Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാവ്യ അത് പറഞ്ഞപ്പോൾ അങ്ങനെ പറയരുതെന്ന് മഹാലക്ഷ്മി പറഞ്ഞു, എന്നേയും തിരുത്തി'; ദിലീപ് പറയുന്നു

കൊച്ചി: ദിലീപിനെ പോലെ തന്നെ ദിലീപിന്റെ വീട്ടുവിശേഷങ്ങളും ആരാധകർ ഏറെ കേൾക്കാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങളാണ്. പ്രത്യേകിച്ച് മക്കളായ മീനാക്ഷിയേയും മഹാലാക്ഷ്മിയേയും കുറിച്ച്. ഇപ്പോഴിതാ മക്കളുടെ കുസൃതികളെ കുറിച്ചും ഭാര്യ കാവ്യയെ കുറിച്ചുമെല്ലാം പറയുകയാണ് ദിലീപ്. മൈൽ സ്റ്റോൺ മേയ്ക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് കുടുംബത്തെ കുറിച്ച് നടൻ വാചാലനായത്.

'എല്ലാവരും മീനാക്ഷിയേയും മഹാലക്ഷ്മിയെ കുറിച്ച് എവിടെ പോയാലും ചോദിക്കാറുണ്ട്. രണ്ട് പേരേയും ചെറുപ്പത്തിൽ ഒരുപോലെയാണ്. മഹാലക്ഷ്മിക്ക് നല്ല കുറുമ്പാണ്. ഞങ്ങൾ ഹോങ്കോങ്ങിൽ ഒരു യാത്ര പോയിരുന്നു. എയർപോർട്ടിൽ ലഗേജ് റാപ് ചെയ്യാൻ നിൽക്കുകയാണ് ഞാൻ. അതിനിടയിൽ കാവ്യയുടെ പുറകിൽ ഒരു വയസായവർ ക്യൂ നിൽക്കുന്നുണ്ട്. കാവ്യ അവരോട് പോയിക്കോളൂ പറഞ്ഞു. അപ്പോൾ മഹാലക്ഷ്മി കാവ്യയോട് പറഞ്ഞ് അങ്ങനെ പറയരുത് അത് കമാന്റ് ആണെന്നാണ്. പ്ലീസ് യുകാൻ ഹോ എന്നാണ് പറയേണ്ടത് എന്നാണ് അവൾ പറഞ്ഞത്. മഹാലക്ഷ്മി തിരുത്തൽവാദിയാവുകയാണ്. ഒരിക്കൽ ഞാൻ ഇൻ എന്ന് പറഞ്ഞപ്പോൾ അവൾ എന്നോട് പറഞ്ഞും ഇൻ എന്നല്ല ഓൺ എന്നാണ് പറയേണ്ടതെന്ന്.

dileepfamily-

മഹാലക്ഷ്മി പഠിക്കുന്ന സ്കൂളിൽ ഉള്ളവർ പറഞ്ഞത് മാതാപിതാക്കളോട് ഒന്നും പഠിപ്പിക്കരുതെന്നാണ്. അവർക്ക് സ്വയം പഠിക്കാനുള്ളത് അവർ അവിടെ നൽകും. ഹോം വർക്കുണ്ടാകുമെങ്കിലും അത് അവൾക്കുള്ള പണിയാണ്. കാവ്യയാണ് ഇതൊക്കെ ചെയ്ത് കൊടുക്കുന്നത്. കാവ്യ അത്ര സോഫ്റ്റൊന്നുമല്ല,പണ്ട് തൊട്ടേ ദേഷ്യം വരുന്നയാളാണ്. കുഞ്ഞിനെ തല്ലാനൊന്നും പാടില്ലെന്ന് ഞാൻ പറയാറുണ്ട്. പറഞ്ഞ് മനസിലാക്കണമെന്നാണ് പറയാറ്. മീനാക്ഷിയെ ഞാൻ ഇന്നുവരെ തല്ലിയിട്ടില്ല. ദൈവം അനുഗ്രഹിച്ച് അവളെ തല്ലേണ്ടി വന്നിട്ടില്ല. നമ്മുടെ ടോൺ മാറിയാൽ തന്നെ മനസിലാകും.

മഹാലക്ഷ്മിക്ക് ഞാനൊരു അടി കൊടുത്തിട്ടുണ്ട്.എന്തോ എടുത്ത് വായിലിട്ടപ്പോഴായിരുന്നു അത്. പിന്നീട് ഉണ്ടായിട്ടില്ല. മീനാക്ഷിയുടെ ചെറുപ്പകാലം എനിക്ക് സിനിമയിൽ തിരക്കുള്ള സമയമായിരുന്നു. അതുകൊണ്ട് തന്നെ എനിക് അത് ആസ്വദിക്കാൻ പറ്റിയിട്ടില്ല. എന്നാൽ മഹാലക്ഷ്മിയുടെ കാര്യം അങ്ങനെയല്ല. വീട്ടിൽ ഉണ്ടായിരുന്നു ഞാൻ. കൊവിഡിന്റെ സമയത്തൊക്കെ വീട്ടിലായിരുന്നു.

ഒരു തവണ ഒരു ചടങ്ങിൽ പോയപ്പോൾ എനിക്ക് കൊവിഡ് കിട്ടി. അങ്ങനെ കാവ്യയ്ക്കും മഹാലക്ഷ്മിക്കും കൊവിഡ് വന്നു. ഞങ്ങൾ 13 പേരാണ് ആ വീട്ടിലുള്ളത്. അങ്ങനെ ഞങ്ങൾ 3 പേർ ഒരു മുറിക്കുള്ളിൽ 21 ദിവസം കഴിഞ്ഞു. താഴെ അമ്മയുള്ളത് കൊണ്ട് പുറത്ത് പോകാനാകില്ലല്ലോ. ആ സമയത്ത് നമ്മൾ മഹാലക്ഷ്മിയുടെ കളികളൊക്കെ ആസ്വദിക്കുകയായിരുന്നു', ദിലീപ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+