Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് ചിത്രത്തിന് നേരിടേണ്ടി വന്നത്; നിങ്ങള്‍ക്ക് ഇഷ്ടമായില്ലെന്ന് കരുതി അവരാതം എന്ന് അടച്ചു പറയരുത്

സോഷ്യല്‍ മീഡിയ റിവ്യൂവർമാരുടെ നിശിതമായ വിമർശനത്തിന് ഇടയായ സിനിമയായിരുന്നു ദിലീപിന്റെ പ്രിന്‍സ് ആന്‍ഡ് ഫാമില. എന്നാല്‍ തിയേറ്റററിലും പിന്നീട് ഒടിടിയും സിനിമ കണ്ട വലിയൊരു വിഭാഗം പ്രേക്ഷകരും ശരാശരിക്കും മുകളില്‍ നില്‍ക്കുന്ന ഒരു ദിലീപ് ചിത്രമെന്നാണ് അഭിപ്രായപ്പെടുന്നത്. ഇതോടൊപ്പം തന്നെ റിവ്യൂവർമാക്കെതിരെ പ്രത്യേകിച്ച് അശ്വന്ത് കോക്കിനെതിരെ വലിയ വിമർശനവും ഇപ്പോള്‍ ആരാധകർ ഇപ്പോള്‍ നടത്തുന്നുണ്ട്.

ഈ വിഷയത്തില്‍ റിയാസ് പുളിക്കല്‍ എന്ന സിനിമ അസ്വാധകന്‍ മൂവി സ്ട്രീറ്റ് എന്ന ഗ്രൂപ്പില്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുന്നത്. ഈ സിനിമയുടെ കോർ കോൺടെന്റിനെ അരക്കിട്ടുറപ്പിക്കുന്നത് പോലെയായിരുന്നു പ്രമുഖ അപമാനിക്കൽ റിവ്യൂവരുടെ റിവ്യൂവും ഈ സിനിമയും തമ്മിലുള്ള അന്തരമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. റിയാസ് പുളിക്കലിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

dileep-new-small-

ഈ സിനിമയുടെ കോർ കോൺടെന്റിനെ അരക്കിട്ടുറപ്പിക്കുന്നത് പോലെയായിരുന്നു പ്രമുഖ അപമാനിക്കൽ റിവ്യൂവരുടെ റിവ്യൂവും ഈ സിനിമയും തമ്മിലുള്ള അന്തരം. ഫാമിലി ഓഡിയൻസ് ഉടനീളം ചിരിക്കുന്നത് കണ്ടിട്ട് ചിരി വരുന്നില്ല എങ്കിൽ അത്‌ ഓഡിയൻസിന്റെ കുഴപ്പമോ സിനിമയുടെ കുഴപ്പമോ അല്ല, നിങ്ങളുടെ കുഴപ്പം കൊണ്ടാണെന്ന് താങ്കളെപ്പോലെ ജനറലൈസ് ചെയ്തു പറയുന്നുമില്ല.

അതിന്, "നോട്ട് എവെരിവൺസ് കപ്പ് ഓഫ് ടീ" എന്നൊരു പ്രയോഗം തന്നെ ഇന്റർനാഷണൽ സിനിമയിലുണ്ട് എന്നറിയാത്തതല്ലല്ലോ?! അതായത് ഒരുപാട് പ്രേക്ഷകർ അവരുടെ പ്രതിനിധിയായി കാണുന്ന ഒരു റിവ്യൂവർ ഒരിക്കലും തനിക്ക് മാത്രം ആസ്വദിക്കാൻ കഴിയാതെ പോകുന്ന ഒരു ആർട്ടിനെ "അവരാതം" എന്ന് അടച്ചു പറയരുത്.

കാരണം, നിങ്ങളുടെ വ്യക്തിഗത അഭിരുചിയോട് ചേർന്നു നിൽക്കുന്നില്ല എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരുപാട് പ്രേക്ഷകർ നിങ്ങളെ വിശ്വസിച്ചുകൊണ്ട് അവർക്ക് ഇഷ്ടപ്പെടാൻ സാധ്യതയുള്ള ഒരു സിനിമ നഷ്ടപ്പെടുത്തുന്നത് നിങ്ങൾ അവരോട് ചെയ്യുന്ന പാതകമാണ്. പ്രേക്ഷകരോട്, നിങ്ങളുടെ അഭിരുചി നിങ്ങൾ മറ്റൊരാൾക്കും തീറെഴുതി കൊടുക്കരുത്.

ഇനി പ്രിൻസ് ആൻഡ് ഫാമിലിയെക്കുറിച്ച്, ദിലീപ് നായകനായി ഈയടുത്ത് ഇറങ്ങിയ ഭൂരിപക്ഷം സിനിമകളിൽ നിന്നും വിഭിന്നമായി കൂടുതൽ പ്രേക്ഷകർക്ക് ഇഷ്ടമായേക്കാവുന്ന ഒരു എബോവ് ആവറേജ് ഫാമിലി ഡ്രാമയായിട്ടാണ് പ്രിൻസ് ആൻഡ് ഫാമിലിയെ വ്യക്തിഗതമായി എനിക്ക് അനുഭവപ്പെട്ടത്. ദിലീപിന്റെ അടുത്തിറങ്ങിയ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ദിലീപിന്റെ സ്വതസിദ്ധമായ കോമഡിയിലും അഭിനയത്തിലും ആർട്ടിഫിഷ്യാലിറ്റി ഫീൽ ചെയ്യാത്തൊരു സിനിമയായിരുന്നു എനിക്ക് പ്രിൻസ് ആൻഡ് ഫാമിലി.

കോർ കോൺടെന്റിനെ അവസാനത്തിലേക്ക് മാറ്റി വെച്ചപ്പോഴും അത്‌ ഫോഴ്സ്ഡ് ആയി തോന്നാത്ത വിധത്തിലുള്ളതായിരുന്നു ഷാരിസ് മുഹമ്മദിന്റെ തിരക്കഥ. ഒരു കോമിക് അപ്രോച്ചോടെയാണ് ബിന്റോ സ്റ്റീഫൻ തന്റെ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരിക്കുന്നത് എന്നത് സിനിമയുടെ കോർ പ്ലോട്ട് അവസാനത്തിലായിട്ടും അതുവരെ ബോറടിയില്ലാതെ പ്രേക്ഷകരെ പിടിച്ചിരുത്തും.

ജോണി ആന്റണി, മഞ്ജു പിള്ള, സിദ്ധീഖ്, ബിന്ദു പണിക്കർ തുടങ്ങിയവരുടെ മികച്ച പ്രകടങ്ങളും അതിനൊരു മുഖ്യകാരണമായിട്ടുണ്ട്. പക്ഷേ, ധ്യാൻ ശ്രീനിവാസിനെ ഇതിലേക്കെല്ലാമായി എന്തിനോ എന്നില്ലാതെ നൂലിൽ കെട്ടി ഇറക്കിയതായിട്ടാണ് തോന്നിയത്.

നായികയായ പുതുമുഖം റാണിയ റാനയുടെ അഭിനയം ഭയങ്കര ഓവർ ആക്ടിങ്ങും വെറുപ്പിക്കുന്നതുമായിട്ട് പലരുടെയും എഴുത്തുകൾ കണ്ടു. പക്ഷേ, ഈ സിനിമ ദിലീപ് എന്ന നടനിലുപരി റാണിയ എന്ന അഭിനേത്രിയുടെ സിനിമയായിട്ടാണ് എനിക്ക് തോന്നിയത്. ഒരുപാട് കഥാപാത്രങ്ങളും ടൈംലൈനും കടന്നുപോയിട്ടാണ് റാണിയയുടെ ചിഞ്ചു എൽസ റാണി സ്ക്രീനിലേക്കെത്തുന്നത് എങ്കിലും അവരുടെ കഥാപാത്രത്തിന്റെ വരവിനു ശേഷം സിനിമയുടെ ഗ്രാഫ് പോകുന്ന ഒരു പോക്കുണ്ട്.

ഒരു പുതുമുഖ നടിയായിട്ട് പോലും പതിട്ടാണ്ടുകളുടെ അനുഭവസമ്പത്തുള്ള സാക്ഷാൽ ദിലീപിനെപ്പോലും ഔട്ട്‌പ്ലേ ചെയ്യുന്ന പ്രകടനം. സിനിമയിലെ ചിഞ്ചു റാണി എന്ന വ്ലോഗർ വൻ എക്സ്ട്രോവെർട്ട് കഥാപാത്രമാണ്. എക്സ്ട്രോവെർട്ടുകളെ നമുക്ക് റീൽസിലും യൂട്യൂബ് വീഡിയോയിലുമൊക്കെ കാണുമ്പോൾ ഇഷ്ടപ്പെടാമെങ്കിലും റിയാലിറ്റിയിൽ വൻ വെറുപ്പിക്കൽസ് ആയിട്ടായിരിക്കും കൂടുതൽ പേർക്കും ഫീൽ ചെയ്യുക.

ചിഞ്ചു റാണിയുടെ സംസാരവും പെരുമാറ്റവുമൊക്കെ പ്രേക്ഷകർക്ക് വൻ വെറുപ്പിക്കൽസ് ആയിട്ട് ഫീൽ ചെയ്തിട്ടുണ്ടെങ്കിൽ ഒരു അഭിനേത്രി എന്ന നിലയിൽ റാണിയയുടെ വിജയം തന്നെയാണ്. "അഞ്ജന മേനോന്റെ" വീഡിയോസ് ഒക്കെ കണ്ടിട്ടുള്ളവർക്ക് ചിഞ്ചു റാണിയായി റാണിയയുടെ മീറ്റർ കടുകിട കറക്റ്റായിരുന്നെന്ന് മനസ്സിലാകും. പ്രിൻസ് & ഫാമിലിയിൽ എന്റെ ഫേവറിറ്റ് ആയ മറ്റൊരു കഥാപാത്രം ലത ദാസ് അവതരിപ്പിച്ച അന്നയുടെ അമ്മ ജെസ്സിയാണ്.

മുകളിൽ എഴുതിയിരിക്കുന്നതെല്ലാം എന്റെ വ്യക്തിഗതമായ അഭിപ്രായങ്ങളാണ്. എന്റെ അഭിപ്രായം ഇങ്ങനെയാണെന്ന് കരുതി ഈ സിനിമ ഇഷ്ടപ്പെടാത്തവരും എന്റെ അഭിപ്രായത്തോട് നേരെ എതിരഭിപ്രായം ഉള്ളവരും ഉണ്ടാവാം. അഭിരുചികൾ തമ്മിലുള്ള വ്യത്യാസം മാത്രമാണ് അത്‌. നമ്മുടെ അഭിരുചിക്കനുസരിച്ച് ആസ്വദിക്കണമെന്നുണ്ടെങ്കിൽ നമ്മൾ തന്നെ കണ്ട് സ്വയം വിലയിരുത്തുകയാണ് വേണ്ടത്. മറ്റുള്ളവരുടെ അഭിപ്രായം അപ്പാടെ വിഴുങ്ങി സ്വന്തം വ്യക്തിത്വം കളയുകയല്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+