Get Updates
Get notified of breaking news, exclusive insights, and must-see stories!

'മീനാക്ഷിക്കാണ് കുടുംബത്തിൽ ദിവസ വരുമാനം ഉള്ളത്'; മകളെ കുറിച്ച് ദിലീപിന് പറയാനുള്ളത്

കൊച്ചി: ദിലീപും മഞ്ജു വാര്യരും വിവാഹമോചനം നേടുന്ന സമയത്ത് ആരാധകർ ഏറ്റവും കൂടുതൽ ഉയർത്തിയ ചോദ്യം മകൾ മീനാക്ഷി ആർക്കൊപ്പമായിരിക്കും പോകുക എന്നതാണ്. അന്ന് പിതാവായ ദിലീപിനൊപ്പം പോകാനായിരുന്നു മീനാക്ഷിയുടെ തീരുമാനം. മകളുടെ തീരുമാനത്തെ താൻ അംഗീകരിക്കുന്നതായി പിന്നാലെ മഞ്ജു വാര്യരും വ്യക്തമാക്കിയിരുന്നു. മകൾക്ക് അച്ഛനോടുള്ള ഇഷ്ടം തനിക്ക് അറിയാമെന്നും അതുകൊണ്ട് തന്നെ മകളുടെ തീരുമാനത്തെ മാനിക്കുന്നുവെന്നുമാണ് മഞ്ജു വാര്യർ വ്യക്തമാക്കിയത്.

അന്ന് മുതൽ ഇങ്ങോട്ട് പിതാവിനൊപ്പം എല്ലാ പിന്തുണയുമായി മീനാക്ഷി ഉണ്ട്. ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചപ്പോഴും മീനാക്ഷിയായിരുന്നു മുന്നിൽ നിന്നത്. അച്ഛന്റെ ഇഷ്ടത്തിനൊപ്പമാണ് താനെന്ന് അന്നും മീനാക്ഷി വ്യക്തമാക്കി. നിലവിൽ ഡോക്ടർ ആണ് മീനാക്ഷി. അടുത്തിടെയാണ് ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളേജിൽ നിന്നാണ് മീനാക്ഷി മെഡിക്കൽ ബിരുദം പൂർത്തിയാക്കിയത്. മകളുടെ ബിരുദ ദാനചടങ്ങിന്റെ ചിത്രങ്ങളെല്ലാം മുൻപ് ദിലീപ് പങ്കുവെച്ചിരുന്നു. 'ദൈവത്തിന് നന്ദി. ഒരു സ്വപ്നം യാഥാര്‍ഥ്യമായിരിക്കുന്നു. എന്‍റെ മകള്‍ മീനാക്ഷി ഡോക്ടര്‍ ആയിരിക്കുന്നു. അവളോട് സ്നേഹവും ബഹുമാനവും'​ ബിരുദദാനത്തിന് ശേഷം സര്‍ട്ടിഫിക്കറ്റുമായി നില്‍ക്കുന്ന മീനാക്ഷിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ദിലീപ് സോഷ്യല്‍ മീഡിയില്‍ കുറിച്ചത് .

meenu2-174738093

അതേസമയം ഇപ്പോൾ മകളെ കുറിച്ച് ദിലീപ് പറയുന്ന കാര്യങ്ങളാണ് വൈറലാകുന്നത്. മീനാക്ഷി എന്ത് ചെയ്യുന്നുവെന്ന ചോദ്യത്തിന് അവൾ ജോലി ചെയ്യുകയാണെന്നാണ് ദിലീപ് പറഞ്ഞത്. പ്രിൻസ് ആന്റ് ദി ഫാമിലി സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു പ്രതികരണം. 'മകൾ ജോലി ചെയ്യുന്നുവെന്നത് സന്തോഷമാണ്. ഒരു അഭിമാനം എന്നുള്ളത് ഞങ്ങളുടെ വീട്ടിൽ മാസവരുമാനം ഉള്ളത് അവൾക്കുമാത്രമാണ്, സ്ഥിരവരുമാനം', ചിരിച്ചുകൊണ്ട് ദിലീപ് പറഞ്ഞു. അവൾ പഠിത്തവും ജോലിയുമൊക്കെയായി ഇങ്ങനെ പോകുകയാണെന്നും ദിലീപ് വ്യക്തമാക്കി. അതേസമയം പതിവ് പോലെ തന്നെ ഈ വീഡിയോക്ക് താഴെയും ദിലീപിനേയും മീനാക്ഷിയേയും വിമർശിച്ചുള്ള കമന്റുകൾ ഉണ്ട്.

സ്വന്തം അമ്മയെ തള്ളിപ്പറഞ്ഞവൾ എന്നാണ് ചിലരുടെ അധിക്ഷേപം. എന്നാൽ ഇതിന് ദിലീപിനെ പിന്തുണക്കുന്നവർ മറുപടി നൽകുന്നുണ്ട്. മഞ്ജുവിന്റെ ഭാഗത്താണ് ഇക്കൂട്ടർ‍ തെറ്റാരോപിക്കുന്നത്. ഇത്രയും വർഷം കഴിഞ്ഞിട്ടും വിവാഹമോചനത്തിന്റെ പേരിൽ ദിലീപിനെ ക്രൂശിക്കുന്നതിനേയും ആരാധകർ വിമർശിക്കുന്നുണ്ട്.

'ലോകത്തെ ആദ്യത്തെ രണ്ടാം കെട്ട് ദിലീപ് മാത്രമാണെന്ന് തോന്നുന്നു. ഇതൊക്കെ എത്ര വർഷം ആയി കഴിഞ്ഞിട്ട് അവര് അവരുടെ കാര്യം നോക്കി ജീവിക്കുന്നു. പിന്നെ മറ്റുള്ളവർക്ക് എന്താണ് പ്രശ്നം', കമന്റിൽ ആരാധകർ ചോദിച്ചു. '
നിങ്ങടെ ഒക്കെ കമന്റ് കാണുമ്പോൾ എനിക്ക് തോനുന്നു ഈ ലോകത്ത് ദിലീപ് മാത്രം ഉള്ളു ഡിവോഴ്സ് ചെയ്തത് എന്ന് കഷ്ടം', മറ്റൊരാൾ കമന്റിൽ പറഞ്ഞു.

ആ കൊച്ചിനെ സിനിമയിൽ കയറ്റി അതിന്റെ ഭാവി നശിപ്പിക്കല്ലേയെന്നായിരുന്നു മറ്റൊരാളുടെ ഉപദേശവും ചിലർ നൽകുന്നുണ്ട്. മീനാക്ഷിക്ക് സിനിമയോട് താത്പര്യം ഇല്ലെന്ന് നേരത്തേ ദിലീപ് പറഞ്ഞിരുന്നു. അവൾ ഡോക്ടർ ജോലിയുമായി മുന്നോട് പോകാനാണ് താത്പര്യപ്പെടുന്നതന്നും ഡർമറ്റോളജി വിഭാഗത്തിൽ സ്പെഷ്യലൈസ് ചെയ്യാനാണ് താത്പര്യമെന്നും ദിലീപ് വ്യക്തമാക്കിയരുന്നു. അതേസമയം അടുത്ത കാലത്തായി മോഡലിങ്ങിൽ വളരെ അധികം സജീവമാണ് മീനാക്ഷി. കാവ്യ മാധവന്റെ വസ്ത്രബ്രാന്റായ ലക്ഷ്യയുടെ മോഡൽ ആയി പല ഫോട്ടോകളിലും മീനാക്ഷി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതോടെ മീനാക്ഷിയും അമ്മയേയും അച്ഛനേയും പോലെ അഭിനയത്തിലേക്ക് തിരിയുന്നുണ്ടോയെന്ന് ആരാധകർ തിരക്കിയെങ്കിലും മീനാക്ഷി അതിനൊന്നും മറുപടി നൽകിയിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+