സുരേഷ് ഗോപിയുടെ കാര്യത്തില്‍ ഞാന്‍ പറഞ്ഞത് ശരിയായി; ദിലീപിന്റെ കാര്യവും അങ്ങനെ വരും: അഖില്‍ മാരാർ
നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതി ദിലീപ് നിരപരാധിയാണെന്ന വാദം ആവർത്തിച്ച് ബിഗ് ബോസ് സീസണ്‍ 5 ജേതാവും സംവിധായകനുമായ അഖില്‍ മാരാർ. ദിലീപേട്ടന് വേണ്ടി സംസാരിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്റെ ശരികളാണ് ഞാന്‍ പറയുന്നത്. പുള്ളിയെ കേരളത്തില്‍ എല്ലാവരും പിന്തുണയ്ക്കുന്ന ഒരു സമയം ഒന്നും അല്ലാലോ. അദ്ദേഹം ഒരുപാട് നെഗറ്റീവായി നില്‍ക്കുന്ന ഘട്ടം കൂടിയാണ് ഇതെന്നും അഖില്‍ മാരാർ പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ 90 ശതമാനം പേരും സുരേഷ് ഗോപിക്കെതിരെ നെഗറ്റീവ് പറയുന്ന സമയത്താണ് ഞാന്‍ അദ്ദേഹത്തെ അനുകൂലിച്ച് പറയുന്നത്. ഞാന്‍ ഫസ്റ്റ് സംഘിയാകുന്നത് അവിടുന്നാണ്. ഞാന്‍ പുള്ളിയെ അനുകൂലിച്ച് പറയുന്നത് നമ്മുടെ നീതിബോധത്തിന്റെ അടിസ്ഥാനത്തിലാണ്. പുള്ളിയുടെ ഉള്ളില്‍ നന്മയുള്ള ഒരു മനുഷ്യനുണ്ടല്ലോ. ഇതുപോലെ ദിലീപിന്റെ കാര്യത്തിലും നിങ്ങള്‍ക്ക് നാളെ മാറ്റി പറയേണ്ടി വരും.

ദിലീപ് എന്ന മനുഷ്യനെ നാളെ കോടതി വെറുതെ വിടുമ്പോഴായിരിക്കും നിങ്ങള്‍ക്ക് അത് പറയേണ്ടി വരിക. അതിനകത്ത് നിങ്ങള്‍ക്ക് അറിയാത്ത കുറേ കാര്യങ്ങളാണ്. അതൊക്കെ നാളെ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ദിലീപിനോട് പോയി മാപ്പ് പറയും. ആരൊക്കെ അയാളെ ആക്രമിച്ചിട്ടുണ്ടോ, അവരൊക്കെ ഉള്ളില്‍ നിന്നുള്ള തോന്നല്‍ കാരണം തന്നെ പരസ്യമായി അയാളോട് പോയി മാപ്പ് പറയും. കാലം ഒന്നും വിട്ടുപോവില്ല.
സുരേഷ് ഗോപിയുടെ കാര്യത്തിലെന്ന പോലെ അന്ന് നിങ്ങള്‍ എന്റെ അടുത്ത് വന്ന് പറയുന്ന അഖിലേട്ടാ നിങ്ങള്‍ പറഞ്ഞ കാര്യം ശരിയായെന്ന്. പണ്ട് ഒരു സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്ന് പറയുന്ന പോസ്റ്റുണ്ടായിരുന്നു. ഒരിക്കലും അത്തരമൊരു ഘട്ടത്തില്‍ ഒരു പെണ്‍കുട്ടിക്ക് അങ്ങനെ ചെയ്യാനാവില്ലെന്നും പറഞ്ഞ് ഞാനൊരു പോസ്റ്റിട്ടിരുന്നു. ഞാന്‍ തന്നെ കുറെ പ്രാക്ടീസ് ചെയ്തി നോക്കിയിരുന്നു. എങ്ങനെ വെട്ടാന്‍ പറ്റുമെന്നാണ്.
ഒന്നുകില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ വെട്ടിമാറ്റാം, അല്ലെങ്കില്‍ ശാരീരിക ബന്ധത്തിലേർപ്പെടുമ്പോള്‍ ചതിയിലൂടെ ചെയ്യാം. അങ്ങനെ ചെയ്തതാണ്. അല്ലാതെ മുഖ്യമന്ത്രി പറഞ്ഞത് പോലെ ധീരവനിത അല്ല, ക്രിമിനലാണ് അവള്‍. കാവിയുട്ട സന്ന്യാസിയെ ഞാന്‍ പിന്തുണച്ചെന്ന് പറഞ്ഞ് എന്നെ അന്നും സംഘിയാക്കി. പക്ഷെ അവസാനം ഞാന്‍ പറഞ്ഞത് ശരിയായില്ലേയെന്നും അഖില്‍ ചോദിക്കുന്നു.
ചില കാര്യങ്ങളില്‍ ശരിയുണ്ടെന്ന് നമുക്ക് തോന്നും. അനിയന്‍ മിഥുന്റെ കാര്യത്തില്‍ എല്ലാവരും പരിഹസിക്കുന്ന സമയാണ് ഷോയ്ക്ക് ഉള്ളില്‍ വെച്ച് പിന്തുണ കൊടുത്തത്. ഞാന്‍ അവിടെ ലാഭനഷ്ടങ്ങളൊന്നും നോക്കിയല്ല സംസാരിക്കുന്നത്. സിബിന്റെ കാര്യത്തില്‍ അവനോട് നേരിട്ട് സംസാരിച്ചതിന് ശേഷമാണ് അവനെ പിന്തുണച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications