'ദിലീപ് അന്നത്തെ പവർ വെച്ച് ഒതുക്കിയതാണ്, അനൂപ് ചന്ദ്രനുമായി തർക്കമായി': ചർച്ചയായി നടന്റെ അസാന്നിധ്യം
നാടക മേഖലയില്‍ നിന്നും സിനിമയിലേക്ക് മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തിയ താരങ്ങളില്‍ ഒരാളാണ് അനൂപ് ചന്ദ്രന്‍. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് അഭിനയം പഠിച്ച അനൂപ് ടികെ രാജീവ്കുമാറിന്റെ സുന്ദരി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. അച്ചുവിന്റെ അമ്മ, ബ്ലാക്ക്, രസതന്ത്രം, ക്ലാസ്മേറ്റ്സ്, വനോദയാത്ര, മുല്ല, ചോക്ലേറ്റ്, ഡാഡി കൂള്‍, മലബാർ വെഡ്ഡിങ്സ് തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത അനൂപ് ഫാസിൽ സംവിധാനം ചെയ്ത മോസ് ആൻഡ് ക്യാറ്റ് എന്ന ചിത്രത്തിലൂടെ ഗായകനായും അനൂപ് അരങ്ങേറ്റം കുറിച്ചിരുന്നു.
തന്റെ നിലപാടുകള്‍ എവിടെയായാലും ഉറച്ച ശബ്ദത്തില്‍ പറയുന്ന വ്യക്തികൂടിയാണ് അനൂപ്. താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെല്ലാം അദ്ദേഹം ശക്തമായി പ്രതികരിക്കുന്നു. മികച്ച ക്ഷീര കർഷകന്‍ കൂടിയായ അനൂപ് ചന്ദ്രന് ഹൈവ എന്ന പേരില്‍ നെയ്യും സംഭാരവും അടക്കമുള്ള ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. അതേസമയം തന്നെ അനൂപ് ചന്ദ്രന്‍ സിനിമയില്‍ ഇപ്പോള്‍ അത്ര സജീവം അല്ലാത്തത് സംബന്ധിച്ച് സിനിഫിലെ എന്ന സിനിമ ഗ്രൂപ്പില്‍ വന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്.

'മലയാള സിനിമയിൽ കഴിഞ്ഞ പത്തു പതിനഞ്ചു വർഷം ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു. പുതിയ താരങ്ങൾ വന്നു... പുതിയ ടെക്നീഷ്യൻസ് വന്നു. പഴയ താരങ്ങൾ പലരും തങ്ങളുടെ സ്ഥിരം ഇമേജ് തന്നെ മാറ്റിമറിച്ചു. സിനിമ സങ്കൽപ്പങ്ങൾ പോലും ഒരുപാട് മാറി. ഈ മാറ്റങ്ങൾക്കൊപ്പം കാണാതായ കുറച്ചധികം താരങ്ങളും ടെക്നീഷ്യൻസും ഉണ്ട്. എന്തുകൊണ്ടോ ഇവർക്ക് ഇപ്പോൾ കാര്യമായി അവസരങ്ങളില്ല. പല തരങ്ങളുടെയും ഇമേജ് തന്നെ മാറ്റിമറിച്ച പുതിയ പിള്ളേർ ഇവരെ അങ്ങനെ ഗൗനിക്കുന്നുമില്ല.' എന്നാണ് ആശിഷ് ജെ എന്നയാള്‍ കുറിക്കുന്നത്.
പേരെടുത്തു പറയാൻ പോയാൽ കുറച്ചധികം താരങ്ങളുടെ പേര് തന്നെ പറയാൻ പറ്റും. അനൂപ് ചന്ദ്രൻ അങ്ങനെ ഒരു താരം ആണ്. ഒരു 2010 വരെയുള്ള ഒരുപാട് സിനിമകളിൽ നായകന്മാരുടെ കൂട്ടത്തിൽ അത്യാവശ്യം കോമഡി കഥാപാത്രമായൊക്കെ അവിഭാജ്യ ഘടകമായിരുന്നു അനൂപ് ചന്ദ്രൻ. എന്നാൽ ഇപ്പോൾ അനൂപിനെ അവസാനം കണ്ട സിനിമയെതാണെന്ന് ചിന്തിച്ചാൽ നല്ല കൺഫ്യൂഷൻ ആയിപ്പോകും.
അനൂപ് മാത്രമല്ല വേറെയും താരങ്ങൾ ഉണ്ട് ഈ ലിസ്റ്റിൽ.
ഇവരാരും കഴിവില്ലാത്തതു കൊണ്ടോ, അല്ലെങ്കിൽ മാറ്റത്തിനൊപ്പം ഇമേജ് ചേഞ്ച് ചെയ്യാൻ പറ്റാത്തത് കൊണ്ടോ അല്ല അവസരങ്ങൾ ഇല്ലാത്തത് എന്നും വ്യക്തമാണ്. എന്നിട്ടും പരിഗണിക്കപ്പെടുന്നില്ല. ഇനിയായാലും ഇവരൊക്കെ തിരിച്ചു വരട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
കുറിപ്പ് ശ്രദ്ധേയമായി മാറിയതിന് പിന്നാലെ കമന്റ് ബോക്സിലും നിരവധിയാളുകള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി വന്നിട്ടുണ്ട്. 'കേരള യൂണിവേഴ്സിറ്റി നാടകോത്സവത്തിലെ ബെസ്റ്റ് ആക്ടർ ആയിരുന്നു. സിനിമയിൽ ക്ലാസ്സ്മേറ്റെസിലെ പഴന്തുണി അല്ലാതെ കാര്യമായി ശ്രദ്ധിക്കപ്പെട്ട വേഷങ്ങളൊന്നും കിട്ടിയിട്ടില്ല. പ്രകടനവും അത്ര മെച്ചമായി തോന്നിയിട്ടില്ല. പക്ഷേ, അനൂപ് ചന്ദ്രൻ എന്ന നടന്റെ സ്റ്റേജ് പെർഫോമൻസ് കണ്ടിട്ടുള്ള അനുഭവത്തിൽ പറയുകയാണ്, അയാളിലെ നടന്റെ മറ്റൊരു ഫേസ് റിവീൽ ചെയ്യാനുള്ള സാധ്യത മലയാള സിനിമയിൽ ഇപ്പോഴുമുണ്ട്. പ്രതീക്ഷിക്കുന്നു' എന്നാണ് മഹേന്ദ്ര രാജ് എന്നയാള്‍ കുറിച്ചത്.
ദിലീപാണ് സിനിമയിലെ തന്റെ അവസരങ്ങള്‍ ഇല്ലാതാക്കിയതെന്ന് അനൂപ് തുറന്ന് പറഞ്ഞതായുള്ള വാർത്തകള്‍ നേരത്തെ വന്നിരുന്നു. നവീന്‍ എന്നയാള്‍ ഈ സംഭവത്തെക്കുറിച്ച് വിശദമായി തന്നെ കമന്റ് ബോക്സില്‍ സൂചിപ്പിക്കുന്നുണ്ട്.
'പുള്ളി ഇൻഡസ്ട്രിയിൽ പലരുമായി ഉടക്കിയിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. ദിലീപിൻ്റെ പ്രതാപ കാലത്ത് പുള്ളിയുമായി ഉടക്കി. മിമിക്രി കലാകാരന്മാരെ കുറിച്ച് പുള്ളി പുച്ഛത്തോടെ സംസാരിച്ചത് ഒരിക്കൽ ദിലീപിൻ്റെ സെറ്റിൽ പ്രശ്നമായി. ദിലീപ് എല്ലാരുടെയും മുന്നിൽ വെച്ച് "നിനക്കെന്താ മിമിക്രികാരെ ഒരു പുച്ഛം" എന്ന് ചോദിച്ചപ്പോൾ അനൂപ് ചന്ദ്രൻ പറഞ്ഞത് "നാടകത്തിൽ നിന്ന് വന്ന എന്നെ മിമിക്രിയുടെ വലിപ്പം കാണിച്ച് പേടിപ്പിക്കണ്ട" എന്നോ മറ്റോ ആണ്. അന്നത്തെ ദിലീപിൻ്റെ പവർ വെച്ച് പുള്ളി ഇൻഡസ്ട്രിയിൽ ഒതുക്കിയിട്ടുണ്ടാവം.' എന്നാണ് നവീന്‍ കുറിച്ചത്.
അനൂപിന്റെ ഏറ്റവും മികച്ച വേഷം ഡാഡി കൂളിലെ വില്ലന്‍ വേഷമമാണെന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെടുന്നത്. സിനിമയില്‍ സജീവമല്ലെങ്കിലും 'പുള്ളി കൃഷിയും പശു ഫാമും ഡയറി പ്രൊഡക്റ്റുകളുമൊക്കെയായി ബിസിയാണെന്ന് തോന്നുന്നു' എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. അതേസമയം തന്നെ മികച്ച വേഷത്തിലൂടെ സിനിമയിലേക്ക് തിരിച്ച് വന്ന് കൃഷിയും സിനിമയും ഒപ്പം കൊണ്ടുപോകാന്‍ സാധിക്കട്ടേയെന്നാണ് മറ്റ് ചിലർ കമന്റ് ബോക്സില്‍ കുറിക്കുന്നത്.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications