Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് ചിത്രത്തിന് കയറാന്‍ മടിക്കുന്ന ഒരു കൂട്ടരുണ്ട്: എന്നാല്‍ അതും മാറാന്‍ പോകുന്നു; ഓരേയൊരു കാരണം

പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ വിജയത്തിന് പിന്നാലെ ദിലിപ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അടുത്ത ചിത്രം ഭ ഭ ബ (ഭയം ഭക്തി ബഹുമാനം)യാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ധനഞ്ജയ് ശങ്കറാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍ അഥിതി വേഷത്തില്‍ എത്തുന്നുണ്ട് എന്നതാണ് ഏറെ ശ്രദ്ധേയം.

ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായിരിക്കും ഭ ഭ ബയെന്നും ആരാധകർ ഇതിനോടകം തന്നെ അവകാശപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഇതിനിടയില്‍ ജിതേഷ് ഊരാളിയെന്ന സിനിമ പ്രേമി എഴുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ദിലീപ് ചിത്രത്തിന് കയറാന്‍ മടിക്കുന്ന ഒരു വിഭാഗം പ്രേക്ഷകരേയും ഭ ഭ ബ തിയേറ്ററുകളിലേക്ക് എത്തിക്കുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ജിതേഷ് ഊരാളി അതിനുള്ള കാരണങ്ങളും നിരത്തുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

dileep

"ഭയം ഭക്തി ബഹുമാനം"
ഈ സിനിമ വരാനിരിക്കുന്നതോ അല്ലെങ്കിൽ പ്രഖ്യാപിക്കപ്പെട്ടതോ ആയ ദിലീപ് സിനിമകളിൽ ഏറ്റവും പ്രതീക്ഷയുള്ളതാണ്. പ്രഖ്യാപിക്കപ്പെട്ടത് മുതൽ തന്നെ ദിലീപിന്റെ പ്രതീക്ഷ ഉള്ള പടം തന്നെ ആണിത്. ദിലീപിന്റെ ലുക്ക് കൊണ്ടും ഇതിന്റെ പിറകിലുള്ള ടീം കൊണ്ടും ഇതിന്റെ അപ്ഡേറ്റ്സ് പുറത്ത് വിടുന്ന രീതി കൊണ്ടും ഒക്കെ തന്നെ ഈ സിനിമയ്ക്ക് ആദ്യമേ വന്നിട്ടുള്ള ഒരു ഹൈപ്പ് ഉണ്ട്.

മോഹൻലാൽ ഈ സിനിമയുടെ ഭാഗമാവുന്നു എന്നറിയുന്നതോടെ ഈ സിനിമയുടെ ഹൈപ്പ് വർധിച്ചു. അത് തീർത്തും സ്വാഭാവികമാണ് , ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ താരം എന്റർടെയ്‌നർ പടത്തിൽ അതിഥി വേഷത്തിൽ വരുമ്പോൾ സ്വാഭാവികമായും ഹൈപ്പ് വർധിക്കും. പ്രത്യേകിച്ചും സെയിം പ്രൊഡക്ഷൻ ഹൗസിന്റെ മുന്നത്തെ ഒരു സിനിമയിലെ മോഹൻലാലിന്റെ അതിഥി വേഷവും പ്രകടനവും വലിയ ട്രെൻഡ് ആയിരുന്നു എന്നത് കൊണ്ട്.

മോഹൻലാൽ കൂടെ ഭാഗമാവുന്നതിനെ മാർക്കറ്റിംഗിൽ നല്ല രീതിക്ക് അവർ ഉപയോഗിച്ചാൽ അത് സ്വാഭാവികമായും ഇനിഷ്യലിനെ വലിയ രീതിയിൽ ബൂസ്റ്റ് ചെയ്യും. കായംകുളം കൊച്ചുണ്ണി പോസ്റ്ററുകളിൽ എല്ലാം മോഹൻലാലിനെ വലിയ രീതിയിൽ കാണിച്ചിരുന്നു. നിവിനും ലാലേട്ടനും സൈഡ് ബൈ സൈഡ് ആയിട്ടുള്ള വലിയ ഹോർഡിങ്ങുകളും പോസ്റ്ററുകളും കേരളത്തിൽ അങ്ങോളം ഇങ്ങോളം റിലീസിന് മുൻപും ശേഷവും ഉണ്ടായിരുന്നു. അത് ഇനിഷ്യൽ കളക്ഷനെ ഹെല്പ് ചെയ്തു. അങ്ങനെ ലാൽ പ്ലസ് നിവിൻ പ്രമോഷൻ കണ്ട് പ്രതീക്ഷ വെച്ച് വന്നവർക്കുള്ളത് ആ സിനിമയിൽ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ മിക്സഡ് റിപ്പോർട്ട് വന്ന സിനിമയുടെ ഫൈനൽ ഗ്രോസിലും ലാൽ എഫക്ട് ഉണ്ടായിരുന്നു.

ഇവിടെ "ഭ ഭ ബ" യിലേക്ക് വന്നാൽ മോഹൻലാലിന്റെ കാമിയോ റോളിനെ മാർക്കറ്റിംഗിൽ ഇതിന്റെ ടീം ഉപയോഗിക്കാൻ തന്നെയാണ് സാധ്യത.മോഹൻലാൽ ആ സിനിമയുടെ ഭാഗമാവുന്നു എന്നുള്ളത് നിലവിൽ പരസ്യമായി കഴിഞ്ഞു. ഗോകുലം അത് കൃത്യമായി ഉപയോഗിക്കും. കായംകുളം കൊച്ചുണ്ണിക്ക് നിരന്നത് പോലുള്ള പോസ്റ്ററുകളും ഹോർഡിങ്ങുകളും അല്ലാതെയുള്ള മാർക്കെറ്റിംഗും സ്വാഭാവികമായും ഗോകുലം ഇറക്കി വിടും. ദിലീപ് പടം ആയത് കൊണ്ട് കയറാൻ മടിക്കുന്ന ഒരു വിഭാഗം പ്രേക്ഷകർ ഇപ്പോൾ ഉണ്ട്. പക്ഷേ, അത്തരം ആളുകളെയും കൂടെ തിയേറ്ററിലെത്തിക്കാൻ മോഹൻലാൽ പ്രെസൻസിനെ വലിയ രീതിക്ക് മാർക്കറ്റ് ചെയ്താൽ കഴിയും.

അത് കൊണ്ട് തന്നെ ഇനിഷ്യലിൽ ഒരു പുൾ ഉണ്ടാവും. സിനിമയിൽ ആ രീതിക്കുള്ള കോൺടെന്റ് ഉണ്ടാവുകയും മോഹൻലാലിന് കൊച്ചുണ്ണിയോ ജയിലറോ പോലെ ഒരു ഷോ സ്പേസ് ഉണ്ടേൽ ഫൈനൽ ഗ്രോസിലും അത് എഫക്ട് ചെയ്യും. സ്‌ക്രീനിൽ വന്ന സമയങ്ങളിൽ എല്ലാം അതിപ്പോൾ ട്വന്റി ട്വന്റി ക്രിസ്ത്യൻ ബ്രദേഴ്സ് ചൈനടൗൺ ഒക്കെ ആണേലും ഇവരുടെ കെമിസ്ട്രി വൻ കിടു ആണ്. അത് കൊണ്ട് തന്നെ ഈ കോമ്പോ കുറച്ചു സമയം ആണേലും സ്‌ക്രീനിൽ നന്നാവും. മോഹൻലാലിന്റെ മാസ്സ് പരിപാടികൾ ഉണ്ടേൽ അതും നന്നാവും.

പിന്നെ എല്ലാം കൊണ്ടും "ഭ ഭ ബ" ഒരു ദിലീപ് സിനിമയാണ്. മോഹൻലാൽ അതിഥി വേഷം ചെയ്യുന്നത് കൊണ്ട് സിനിമയുടെ മൊത്തം ക്രെഡിറ്റ് അങ്ങോർക്കാവില്ല എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം. പക്ഷേ, മോഹൻലാൽ സിനിമയിൽ വരുന്ന ഭാഗം അദ്ദേഹത്തെ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന പോലെ പ്രസന്റ് ചെയ്തിട്ടുണ്ടെൽ സ്വാഭാവികമായും ലാൽ ആരാധകർ ആഘോഷിക്കും. അതിപ്പോ എല്ലാരും ഉണ്ടായിരുന്ന ട്വന്റി ട്വന്റി ഇന്നാഘോഷിക്കുന്നത് ലാൽ ആരാധകർ ആണ് ഏറെയും.കൊച്ചുണ്ണിയും സെയിം അവസ്ഥ.

ജയിലറിലെ അതിഥി വേഷം ഇന്നും ആരാധകർക്ക് പ്രിയപ്പെട്ടത്. എനിക്ക് തോന്നുന്നത് ഉടനീളം ദിലീപ് അഴിഞ്ഞാട്ടം നടക്കുന്ന സിനിമയിൽ മോഹൻലാൽ 10-15 മിനുട്ട് വന്നു തകർത്തു പോകുന്ന പരിപാടി ആയിരിക്കും നടക്കാൻ പോകുന്നത്. ലാൽ ആരാധകർക്കും ദിലീപ് ആരാധകർക്കും ഉള്ളത് ആ സിനിമ കരുതി വെച്ചിട്ടുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+