Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് എന്ന താരത്തെ ഒതുക്കിയത് അല്ലേ ഇതിനെല്ലാം കാരണം: എന്തുകൊണ്ട് അദ്ദേഹം തിരിച്ച് വരണം - വൈറല്‍ കുറിപ്പ്

വയലന്‍സ് പടങ്ങള്‍ വർധിച്ച് വരുന്നതുമായി ബന്ധപ്പെട്ട ചർച്ചകളുടെ ഭാഗമായി മൂവി സ്ട്രീറ്റ് എന്ന ഫേസ്ബുക്കിലെ പ്രമുഖ സിനിമ ആസ്വാദകരുടെ ഗ്രൂപ്പില്‍ വന്ന ഒരു കുറിപ്പും ശ്രദ്ധേയമായി മാറുകയാണ്. കോമഡി ചിത്രങ്ങൾ അന്യംനിന്ന് പോയത് ആകാം വയലൻസ് ചിത്രങ്ങൾക്ക് ഒക്കെ ഇത്ര പ്രാധാന്യം കൂടിയതെന്നാണ് വരുണ്‍ കൃഷ്ണ എന്നയാള്‍ തന്റെ കുറിപ്പിലൂടെ അഭിപ്രായപ്പെടുന്നത്. കുടുംബങ്ങള്‍ കാണുന്ന ചിത്രങ്ങള്‍ കുറയാനുള്ള പ്രധാന കാരണം ദിലീപ് എന്ന നടനെ ഒതുക്കിയതാണെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. സർക്കാസമായാലും അല്ലെങ്കിലും ഈ കുറിപ്പ് ഇതിനോടകം തന്നെ ചർച്ചാ വിഷയമായി കഴിഞ്ഞു.

'ചോര തെറിക്കുന്ന വയലൻസ് പടങ്ങൾ കണ്ടു മടുത്തു എന്ന് മാത്രമല്ല യുവാക്കളിൽ അക്രമവാസന ഉണ്ടാക്കാൻ വരെ ഈ ചിത്രങ്ങൾ നല്ലൊരു കാരണം ആകുന്നുണ്ട് എന്ന് സമീപകാലത്തെ ഓരോ ന്യൂസുകളും കേൾക്കുമ്പോൾ അറിയാൻ പറ്റും. ഇത്തരം ചിത്രങ്ങൾ നിരോധിക്കണം എന്നല്ല പറയുന്നത്.. നമ്മൾ മനസിലാക്കേണ്ടത് മുൻപ് ഉള്ള പോലെ മണ്ണിന്റെ മണമുള്ള കോമഡി ചിത്രങ്ങൾ അന്യംനിന്ന് പോയത് ആകാം വയലൻസ് ചിത്രങ്ങൾക്ക് ഒക്കെ ഇത്ര പ്രാധാന്യം കൂടിയത്.' വരുണ്‍ കുറിച്ചു.

dileep-new

'ഇപ്പോൾ ഫാമിലി ആയി ആരേലും സിനിമകൾ കാണാൻ വരാറുണ്ടോ? ഇല്ല. ഇതിനെല്ലാം ഒരു കാരണം ദിലീപേട്ടനെ ഒതുക്കിയത് അല്ലെ. പുള്ളിയുടെ പടങ്ങൾ കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ഒരുമിച്ചിരുന്ന് ആസ്വദിക്കുന്നത് നമ്മൾ എത്ര തവണ കണ്ടു. പ്രിയ ദിലീപേട്ടാ നിങ്ങൾ മടങ്ങി വരണം.. ഈ നാടിന്.. നാട്ടുകാർക്ക്.. ഞങ്ങൾ സിനിമാ പ്രേമികൾക്ക് നിങ്ങളെ വേണം. നിങ്ങളുടെ സിനിമ കണ്ടാൽ ഏത് ക്രൂരനും ഒരു കൊച്ചു കുട്ടിയെ പോലെ പൊട്ടിച്ചിരിക്കും..
ജയിലിൽ ഒക്കെ ദിലീപേട്ടന്റെ സിനിമകൾ പ്രദർശിപ്പിക്കണം എന്ന് ഒരു എളിയ അപേക്ഷ കൂടിയുണ്ട്.' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുറിപ്പുമായി ബന്ധപ്പെട്ട് കമന്റ് ബോക്സില്‍ രസകരമായ പ്രതികരണങ്ങളും വന്നിട്ടുണ്ട്. എനിക്കും ഇത് നേരത്തെ 'സുനിത വില്യംസ് പോലും എയർ ജീവിതം മടുത്തുകാണും എന്നാലും പോസ്റ്റ് മാന് അക്കാര്യത്തിൽ മടുപ്പില്ല. നാടിനെ രക്ഷിക്കാൻ വേണ്ടി വിളിക്കാൻ പറ്റിയ ആളാ - കോമഡി സിനിമ ചെയ്യാൻ ആണെങ്കിൽ ആ പ്രായവും കഴിഞ്ഞു അങ്ങോരെ വെറുതെ വിടൂ.. ഭയ്യാ -അടുത്തിടെ കോമഡി എന്നും പറഞ്ഞു വന്നതൊക്കെ കണ്ടിരിക്കുന്നവർക്ക് ട്രാജ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+