പർഹിറ്റാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. ആ പടത്തിന്റെ സ്റ്റോറിയാണ് ആ പടത്തിന് പ്രശ്നമായത്. ചില നല്ല എലമെന്റ് ഉണ്ടെങ്കിലും പടം ജനം സ്വീകരിച്ചില്ല വേണ്ടപോലെ സ്വീകരിച്ചില്ല. ആദ്യത്തെ പടം എന്നൊക്കെ പറഞ്ഞ് എനിക്കൊരു സന്തോഷം ഒക്കെ ഉണ്ടായിരുന്നു, പക്ഷെ പടം ശ്രദ്ധിക്കപ്പെട്ടില്ല. സാമ്പത്തിക വിജയം നേടിയില്ല, എനിക്ക് നല്ലൊരു നഷ്ടം വന്നു.
പക്ഷെ താരങ്ങളോടൊക്കെ നല്ല ബന്ധം സ്ഥാപിച്ചു. കലാഭവൻ മണി മദ്യപിക്കുന്ന് എല്ലാവർക്കും അറിയാവുന്നതുകൊണ്ട് ഞാൻ മണിയോട് പറയും നമ്മുടെ ലൊക്കേഷനിൽ അത് പറ്റില്ലാട്ടോയെന്ന്. ഇല്ലേട്ടാ ഞാൻ ചെയ്യില്ല ലൊക്കേഷനിൽ എന്ന് പറഞ്ഞു, പുള്ളി ആ പടം റിലീസ് ആയി കഴിഞ്ഞിട്ടാണ് എന്റെ അടുത്ത് വന്ന് പൈസ വാങ്ങിച്ചകൊണ്ട് പോയത് .ഞാൻ അങ്ങോട്ട് പറയുകയും ചെയ്തു മണി നിങ്ങളുടെ കുറച്ച് പൈസ എന്റെ കയിലിൽ ഉണ്ട് എന്ന് .അങ്ങനെ വീട്ടിൽ കൊണ്ടുപോയി കൊടുത്തു.
അതേപോലെ ദിലീപ് ഞാൻ കൊടുത്ത പൈസ കൂടിപ്പോയിട്ട് എനിക്ക് തിരിച്ചു തന്ന ഒരു ഒരു നടനാണ്. അതെന്റെ ലൈഫിൽ ആദ്യത്തെ ഒരു സംഭവമാണ്. താരങ്ങളുടെ ഭാഗത്തൊക്കെ നല്ല സഹകരണമാണ് ഉണ്ടായത്.
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!!












Click it and Unblock the Notifications