'മഞ്ജു വാര്യരെ ഞാൻ ഒളിപ്പിച്ചതല്ല,സ്വതന്ത്ര്യം കൊടുത്തിട്ടുണ്ട്';ദിലീപിന്റെ വാക്കുകൾ, വിടാതെ വിമർശനം
താൻ സിനിമയിൽ വീണ്ടും സജീവമാകാത്തതിന് കാരണം ഭർത്താവായ ദിലീപ് അല്ലെന്നാണ് കാവ്യ മാധവൻ കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിക്കിടെ പറഞ്ഞത്. എനിക്ക് മകളുടെ കാര്യങ്ങൾ സ്വന്തമായി നോക്കി ജീവിക്കണമെന്നായിരുന്നു താത്പര്യം. അതുകൊണ്ടാണ് താൻ അഭിനയിക്കാത്തത് എന്നും കാവ്യ പറഞ്ഞു.
കാവ്യ മാത്രമായിരുന്നില്ല, ദിലീപിന്റെ ആദ്യ ഭാര്യയായിരുന്ന മഞ്ജു വാര്യരും നടനെ വിവാഹം കഴിച്ചതിന് ശേഷം സിനിമയിൽ സജീവമായിരുന്നില്ല. മഞ്ജുവിനെ പോലൊരു നടിയെ വീണ്ടും അഭിനയിപ്പിക്കാത്തതിനെതിരെ പലരും താരത്തോട് അന്ന് ചോദ്യമുയർത്തിയിരുന്നു. ഇപ്പോഴിതാ കാവ്യയുടെ വീഡിയോ വൈറലായതോടെ മഞ്ജു അഭിനയിക്കാത്തത് സംബന്ധിച്ച് ദിലീപ് അന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാകുന്നത്.

ദിലീപിന്റെ വാക്കുകൾ ഇങ്ങനെ-' മഞ്ജു വാര്യരെ ഞാൻ ഒളിപ്പിച്ചിട്ടൊന്നുമില്ല. അടുത്ത് മഞ്ജു പറഞ്ഞു, മകളെ ഡാൻസ് പഠിപ്പിക്കാൻ ഒരാൾ വരുന്നുണ്ട്, ഞാൻ ഡാൻസ് പഠിച്ചോട്ടെയെന്ന്. കുച്ചിപ്പിടി അധികം പഠിച്ചിട്ടില്ല, അത് നോക്കാമെന്ന്. ഞാൻ പറഞ്ഞു കുച്ചിപ്പിടിയും വീണയുമൊക്കെ പഠിക്കൂവെന്ന്. ഗുരുവായൂർ പോയി അരങ്ങേറണമെന്നും വർഷത്തിൽ ഒന്നോ രണ്ടോ പ്രോഗ്രാമുകൾ ചെയ്യണമെന്ന് താത്പര്യമുണ്ടെന്നും മഞ്ജു പറഞ്ഞിരുന്നു. നിനക്ക് എന്താണ് ചെയ്യാൻ താത്പര്യം അത് ചെയ്തോളൂവെന്നാണ് ഞാൻ പറഞ്ഞത്. എന്നെക്കൊണ്ട് ആവുന്ന പിന്തുണ ഞാൻ നൽകാമെന്ന്. ഫുൾടൈം ഇത് തന്നെ പക്ഷെ പറ്റില്ലല്ലോ. കാരണം എനിക്ക് ഒരുപാട് ജോലി തിരക്കുണ്ടല്ലോ. മഞ്ജുവിന് യാത്ര പോകാൻ ഇഷ്ടമാണ്. തിരക്ക് കാരണം കുടുംബവുമായി യാത്ര പോകാൻ തനിക്ക് പറ്റാറില്ല.
നാളെ മഞ്ജു വന്ന് പറയുകയാണ് എനിക്ക് സിനിമ ചെയ്യണമെന്ന്, അപ്പോൾ പാടില്ല എന്നൊന്നും എനിക്ക് പറയാൻ സാധിക്കില്ല. കാരണം ഞാൻ മഞ്ജുവിന് ഈക്വൽ സ്വാതന്ത്ര്യം വാക്കാൽ ഞാൻ കൊടുത്തിട്ടുണ്ട്',ദിലീപ് പറഞ്ഞു.
വീഡിയോക്ക് താഴെ നിരവധി പേരാണ് ദിലീപിനെ രൂക്ഷമായി വിമർശിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ദിലീപ് എന്തൊരു അഭിനയമാണെന്നാണ് ചിലർ പറയുന്നത്. ദിലീപ് പറഞ്ഞ ഒരു കാര്യം മാത്രം സത്യമാണ്, അവർക്ക് യാത്ര ചെയ്യാൻ ഇഷ്ടമാണ്. ബാക്കിയെല്ലാം കളവാണ്. ഉഡായിപ്പ് മാത്രമാണ് പറയുന്നത്. മഞ്ജുവിനെ ചതിക്കാൻ എങ്ങനെയാണ് തോന്നിയത്, ആ മഞ്ജുവിന്റെ ജീവിതം താൻ നശിപ്പിച്ച് കളഞ്ഞതല്ലേ, ഇങ്ങനെ കാര്യം നോക്കുന്ന ആൾ ആയിരുന്നുവെങ്കിൽ കാവ്യ മാധവനെ നിങ്ങൾ കെട്ടുമായിരുന്നോ എന്നൊക്കെയാണ് ആളുകളുടെ കമന്റുകൾ.
മഞ്ജു വാര്യരും ദിലീപും തമ്മിൽ വേർപിരിഞ്ഞതിന് പിന്നാലെയാണ് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുന്നത്. ദിലീപുമായുള്ള വിവാഹശേഷം കാവ്യ സോഷ്യൽ മീഡിയയിൽ നിന്നുൾപ്പെടെ മാറി നിന്നിരുന്നു. പിന്നീട് മകൾ മഹാലക്ഷ്മി ഉണ്ടായതിന് ശേഷമാണ് കാവ്യ സോഷ്യൽ മീഡിയയിലേക്ക് തിരിച്ചെത്തിയത്. അതിനുശേഷം ദിലീപുമൊത്ത് പൊതുപരിപാടികളിലും ഉദ്ഘാടനങ്ങളിലും അവർ സജീവമായി തന്നെ പങ്കെടുക്കാൻ തുടങ്ങി. ഇടയ്ക്ക് വെച്ച് തന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയും കാവ്യ പൊടിതട്ടിയെടുത്തു. നിലവിൽ ലക്ഷ്യയുടെ മോഡലായും കാവ്യ തിളങ്ങുന്നുണ്ട്.












Click it and Unblock the Notifications