ദിലീപ് സങ്കടത്തോടെയാണ് അഭിനയിക്കുന്നത് എന്ന്, എങ്ങനേലും രക്ഷപ്പെടണേയെന്ന് വിചാരിച്ചിട്ടുണ്ട്'; മറുപടി
കൊച്ചി: ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ ദി പ്രിൻസ് ആന്റ് ദി ഫാമിലി മെയ് 10 ന് റിലീസാകും. നടന്റെ 150ാമത്തെ ചിത്രമാണിത്. ധ്യാൻ ശ്രീനിവാസനടക്കമുള്ള താരങ്ങളാണ് ദിലീപിനൊപ്പം ചിത്രത്തിൽ അണിനിരക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കുകയാണ് ദിലീപ്. 150-ാമത്തെ ചിത്രമായി എന്തുകൊണ്ട് പ്രിൻസ് ആന്റ് ദി ഫാമിലി സിനിമ തിരഞ്ഞെടുത്തുവെന്ന് ദിലീപ് അഭിമുഖത്തിൽ പറഞ്ഞു. ഒപ്പം ന്റെ സിനിമ ജീവിത്തെ കുറിച്ചും പ്രതകരിച്ചു. റെഡ് എഫിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. നടന്റെ വാക്കുകളിലേക്ക്
'ഞാൻ സിനിമയിൽ വരുന്ന സമയത്ത് മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി, പിന്നെ മുകേഷ്, ജഗദീഷ്, സിദ്ധിഖ് , സായി കുമാർ എന്നിവരാണ് നായകൻമാരായി ഉണ്ടായിരുന്നത്. അതിനിടയിലാണ് കൊച്ചുകൊച്ചു വേഷങ്ങൾ ചെയ്ത് ഞാൻ വരുന്നത്. ഈ പുഴയും കടന്ന് എന്ന സിനിമയോട് കൂടിയാണ് നായകനാകുന്നത്. അസിസ്റ്റന്റ് ഡയറക്ടർ ആയിരിക്കുമ്പോൾ തന്നെ അഭിനയിക്കണമെന്ന ആഗ്രഹം തോന്നിയിരുന്നു. പക്ഷെ സാധിച്ചിരുന്നില്ല. പിന്നെ പടിപടിയായാണ് സിനിമയിലെത്തുന്നതും ഇങ്ങനെയൊക്കെ ആകുന്നതും.

150-ാമത്തെ സിനിമ ആകുമ്പോൾ വലിയ സിനിമ ചെയ്യേണ്ടേയെന്ന് എന്നോട് പലരും ചോദിച്ചു. എന്നാൽ എന്നെ പിന്തുണച്ചത് കുടുംബങ്ങളാണ്. അതുകൊണ്ടാണ് അവർക്ക് കൂടി വേണ്ടി കുടുംബ ചിത്രമായ പ്രിൻസ് ആന്റ് ദി ഫാമിലി ചെയ്തത്. ഇപ്പോൾ മൊത്തത്തിൽ സിനിമ മാറി എന്ന് പറയുന്നുണ്ട്. സിനിമയുടെ ട്രീറ്റ്മെന്റിൽ പറയുന്ന രീതിയിൽ, കണ്ടന്റുകളിൽ വ്യത്യാസം വരുന്നുണ്ട്. നമ്മൾ കഴിഞ്ഞ 30 വർഷമായി പല രം സിനിമ ചെയ്തു. ഹ്യൂമറിന്റെ പീക്ക് ചെയ്ത് കഴിഞ്ഞു, നമ്മളെ സംബന്ധിച്ച് ഇനി എന്ത് ചെയ്യും എന്ന അവസ്ഥയുണ്ട്. ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള ഹ്യൂമർ നമ്മുടെ മുൻപിലേക്കും വരുന്നില്ല. ലാലേട്ടൻ അടക്കമുള്ളവരെ കുറിച്ച് ആരാധകർക്ക് വലിയ പ്രതീക്ഷയാണ്. കാരണം കഴിഞ്ഞ 30 വർഷമായി പല തരത്തിലുള്ള സിനിമകൾ കണ്ടുകഴിഞ്ഞു. ഇനി പുതിയതായി നിങ്ങളിൽ നിന്ന് എന്ത് എന്ന് ചോദിക്കുമ്പോൾ ഞങ്ങളും ചോദിക്കുന്നത് അതാണ്, പുതിയതായി എന്താണ് എന്ന് , വേറൊരാർ കൊണ്ടുവരികയാണല്ലോ.
ഞങ്ങളുടെ പഴയ ദിലീപ് എന്ന് പറയുമ്പോൾ അത് വേണ്ട, അതിന് ഞാൻ തെറി കേൾക്കുമെന്ന് പറയും. കണ്ടന്റ് വൈസ് പഴയത് ആണെങ്കിലും പുതുതലമുറ വരുമ്പോൾ പുതുമ തോന്നും. എന്നാൽ ഞങ്ങൾ അഭിനയിക്കുമ്പോൾ അത് പഴയതാകും. ഇതുവരെ കൈവെക്കാതെ രീതിയിലേക്ക് നമ്മൾ മാറണം. പക്ഷെ നമ്മളിലേക്ക് അത് വന്നാലല്ലേ മാറാൻ സാധിക്കൂ. ഇതുവരെ ചെയ്തതൊക്കെ മുൻപ് കമ്മിറ്റ് ചെയ്ത പടങ്ങളാണ്. എന്നാൽ പ്രിൻസ് ആന്റ് ദി ഫാമിലി, ബബ്ബബ്ബ ഒക്കെ പുതിയ തലമുറയിലെ സംവിധായകർക്കൊപ്പം ചെയ്യുന്ന പടങ്ങളാണ്. ബബ്ബബ്ബ വലിയ സ്കെയിലിൽ ഉള്ള പടമാണ്. 5 വർഷമായി ഞാൻ അങ്ങനെയുള്ള പടങ്ങൾ ചെയ്തിട്ടില്ല.
സിനിമ കാണുമ്പോൾ പലരും പറയും ദിലീപ് വളരെ ഗ്ലൂമിയായിട്ടാണ് അഭിനയിക്കുന്നതെന്ന്. അത് കഥാപാത്രങ്ങളാണ് ഗ്ലൂമിയാക്കുന്നത്. എപ്പോഴും സങ്കടമാണെന്ന് പറയും, സങ്കടമൊക്കെ ഉണ്ട്. എന്നാൽ കാമറയ്ക്ക് മുന്നിൽ വരുമ്പോൾ കഥാപാത്രത്തോട് നീതി പുലർത്താൻ ശ്രമിക്കും.
പ്രശ്നങ്ങളൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. കുടുംബം, അതിന്റെ സഫർ ചെയ്ത വിഷയങ്ങൾ കാര്യങ്ങൾ , എങ്ങനേലും രക്ഷപ്പെടണേയെന്ന് വിചാരിച്ച് നടക്കുന്ന ആൾക്കാര്. സിനിമ പൊട്ടിയാൽ പോലും നമ്മുക്ക് പ്രഷർ ആണ്. പക്ഷെ ക്യാമറയുടെ മുന്നിൽ കഥാപാത്രമാണ്, കട്ടിനും ആക്ഷനും ഇടയിൽ കഥാപാത്രം ഡിമാന്റ് ചെയ്യുന്നത് നമ്മൾ നൽകണം', ദിലീപ് പറഞ്ഞു.


Click it and Unblock the Notifications