Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാവരും എന്നിൽ നിന്നും അകന്നപ്പോൾ അടുത്തത് അവർ, ഞാൻ നോർമലാകാൻ കാരണവും'; കണ്ണുനിറഞ്ഞ് ദിലീപ്

പ്രിൻല് ആന്റ് ഫാമിലിയുടെ വിജയം ആഘോഷിച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ദിലീപ് അടക്കമുള്ള താരങ്ങൾ പരിപാടിയിൽ പങ്കെടുത്തു. ഏറെ വൈകാരികമായിട്ടാണ് ദിലീപ് ചടങ്ങിൽ പ്രതികരിച്ചത്. താൻ ഇവിടെ വേണ്ടെന്ന് ചിലർ തീരുമാനിച്ചുവെന്നും എന്നാൽ പ്രേക്ഷകരാണ് തന്റെ ശക്തിയായി നിന്നതെന്നും ദിലീപ് പറഞ്ഞു. നടന്റെ വാക്കുകളിലേക്ക്

'കുറച്ചാളുകൾ ദിലീപ് എന്ന് പറയുന്ന നടൻ ഇവിടെ വേണ് എന്ന് തീരുമാനിച്ചു. അതല്ലാതെ 33 വർഷമായി എന്നെ സ്നേഹിക്കുന്നവരുണ്ട്, ദിലീപ് ഫാൻസിന്റെ കാര്യമില്ല, അവരെ കുറിച്ച് പറയുകയാണെങ്കിൽ വാക്കുകളില്ല, കാരണം എല്ലാവരും എന്നെ വിട്ടുപോയ സമയത്ത് എന്നോട് കൂടുതൽ അടുത്തവരാണ് അവർ. അത്രയൊക്കെ അപമാനിക്കപ്പെട്ടിട്ടും അവരാരും എന്നെ വിട്ട് പോയില്ല.

dileepmanju2-

പ്രിൻസ് ആന്റ് ദി ഫാമിലിയുടെ വിജയത്തിൽ ദിലീപ് ഫാൻസിന് അപ്പുറം സിനിമയേയും എന്നേയും സ്നേഹിക്കുന്ന സൈലന്റ് ഫാൻസ് ഉണ്ട്. ദിലീപ് ഫാൻസ് അസോസിയേഷനിൽ കൂലിപ്പണിയെടുക്കുന്നവരും വലിയ ജോലിയുള്ളവരും ഉണ്ട്. അവർ അവരുടെ അധ്വാനത്തിന്റെ ഒരു വിഹിതം എടുത്തിട്ടാണ് ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്യുന്നത്. മുൻപ് എന്റെ അച്ഛന്റെ പേരിലുള്ള ട്രെസ്റ്റ് ഇവരെ പിന്തുണക്കുമായിരുന്നു. എന്നാൽ അഞ്ചെട്ട് വർഷമായി ട്രെസ്റ്റ് ഫ്രീസ് ചെയ്ത് വെച്ചിരിക്കുകയാണ്.

പ്രേക്ഷകർക്ക് എന്നെ അറിയാവുന്നത് ഈ തിരശീലയിൽ കൂടിയാണ്. ഈ 150ാമത്തെ ചിത്രം വരെ എന്നെ ത്തിച്ചതിന് എന്നെ ഇപ്പോഴും ഇവിടെ നിലനിർത്തുന്നതിന് പ്രത്യേകം നന്ദി പറയുന്നു. അത്രയേറെ കടപ്പാടുണ്ട് പ്രേക്ഷകരോട്.

150ാമത്തെ സിനിമ ചെയ്യുമ്പോൾ ആ സിനിമ വിജയിക്കുമോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയുമായിരുന്നില്ല. എന്നാൽ ഈ സിനിമ വിജയിക്കണം, വിജയിപ്പിച്ചേ പറ്റൂള്ളൂ, ഈ സിനിമ എത്തേണ്ടിടത്ത് എത്തണം അത് ഞാൻ എത്തിക്കും എന്ന് ഉറച്ച് തീരുമാനിച്ച് ഇറങ്ങിയ ആളാണ് ലിസ്റ്റിൻ സ്റ്റീഫൻ. ഞാൻ ആദ്യമായാണ് ലിസ്റ്റിനൊപ്പം സിനിമ ചെയ്യുന്നത്, ശരിക്കും ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. എന്റെ സിനിമ കണ്ട് എന്നോടുള്ള സ്നേഹം കൊണ്ട് എനിക്ക് വേണ്ടി സിനിമ ചെയ്തവരാണിവർ. ലിസ്റ്റിൻ, ഷാരിസ്, ലിന്റോ എന്നിവരെല്ലാം അവരുടെ മനസിൽ നിന്നാണ് സംസാരിക്കുന്നത്

എന്നെ കൊണ്ട് കച്ചവടം ഇല്ലാതിരിക്കുന്ന സമയത്താണ് സിനിമ ചെയ്യാമോയെന്ന് ഇവർ ചോദിക്കുന്നത്. ഞാൻ പ്രശ്നത്തിൽ പെട്ടിരിക്കുന്ന സമയത്താണ ഇവർ എന്നെ തേടിയെത്തുന്നത്. എല്ലാവരും ചോദിക്കാറുണ്ട്. എങ്ങനെയാണ് നോർമലായി ഇരിക്കുന്നത്. പ്രേക്ഷകരുടെ പിന്തുണ കൊണ്ടാണത്', ദിലീപ് പറഞ്ഞു. അതേസമയം പതിവ് പോലെ തന്നെ വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ചിലർ താരത്തെ അനുകൂലിച്ചപ്പോൾ ചിലർ രൂക്ഷമായും പ്രതികരിച്ചു. നടി ആക്രമിക്കപ്പെട്ട കേസ് ഉൾപ്പെട്ട ചൂണ്ടിക്കാട്ടിയിരുന്നു വിമർശനം. മഞ്ജു വാര്യരെ വിട്ട് പോയതാണ് ദിലീപിന്റെ കഷ്ടകാലത്തിന് കാരണം എന്നാണ് ചിലരുടെ പരിഹാസം. അതേസമയം നടന്റെ സിനിമ തിരഞ്ഞെടുപ്പുകൾ കാരണമാണ് ഇപ്പോൾ അനുഭവിക്കുന്ന പരാജയങ്ങൾ എന്നാണ് ചിലർ ചൂണ്ടിക്കാട്ടിയത്.

'നല്ല സിനിമയുമായി വന്നാൽ രക്ഷപെട്ട് പോകേണ്ട ആളാണ് ! പക്ഷെ സെലെക്ഷൻ ശെരിയല്ല ! നല്ല സിനിമകൾ പുള്ളിക്ക് തിരഞ്ഞെടുക്കാനോ ചെയ്യാനോ പറ്റുന്നില്ല ! അതാണ് വിധി !! തള്ളി മറച്ചിട്ടൊന്നും ഒരു കാര്യവും ഇല്ല ! അവസരങ്ങൾ ഇപ്പോഴും ഉണ്ടല്ലോ .പക്ഷെ കണ്ടന്റ് പോരാ മാഷെ !!നല്ല കണ്ടന്റ് വന്നാൽ കാണും വിജയിക്കും..മേരിക്കുണ്ടൊരു കുഞ്ഞാട് ആണ് താങ്കളുടെ ലാസ്റ്റ് നല്ല പടം ..പിന്നെ വന്നതൊക്കെ തള്ളി മറിച്ചതാണ്', ഒരാൾ കമന്റിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+