ജനപ്രിയ നായകന്റെ ബാന്ദ്ര മൂന്ന് ദിവസം കൊണ്ട് നേടിയ കളക്ഷന്‍ എത്ര? കണക്കുകള്‍ പുറത്ത്
ദീപാവലി റിലീസായി തിയേറ്ററുകളില്‍ നിരവധി ചിത്രങ്ങളാണ് എത്തിയത്. അതില്‍ തന്നെ ഏറ്റവും പ്രതീക്ഷ ജനപ്രിയ നായകന്‍ ദിലീപിന്റെ ബാന്ദ്രയ്ക്കായിരുന്നു. ജപ്പാന്‍, ജിഗര്‍തണ്ട ഡബിള്‍ എക്‌സ്, ടൈഗര്‍ 3, എന്നിവയാണ് ബാന്ദ്രയ്‌ക്കൊപ്പം റിലീസിനെത്തിയ അന്യഭാഷാ ചിത്രങ്ങള്‍. എന്നാല്‍ ദിലീപ് ചിത്രം ബോക്‌സോഫീസില്‍ ഇവര്‍ക്കൊപ്പം എത്തിയിട്ടില്ല.
മൂന്ന് ദിവസത്തെ കളക്ഷനാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജിഗര്‍തണ്ടയ്ക്ക് നേരത്തെ മികച്ച അഭിപ്രായം ലഭിച്ചിരുന്നു. സുരേഷ് ഗോപി ചിത്രം ഗരുഡന്‍ തിയേറ്ററില്‍ നല്ല രീതിയില്‍ കളക്ട് ചെയ്യുന്നുണ്ട്. ആദ്യ ദിനം മുതല്‍ നെഗറ്റീവ് റിവ്യൂകളായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ഇത് ബോക്‌സോഫീസിലും പ്രതിഫലിച്ചോ എന്ന് നോക്കാം.

രണ്ട് മാസം മുമ്പ് റിലീസ് ചെയ്ത വോയ്‌സ് ഓഫ് സത്യനാഥനേക്കാള്‍ മുകളില്‍ അല്ല ബാന്ദ്രയുടെ മൂന്ന് ദിവസത്തെ കളക്ഷന്‍. വന്‍ ഹൈപ്പോടെ ബിഗ് ബജറ്റില്‍ എത്തിയ ബാന്ദ്രയ്ക്ക് 1.15 കോടി മാത്രമാണ് വെള്ളിയാഴ്ച്ച നേടാനായതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്‌നില്‍ക്.കോം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രമോഷന്‍ അടക്കം മികച്ച രീതിയില്‍ ചിത്രത്തിനുണ്ടായിരുന്നു. നേരത്തെ വോയ്‌സ് സത്യനാഥന്‍ ദിലീപിന്റെ തിരിച്ചുവരവായിരുന്നു.
റാഫിയുടെ സംവിധാനത്തില്‍ വന്ന ഈ ചിത്രം ഇത് വിജയിക്കുകയും ചെയ്തിരുന്നു. കോമഡി ജോണറിലേക്കുള്ള ജനപ്രിയ നായകന്റെ മടങ്ങി വരവാണ് ഇതെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. വോയ്‌സ് ഓഫ് സത്യനാഥനിലൂടെ ഉണ്ടാക്കിയ നേട്ടം ഈ ചിത്രത്തിന് ലഭിച്ചിട്ടില്ല. രണ്ടാം ദിന കളക്ഷന്‍ കുറയുന്നതാണ് കണ്ടത്. 89 ലക്ഷമായിരുന്നു ആദ്യ ശനിയാഴ്ച്ച ബാന്ദ്ര കളക്ട് ചെയ്തത്. മൂന്നാം ദിനം 94 ലക്ഷവുമാണ് ചിത്രം കളക്ട് ചെയ്തു. ആദ്യ വാരാന്ത്യം 2.96 കോടി മാത്രമാണ് ചിത്രം കളക്ട് ചെയ്തത്.
അതുകൊണ്ട് തന്നെ ഹോളിഡേ പിരീഡ് അവസാനിക്കുന്നതോടെ വീക്ക് ഡേയ്‌സില്‍ ചിത്രം മികച്ച ഒക്കുപ്പെന്‍സിയില്‍ കളിക്കേണ്ടി വരും. എന്നാല്‍ വലിയ വിജയം ചിത്രത്തിന് നേടാന്‍ സാധിക്കും. ഓര്‍മാക്‌സ് മീഡിയ നേരത്തെ പങ്കുവെച്ച കണക്കുകള്‍ പ്രകാരം രണ്ട് കോടിയെങ്കിലും ദിലീപ് ചിത്രം നേടുമെന്നായിരുന്നു പ്രവചനം. പക്ഷേ ആദ്യ ദിനത്തില്‍ ഇത്ര കളക്ഷന്‍ ലഭിച്ചിട്ടില്ല. ജപ്പാന്‍ ആദ്യ ദിനം 4.32 കോടിയും, ജിഗര്‍തണ്ട 3.04 കോടിയും, ഹോളിവുഡില്‍ നിന്നുള്ള മാര്‍വല്‍സ് 2.75 കോടിയുമാണ് കളക്ട് ചെയ്തത്.
അരുണ്‍ ഗോപിയാണ് ബാന്ദ്രയുടെ സംവിധായകന്‍. ദിലീപിനൊപ്പമുള്ള അരുണിന്റെ രണ്ടാമത്തെ ചിത്രമാണിത്. ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രവും നേരത്തെ അരുണ്‍ ഗോപിയുടേതായി പുറത്തിറങ്ങിയിരുന്നു. ദിലീപിനൊപ്പമുള്ള ആദ്യ ചിത്രം രാമലീല വന്‍ വിജയമായിരുന്നു.
തമിഴ് നടന്‍, ശരത്കുമാര്‍, ബോളിവുഡ് നടന്‍ ഡിനോ മോറിയ, എന്നിവരും ചിത്രത്തിലുണ്ട്. സിദ്ദിഖ് കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ദിലീപിന്റെ കരിയറിലെ 147ാം ചിത്രമാണിത്. ഷാജി കുമാറാണ് ഛായാഗ്രഹണം. പ്രമുഖ ആക്ഷന്‍ കൊറിയോഗ്രാഫേഴ്‌സ് ആയ അന്‍ബറിവ് ഈ ചിത്രങ്ങള്‍ക്ക് സംഘട്ടനങ്ങള്‍ ഒരുക്കിയിരുന്നു.












Click it and Unblock the Notifications