'കാവ്യ എന്നോട് വഴക്കിടുന്നത് ഇതിന്.. അവൾ എന്നിൽ ഇഷ്ടപ്പെടുന്ന സ്വഭാവം ഇതാണ്';തുറന്ന് പറഞ്ഞ് ദിലീപ്
കൊച്ചി: നടൻ ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിൽ സജീവമായിരുന്നു ദിലീപും കുടുംബവും. ജയറാമുമായി വളരെ അടുത്ത ബന്ധമാണ് താരം സൂക്ഷിക്കുന്നത്. വിവാഹത്തിന്റെ എല്ലാ ചടങ്ങിലും ദിലീപും മകൾ മീനാക്ഷിയുമൊക്കെ ഭാഗമായിട്ടുണ്ട്. ഇപ്പോഴിതാ ചക്കിയുടെ വിവാഹത്തിന് പിന്നാലെ മകൾ മീനാക്ഷിയെ വിവാഹം കഴിപ്പിക്കാനുള്ള പ്ലാനുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ദിലീപ്. ബിഹൈൻ വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. അഭിമുഖത്തിൽ കാവ്യയുടെ പാചകത്തെ കുറിച്ചും ദിലീപ് പ്രതികരിച്ചു. വായിക്കാം
'ചക്കിയുടെ കല്യാണത്തിന് പോയപ്പോൾ മമ്മൂക്ക ചോദിച്ചു, എന്നാണ് ഇനി ദിലീപിന്റെ വീട്ടിലൊരു കല്യാണമെന്ന്. ഞാൻ തമാശക്ക് പറഞ്ഞ് ഞാൻ നിർത്തിയിരിക്കുകയാണെന്ന്. എന്റെ എല്ലാ കല്ല്യാണത്തിനും വന്ന ആളാണല്ലോ മമ്മൂക്ക, ചിരിച്ച് കൊണ്ട് ദിലീപ് പറഞ്ഞു. മീനാക്ഷിയുടെ വിവാഹമൊക്കെ അവൾ തീരുമാനിക്കുമ്പോൾ നടക്കും. ഇന്നയാളെ വിവാഹം കഴിക്കണം എന്ന് നമ്മുക്ക് പറയാനാകില്ലല്ലോ. തിരിച്ചെങ്ങാനും വല്ല ചോദ്യം ചോദിച്ചാലോ', എന്നായിരുന്നു തമാശാരൂപേണ ദിലീപിന്റെ പ്രതികരണം.

ഭാര്യ കാവ്യയുടെ പാചകത്തെ കുറിച്ചുള്ള വാക്കുകൾ ഇങ്ങനെ- 'കാവ്യ ഉണ്ടാക്കുന്നതിൽ ഏറ്റവും ഇഷ്ടം ചിക്കൻ വിഭവങ്ങളാണ്. ഒരിക്കൽ പൊങ്കൽ ഉണ്ടാക്കിയപ്പോൾ ഉപ്പുകൂടി കഴിക്കാൻ പറ്റാത്ത അവസ്ഥ വന്നു. അത് കഷ്ടപ്പെട്ടാണ് കഴിച്ചത്. അവൾ ഇപ്പോൾ എല്ലാ ഭക്ഷണവും ഉണ്ടാക്കും. മുൻപൊന്നും അവൾ ഒന്നും ഉണ്ടാക്കില്ലായിരുന്നു. വെറുതെ ചായയൊക്കെയേ ഉണ്ടാക്കൂ. കൊവിഡ് സമയത്ത് ഒന്നരവർഷത്തോളം ഞങ്ങൾ കുടുംബം വീടിന് പുറത്ത് പോയിട്ടില്ല. 13 പേർ ഒരുമിച്ച് ഒരു വീട്ടിലായിരുന്നു. ആ സമയത്ത് ഞങ്ങൾ എല്ലാവർക്കും വേണ്ട സദ്യ അവൾ ഒറ്റക്ക് തയ്യാറാക്കി. കാവ്യയ്ക്ക് എന്നിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ഞാൻ എല്ലാവരോടും നന്നായി പെരുമാറുന്നുവെന്നത് തന്നെയാണ്. കാവ്യ ഞാനുമായി വഴക്ക് കൂടുന്നത് എന്റെ മടിയുടെ പേരിലാണ്. ഞാൻ കൃത്യനിഷ്ഠയുള്ളയാളല്ല', താരം പറഞ്ഞു.
'മലയാള സിനിമയിൽ വലിയ ലോബി ഉള്ള നടനൊന്നും അല്ല ഞാൻ. മമ്മൂട്ടിയേയും മോഹൻലാലിനേയുമൊക്കെ ഭരിക്കുന്നത് ഞാനാണെന്നൊക്കെ കേട്ടിട്ടുണ്ട്. ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നടൻമാരാണ് ഇരുവരും. അതുകഴിഞ്ഞ് ജയറാമേട്ടനും സുരേഷ് ഗോപി ചേട്ടനും. ഇവർ നാല് പേരും എന്റെ സീനിയേഴ്സ് ആണ്. അവർക്ക് ഞാൻ സഹോദരനെ പോലെയാണ്. ആർക്ക് എന്ത് പ്രശ്നം വന്നാലും അവര്‍ക്ക് വേണ്ടി ഇടപെടുന്നയാളാണ് ഞാൻ. ഡ്രൈവേഴ്സ് യൂണിയന് പ്രശ്നം ഉണ്ടായാൽ പോലും ഞാൻ വ്യക്തിപരമായി അവരോടൊക്കെ പോയി സംസാരിക്കും. എനിക്ക് ഈഗോ ഇല്ലാത്തത് കൊണ്ടാണത്. 20:20 പോലും ചെയ്തത് എനിക്ക് ഈഗോ ഇല്ലാത്തത് കൊണ്ടാണ്.
മോഹൻലാലും മമ്മൂട്ടിയും അറിയാതെ മലയാള സിനിമയിൽ ദിലീപ് ഒന്നും ചെയ്തിട്ടില്ല. തീയറ്റർ അസോസിയേഷന്റെ ചെയർമാനും പ്രസിഡന്റും ആവാൻ കാരണം തന്നെ എല്ലാവരും ചേർന്ന് ആക്കിയതാണ്. എനിക്ക് ഇതിന് വരുമാനം ഒന്നുമില്ല. എന്റെ വ്യക്തിപരമായ കാര്യങ്ങളെല്ലാം മാറ്റി വെച്ചാണ് ഞാൻ ഇതിന് ഇറങ്ങുന്നത്', ദിലീപ് പറഞ്ഞു.












Click it and Unblock the Notifications