Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജുവിന് സ്വാതന്ത്ര്യം കൊടുത്തിരുന്നുവെന്ന് ദിലീപ്, 'ഇയാൾ ആര് ബ്രിട്ടീഷുകാരോ? മോഡേൺ ഏട്ടൻ', നടന് പരിഹാസം

സിനിമയില്‍ കത്തി നില്‍ക്കുന്ന സമയത്താണ് 1998ല്‍ മഞ്ജു വാര്യര്‍ നടന്‍ ദിലീപിനെ വിവാഹം കഴിക്കുന്നത്. എന്നാല്‍ ഈ വിവാഹ ബന്ധം ദീര്‍ഘകാലം നീണ്ട് നിന്നില്ല. 2024ല്‍ ഇരുവരും വിവാഹ മോചിതരായി. താന്‍ മാനസിക പീഡനം നേരിടുന്നു എന്നാണ് വിവാഹ മോചന ഹര്‍ജിയില്‍ ദിലീപ് ആരോപിച്ചിരുന്നത്.

എന്താണ് ദിലീപിന്റെയും മഞ്ജു വാര്യരുടേയും വിവാഹ ജീവിതം തകരാന്‍ ഉളള കാരണം എന്നത് ഇരുവരും ഇതുവരെ പരസ്യമായി പറയാന്‍ തയ്യാറായിട്ടില്ല. വിവാഹമോചിതയായ ശേഷം സിനിമയിലും നൃത്തത്തിലും മഞ്ജു വാര്യര്‍ സജീവമായി. ദിലീപ് ആകട്ടെ കാവ്യാ മാധവനെ വിവാഹം കഴിച്ച് ജീവിക്കുന്നു. ദിലീപും മഞ്ജുവും വേര്‍പിരിയാനുളള കാരണം കാവ്യാ മാധവനാണ് എന്ന് ആരോപണം ഉണ്ട്.

ഇത് സംബന്ധിച്ച് ദിലീപ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വീണ്ടും വൈറലാവുകയാണ്. ദിലീപിന്റെ ചില പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനത്തിനും ഇടയാക്കുന്നുണ്ട്. അഭിമുഖത്തിലെ ദിലീപിന്റെ വാക്കുകള്‍ ഇങ്ങനെയാണ്: ''കാവ്യയുമായി ചേര്‍ത്ത് ആളുകള്‍ ഓരോന്ന് പറയുമ്പോള്‍ മഞ്ജുവിന് സങ്കടം തോന്നിയിട്ടുണ്ടാകാം. അവള്‍ ആളുകള്‍ ഓരോന്ന് പറയുന്നു എന്ന് പറയുമ്പോള്‍, പറഞ്ഞോട്ടെ, അതിലൊന്നും കാര്യമില്ല എന്നാണ് താന്‍ പറയാറുളളത്.

manju

ഭാര്യ മാത്രമല്ല, തന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് മഞ്ജു. പലരും പറഞ്ഞിട്ടുളളത് മഞ്ജുവിനെ താന്‍ വീട്ടില്‍ ഒളിപ്പിച്ച് വെച്ചു എന്നാണ്. പൊസസീവ് ആകുന്നത് ശരിയല്ല എന്ന് തോന്നിയപ്പോള്‍ ആ സ്വഭാവത്തില്‍ താന്‍ മാറ്റം വരുത്തി. മഞ്ജുവിന് ഇഷ്‌ടമുള്ളത് ചെയ്യാൻ ഞാൻ സ്വാതന്ത്ര്യം കൊടുത്തിരുന്നു. ഡാൻസ് പഠിക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ നിന്റെ ഇഷ്‌ടം എന്നാണ് ഞാൻ പറഞ്ഞത്.

സ്‌കൂൾ കഴിഞ്ഞയുടൻ സിനിമയിലേക്ക് വന്നയാളാണ് മഞ്ജു. പഠിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അത് ചെയ്യണമെന്ന് ഞാൻ പറഞ്ഞിരുന്നു. പിന്നെ എല്ലാ ആവശ്യങ്ങളും സാധിച്ചുകൊടുക്കാൻ എനിക്ക് ചിലപ്പോൾ ജോലിത്തിരക്ക് കാരണം സാധിച്ചെന്ന് വരാറില്ല. നാളെ മഞ്ജു സിനിമ ചെയ്‌താൽ കൊള്ളാമെന്ന് പറഞ്ഞാൽ അതും ഞാൻ എതിർക്കില്ല ", എന്നാണ് ദിലീപ് പറഞ്ഞത്.

മഞ്ജുവിന് സ്വാതന്ത്യം കൊടുക്കാൻ ദിലീപിന് എന്താണ് അധികാരം എന്നാണ് സോഷ്യൽ മീഡിയ ഉന്നയിക്കുന്ന ചോദ്യം. ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തി കൊടുക്കണോ സ്വാതന്ത്ര്യം എന്നും ചോദ്യം ഉയരുന്നു. ചില സോഷ്യൽ മീഡിയ പ്രതികരണങ്ങൾ ഇങ്ങനെയാണ്: '' സ്വാതന്ത്ര്യം കൊടുക്കാൻ ഇയാൾ ആര് ബ്രിട്ടീഷുകാരോ.. മഞ്ജുവിന്റെ സ്വാതന്ത്ര്യം ഇയാൾക്ക് അടിയറ വെച്ചിരുന്നോ. കൊള്ളാലോ..''

* ഇപ്പോൾ കാവ്യയ്ക്കും ആ സ്വാതന്ത്ര്യം കൊടുക്കുന്നുണ്ട് ദിലീപ്. കെട്ടിയതിനു ശേഷം സിനിമയിൽ വെച്ചടി വെച്ചടി കയറ്റം ആണ്. പക്ഷെ മഞ്ജുവിന് ആണെന്ന് മാത്രം.

* മഞ്ജുവിൻ്റെ സ്വാതന്ത്ര്യത്തിന്റെ ഹോൾസെയിൽ ആൻ്റ് റീട്ടെയിൽ ഡീലർ ആയിരുന്നു ദിലീപ്... എത്രത്തോളം കൊടുക്കാം കൊടുക്കേണ്ട എന്നത് ഡീലർമാരുടെ അവകാശമല്ലെ???

* കാവ്യാ മാധവൻ സഹോദരിയെ പോലെ ആണെന്ന് പറഞ്ഞ ടീം അല്ലെ...

* കഷ്ടം, മഞ്ജുവിന് ഇഷ്ടമുള്ളത് ചെയ്യാൻ ഞാൻ സ്വാതന്ത്ര്യം കൊടുത്തിരുന്നു.... എന്താ മഞ്ജുവിന്റെ സ്വാതന്ത്ര്യം ദിലീപിന്റെ കയ്യിൽ ആണോ?.... എത്ര വെളുപ്പിക്കാൻ നോക്കിയാലും അത് അങ്ങോട്ട് ഏൽക്കുന്നില്ല

* എന്ത് കൊണ്ടാണ് നിങ്ങളും മഞ്ജുചേച്ചിയും പിരിഞ്ഞത് എന്ന് അറിയില്ല. അങ്ങനെ അറിയാത്ത ജനങ്ങളോട് ഇതുപോലെ എന്ത് വന്ന് പറഞ്ഞാലും എന്ത് പ്രയോജനം ഇത്തരം കാര്യങ്ങൾ നിങ്ങൾക്ക് ഇടയിൽ ഉള്ള സ്വകാര്യത ആണെന്ന് രണ്ടാളും പറയുമ്പോൾ ഇവിടെ പറഞ്ഞ കാര്യവും സ്വകാര്യത അല്ലേ.അത് നിങ്ങളിൽ തന്നെ നിൽക്കട്ടെ.

* ഇത്രയും വലിയ ഒരു ചതി മഞ്ജുവിനോട് ചെയ്ത ദിലീപിനെയും കാവ്യായെയും പിന്തുണക്കുന്നവരോട്. ഈ ഒരു അവസ്ഥ നിങ്ങൾക്കോ നിങ്ങളുടെ വേണ്ടപ്പെട്ടവർക്കോ ആയിരുന്നെങ്കിൽ ഇങ്ങനെ തന്നെ പ്രതികരിക്കുമോ ? തെറ്റ് എപ്പോഴും എന്തൊക്കെ തോരണം കൊടുത്താലും തെറ്റ് ആര് ചെയ്താലും അത് തെറ്റ് തന്നെയാണ്.

* അതുകൊണ്ട് മഞ്ജുവിന് രണ്ട് സ്വാതന്ത്ര്യ ദിനം ആഘോഷിക്കണം ഇന്ത്യൻ സ്വാതന്ത്ര്യ ദിനവും ദിലീപിൽ നിന്ന് മോചനം കിട്ടിയ ദിവസവും

* പരസ്പരം ചെളി വാരി എറിയാത്തത് ആണ് ഇവർക്കിടയിലെ ഡിവോഴ്സ് വിജയം, ഇന്നേവരെ മഞ്ജു ദിലീപ്പിന് എതിരെ ഒന്നും പറഞ്ഞിട്ടില്ല, ദിലീപ് ആണെങ്കിലും മഞ്ജുവിന് 100 മാർക്കിടാറുണ്ട് ഒരു കാര്യം വ്യക്തമാണ് രണ്ടു പേർക്കും പരസ്പരം പിടിക്കപ്പെട്ട സ്വകാര്യതയുണ്ട്, അത് മാനിച്ചു മുൻപോട്ടു പോകുന്നു..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+